Monday, February 20, 2012

മൊബൈൽപൊത്തിലെ ഒരു മേൽവിലാസം

         

                 വലിയ ഒരു വിശാലമനസ്കയാണെന്നു ഞാൻ എന്നെയുൾപ്പടെ മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് സത്യത്തിൽ ഇപ്പോഴാണു എനിക്കു തന്നെ മനസ്സിലായത്..അല്ലെങ്കിൽ തേടിപിടിച്ച് പരിചയപ്പെടാൻ വന്ന അയാളെ......(കണ്ടോ ,? പേരുപോലും ഞാൻ അന്വേഷിച്ചില്ല) -അയാളെ ഇത്രത്തോളം വന്നതു കൊണ്ടു മാത്രം ഇറയത്തെ ചാരുപടിയിൽ ഇരുന്നോളു എന്നു ഔദാര്യപൂർവ്വം പറയുമായിരുന്നോ..?


              എന്തിനേയും അതിന്റെ പുറം കാഴ്ച്ചയിൽ തെളിയുന്ന ഒരു വിലയിട്ടശേഷം ഉപബോധമനസ്സിൽ ഫിക്സ് ചെയ്തു വച്ചിരിക്കുന്ന മറ്റൊരു വിലയ്ക്കൊപ്പം നിർത്തി ..,അതിനു മുകളിലോ താഴെയോ എന്നു നിമിഷനേരം കൊണ്ടൊരു കണക്കു കളി ഉണ്ടാകാറില്ലേ മനസ്സിൽ..? അയാളുടെ കാര്യത്തിൽ ആ കളിപോലും വേണ്ടി വന്നില്ല എന്നതാണു സത്യം..


             അവശ കലാ‍കാരന്മാരുടെ ഒരു പിന്തുടർച്ചക്കാരൻ..എല്ലാം അതുതന്നെ .., നീലം മുക്കാത്ത കൈത്തറി മുണ്ട്..,അതിനു മുകളിൽ മുട്ടറ്റം നീളുന്ന ജുബ്ബ..,തോളിൽ അയഞ്ഞ ഒരു തുണി സഞ്ചി..അവിടവിടെ മുഴച്ചു കാ‍ണപ്പെടുന്ന ആ സഞ്ചിയിൽ എന്തായിരിക്കും..!? മാതാപിതാക്കളുടേയോ ഭാര്യയുടേയോ -“കാൽക്കാശിനു കൊള്ളത്തവൻ“- എന്നു നീട്ടിയെറിഞ്ഞ നോട്ടത്തിനു മുന്നിലിരുന്ന് എഴുതിയോ, വരച്ചോ ഉണ്ടാക്കിയ എന്തെങ്കിലുമൊക്കെ ആയിരിക്കും..അതെല്ലാവർക്കും അനിവാര്യമായ തിരിച്ചറിവുമാണ്..അതുകൊണ്ടാണല്ലോ മദ്യപിച്ച് പെരുവഴിയിൽ എത്ര നേരം കിടന്നാലും അവശകലാകാരനു അവന്റെ തോൾ സഞ്ചി നഷ്ടപ്പെടാത്തത്....


               എന്നിട്ടും എന്റെ ഊഹം ശരിയാണോന്നറിയാൻ വേണ്ടി ചാരുപടിയിൽ അർദ്ധാസനത്തിൽ ഇരുന്ന അയാളോട് ഞാൻ ചോദിച്ചു..

  
            “ എന്താണീ സഞ്ചിയിൽ..?... പ്രതീക്ഷിക്കാത്ത ചോദ്യമായതു കൊണ്ടാവും ,ഒരു നിമിഷം നിശ്ചലമായി നിന്ന കണ്ണുകൾ മടിയിൽ വച്ചിരുന്ന സഞ്ചിയിലേയ്ക്കു നീട്ടി വയറ്റത്തേയ്ക്കു ചേർത്തു പിടിച്ചു


           “ അതെന്റെ കുറച്ചു സ്വകാര്യങ്ങൾ....” മറുപടിയോടൊപ്പം പുറത്തു വന്ന  മദ്യഗന്ധം എന്നെ ചൊടിപ്പിച്ചു അതിന്റെ ധാർഷ്ട്യത്തിലായിരുന്നു അടുത്ത ചോദ്യം


            “ മനസ്സിൽ കൊള്ളാത്തതു കൊണ്ടാണോ, അതെല്ലാം ഇങ്ങിനെ സഞ്ചിയിലിട്ടു നടക്കുന്നത്..”


              “ അല്ല ജീവിതത്തിൽ കൊള്ളാത്തതു കൊണ്ട്..”..അയാൾ ഒന്നു കൂടി ഉറപ്പിച്ചിരുന്നു


         “ഞാൻ ചേച്ചിയെ ഒന്നു കാണാൻ വന്നതാണ്..ഒരു ബുക്ക് പബ്ലിഷ് ചെയ്തില്ലേ..ഈയടുത്ത്..പറ്റുമെങ്കിൽ എനിക്കൊരെണ്ണം ..,അല്ല രണ്ടെണ്ണം തരാമോ..? ഒന്നെനിക്കും മറ്റേത് ഞങ്ങളുടെ ലൈബ്രറിയിൽ വയ്ക്കാനുമാണ്..’


            അതു ഞാൻ പ്രതീക്ഷിക്കാത്തതായിരുന്നു., എന്റെ മുഖത്തു നോക്കിയിട്ട് ഞാനൊരു സുന്ദരിയാണെന്നു പറഞ്ഞതു കേട്ട പോലെ മനസ്സു ചാടി തുള്ളിപ്പോയി..എഴുത്തിന്റെ ആദ്യപടിയിൽ ഞാൻ പാദം ഊന്നിയിട്ടേയുള്ളു ,അതറിഞ്ഞ് അന്വേഷിച്ചു വന്നതിൽ ഒരു പാടു സന്തോഷം അനുഭവിച്ചെങ്കിലും ഒരു നിസ്സംഗത അതിന്റെ മേൽ വലിച്ചിട്ട് വളരെ ബുദ്ധിമുട്ടി ആ സന്തോഷം മറച്ചു വച്ചു..

             എന്റെ നിശബ്ദതയിൽ നിന്നും ഊർജ്ജം വലിച്ചെടുത്ത പോലെ അയാൾ അല്പം വാചാലനാകാൻ തുടങ്ങി

                    
                “ഞാൻ ഒരു മിക്ക എഴുത്തുകാരികളെയും അന്വേഷിച്ചു പിടിച്ച് പരിചയപ്പെടാൻ ശ്രമിക്കാറുണ്ട്..അവരോടൊക്കെ അടുത്ത സൌഹൃദത്തിലുമാണ്..”


                   ങേ!! അതെന്താ എഴുത്തുകാരികൾ മാത്രം..?  ഇത്രയും നേരം ഗതികെട്ടവനായി മുന്നിലിരുന്ന അയാളുടെ മുഖത്ത് ഞാൻ സ്ത്രീലമ്പടത്വം തിരയാൻ തുടങ്ങി., ഞാൻ എന്നെക്കുറിച്ച് ശ്രദ്ധാലുവാകാനും....... പരലോകത്തു ചെന്നാലും തൊട്ടരികിൽ നിൽക്കുന്ന മറ്റൊരു പരേതാത്മാവിനെ തോണ്ടി..” അളിയാ കാലന്റെ മോളെ കണ്ടോ.,  ഒരു മൊതലാണ്..’.. എന്നു പറയാൻ മാത്രം രോഗം ബാധിച്ച ഞരമ്പുകൾ വഹികുന്ന പലർക്കിടയിൽ ജീവിച്ചു കൊണ്ട് ഞാൻ മറ്റെന്തു ചിന്തിക്കാനാണ്..?


                 പക്ഷേ വെളുപ്പും കറുപ്പും കുറ്റിരോമങ്ങൾ പകുതിയും മറച്ച അയാളുടെ മുഖത്ത് എന്തു തരം ഭാവമാണെന്ന് എനിക്കു തിരിച്ചറിയാനേ പറ്റിയില്ല..ഞാൻ അക്ഷമായാകാൻ തുടങ്ങി ഒരു പരിചയവുമില്ലാത്ത ഒരാൾ വന്ന് കഴമ്പില്ലാത്ത എന്തൊക്കെയോ പറയുന്നു..പറയാൻ ശ്രമിക്കുന്നു....

                       
              “ബുക്ക് ഇപ്പോൾ എന്റെ കയ്യിലില്ല ..ഓതേഴ്സ് കോപ്പി കിട്ടിയതു മുഴുവൻ ബന്ധുക്കൾക്കു കൊടുത്തുതീർന്നു.വേണമെന്നു നിർബന്ധമാണെങ്കിൽ ഒന്നുരണ്ടാഴ്ച്ച കഴിഞ്ഞു വരൂ..ഞാൻ വേറേ വരുത്തിക്കുമ്പോൾ തരാം..” ...പോയിക്കിട്ടാൻ വേണ്ടി കാര്യം പറഞ്ഞു തീർത്ത്  ഞാനൊന്നനങ്ങിയിരുന്ന്  - ശരി എന്നു തലയാട്ടി


               “ഞാനൊരു ഭാഗ്യം കെട്ടവനാണ്...” ബട്ടൻസ് ഇളകിപ്പോയ ജുബ്ബയുടെ തുറന്ന കഴുത്ത് കൂട്ടിപ്പിടിച്ച് അയാൾ നിരാശ ഭാവിച്ചു..അയാളുടെ വിരലറ്റങ്ങളിലെ കറകൾ ഒരു പക്ഷേ കഴുകിയാലും പോകാനിടയില്ലാത്ത വിധം പറ്റിപ്പിടിച്ചതാണെന്നു തോന്നി...

                        
             “പാവങ്ങൾ- വായിച്ചിട്ടുണ്ടോ..?”.. പെട്ടെന്നായിരുന്നു ചോദ്യം.

               “ങ്ഹേ.?.”

            “പാവങ്ങൾ...?, അമ്മ..? ...കുറ്റവും ശിക്ഷയും......?..” അയാൾ വിരലുകൾ ഓരോന്നായി നിവർത്തി.

                         ഇതൊക്കെ ലോക ക്ലാസിക്കുകളാണെന്ന് അറിയാമെന്നതും മനസ്സിനു മങ്ങലേൽ‌പ്പിക്കുന്ന പുറം ചട്ടകളുമായി ലൈബ്രറികളിൽ അർഥഗാംഭീര്യത്തോടെയിരിക്കുന്നത് കണ്ടിട്ടുണ്ടെന്നതും ഒഴിച്ച് കൈകൊണ്ടു തൊട്ടു നോക്കിയിട്ടില്ലാത്ത ഭയങ്കര പുസ്തകങ്ങൾ........വിറയ്ക്കുന്ന മനസ്സോടെ പലപ്പോഴും അടുത്ത് ചെന്നിട്ടും  “നീയോ വായിക്കാൻ പോകുന്നത് ഞങ്ങളേയോ..അത്രയ്ക്കൊക്കെ ആയോ..” എന്ന വെല്ലുവിളി നേരിടാൻ പറ്റാതെ കൈ പിൻ വലിച്ചവ..ദൈവമേ അതൊക്കെ വായിക്കാനുള്ള ധൈര്യമെങ്കിലും ഉണ്ടായാൽ മതിയായിരുന്നു...
          
           മുന്നിൽ പെൻസിലിന്റെ മുന കൂർപ്പിച്ചു വച്ചതുപോലെ അയാളുടെ നോട്ടം..മേൽ‌പ്പറഞ്ഞതൊന്നും വായിച്ചിട്ടില്ലാത്ത ജാള്യതയും..,നോട്ടം ഒരു  പുരുഷന്റെ ആയതു കൊണ്ട് സ്ത്രീയെന്ന നിലയിലെ മുഷിവും കൊണ്ട് ഇനിയും പേരു കണ്ടു പിടിക്കേണ്ടിയിരിക്കുന്ന ഒരു ഭാവത്തിലായി ഞാൻ..

              “അതൊക്കെ വായിക്കണം ...ലോകമെന്തെന്നും അറിയണം..മലയാളത്തിൽ മാത്രം വിശ്വസിച്ച് ,ഈയൊരു  വട്ടത്തിലുള്ളതു മാത്രം വായിച്ചു കഴിഞ്ഞാൽ സ്വയം പാരവയ്ക്കുന്ന അനുഭവമായിരിക്കും എഴുത്തിൽ.......ഒരു വിശ്വാസ വഞ്ചനപോലെ...ചിന്നു അച്ചബേയെ വായിക്കാനിഷ്ടമുണ്ടോ..?

                ചിന്നു അച്ചബേ..!!?  ചിന്നു ഇച്ചീച്ചീ...ചിന്നു അയ്യയ്യേ....ഏതോ  കുട്ടി , കുസൃതിക്കുട്ടി ചിന്നുക്കുട്ടി..,.ങ്ഹേ...എന്താണിയാൾ ചോദിച്ചത്..!!!.? വായിക്കാനിഷ്ടമുണ്ടോന്നോ...? അറിയുകയേയില്ല എന്നു പറഞ്ഞാൽ കുറച്ചിലാകും...

                “ഇഷ്ടമുണ്ടെങ്കിൽ....?”

               “ ഞാൻ  തരാം...”   ഒരു മാന്ത്രികനെ പോലെ സഞ്ചിയിൽ കൈയ്യിട്ട് ബൈൻഡു ചെയ്ത ഒരു ബുക്കെടുത്ത് അയാൾ നീട്ടി..പ്രതീക്ഷിക്കാതിരുന്നതു കൊണ്ട് വാങ്ങിക്കണോ വേണ്ടയോ എന്ന വിഷമത്തിലായിഞാൻ...
     
                  “വായിച്ചിട്ട് തിരിച്ചു തന്നെ പറ്റൂ...”..... ഓഹ്....അയാളതെനിക്കു തന്നു കഴിഞ്ഞു........
...

         “.അല്ല നിങ്ങൾ പറഞ്ഞില്ലേ..സ്ത്രീ എഴുത്തുകാരോടു മാത്രമുള്ള സൌഹൃദം...അതെന്തടിസ്ഥാനത്തിലാണ്......?

                    “ സ്ത്രീകൾ പുരുഷന്മാരേക്കാൾ വിശ്വസിക്കാൻ കൊള്ളുന്നവരാണ്.....അവർക്കു പരസ്പരം വിശ്വാസമില്ലെങ്കിൽ കൂടി....അല്ലേ..?”

                     എനിക്കു അതേയെന്നൊ  അല്ലയെന്നൊ ഒറ്റവാക്കിൽ ഉത്തരം പറയാനാവാത്ത ചോദ്യമായിരുന്നു അത്..

                   “ അതേ സമയം അവർ വിഡ്ഡികളുമാണ്.. നിഷ്ക്കളങ്കരായ വിഡ്ഡികൾ..മരിക്കാൻ പോകുന്നു എന്നറിഞ്ഞും ചിലപ്പോഴവർ പൊട്ടു കുത്തും  കണ്ണെഴുതും..മുല്ലപ്പൂചൂടും....ഒരുക്കമാണ്.. പോകാനുള്ള ഒരുക്കം...”

                   കുറച്ചു നേരത്തെ എന്നിൽ അയാളോട് ഒരു സൌഹൃദ മനോഭാവം മുളപൊട്ടാൻ തുടങ്ങീയിരുന്നത് ആകപ്പാടേ കടപുഴകി പറിഞ്ഞു പോന്നു


                   “ നിങ്ങൾ ആരെ കുറിച്ചാണീ പറയുന്നത്...” നീരസം ഒളിച്ചു വയ്ക്കാതെ തന്നെ ഞാൻ ചോദിച്ചു..എന്റെ അതൃപ്തി പിടിച്ചു പറ്റാതിരിക്കാൻ വേണ്ടിയെങ്കിലും അയാൾ പറഞ്ഞതിൽ തൊടുന്യായങ്ങൾ നിരത്തിയേക്കുമെന്നും പറഞ്ഞതു ലഘൂകരിക്കാൻ ശ്രമിച്ചേക്കുമെന്നും മനസ്സിൽ കണക്കു കൂട്ടിയ എന്നെ അമ്പരപ്പിച്ചു കൊണ്ട്  അയാൾ  ഒന്നു കൂടി നിരങ്ങി അമർന്നിരുന്ന് തുടർന്നു..


                     “സ്ത്രീകളെ കുറിച്ച് ...അവരെക്കുറിച്ചു തന്നെ..പെരുമ്പുത്തൂരിൽ ബോംബ് ബെൽറ്റ് അരയിലുറപ്പിച്ചു വന്നവളുടെ ചിതറാതെ പോയ തലയിൽ പൂവും.., മുഖത്ത് മേൽ‌പ്പറഞ്ഞ അലങ്കാരങ്ങളും ഉണ്ടായിരുന്നു....”


             “നിങ്ങളെന്തു വിവരക്കേടാണീ പറയുന്നത്..?ഒരു തനുവിനെ.. അതും തീവ്രവാദിയായ ഒരുത്തിയെ അളക്കുന്ന കോലുകൊണ്ടാണോ സ്ത്രീകുലത്തെ മുഴുവൻ അളക്കുന്നത്.. നോക്കു എനിക്കു  വേറേ ജോലിയുണ്ട്...?...”  അടുക്കളയിൽ പലതും ചോദ്യചിഹ്നങ്ങളായി കിടക്കുകയാണ് സത്യത്തിൽ.....

                     “അല്ലല്ല ..നിഷ്ക്കളങ്കതയെ ക്കുറിച്ചു പറഞ്ഞപ്പോൾ...”-

                    “എന്നാലത്ര നിഷ്ക്കളങ്കരല്ല അവർ....അല്ല ഞങ്ങൾ..”  ഞാൻ വാശിയോടെ പറഞ്ഞു...


                  “ അതും അറിയാം.. എന്റെ സ്ഥാനത്ത് മാന്യമായി വസ്ത്രം ധരിച്ച സുമുഖനായ ഒരു യുവാവാണു വന്നിരുന്നതെങ്കിൽ നിങ്ങളുടേത് ഈ നിസ്സംഗ ഭാവമായിരിക്കയില്ല..വാതിൽ മറഞ്ഞ് നിന്ന് എന്തെങ്കിലും കള്ളം പറഞ്ഞ് അകത്തു പോയി കണ്ണടിയിൽ ഒരു നോട്ടമെങ്കിലും നോക്കി തൃപ്തി വരുത്തും..വസ്ത്ര ധാരണത്തിൽ അനാകർഷകമായുള്ളത് നേരെയാക്കും..കുറഞ്ഞത് കൈ കൊണ്ട് മുടിയൊന്നു  ഒതുക്കി വയ്ക്കുകയെങ്കിലും ചെയ്യും..പിന്നെ മുഖം ഇതു പോലെ കനക്കില്ല സംസാരത്തിൽ മനപ്പൂർവ്വം പെണ്ണത്തം നിറച്ച്  ആകർഷകമാക്കുകയും ചെയ്യും..”


                      ഇയാളിത് എന്തു ഭാവിച്ചാണ്!!!!!?  സത്യത്തിൽ എനിക്കു നേരെ  ഒരു കണ്ണാടി പിടിച്ചു സംസാരിക്കുന്നതു പോലെയാണു കാര്യങ്ങൾ..പക്ഷേ ഉത്തമ കുടുംബിനി എന്ന നിലയ്ക്ക് ഞാനിതൊക്കെ എങ്ങിനെ നിഷേധിക്കാതിരിക്കും...?

                   “..മറുപടി അർഹിക്കുന്ന ചോദ്യങ്ങൾ വേണംചോദിക്കാൻ ..ആരോടായാലും...”

                    എന്റെ കൈയ്യിൽ അവശേഷിച്ചിരുന്ന ഒരേയൊരു ബുക്ക് എടുത്തു കൊണ്ടു വന്ന് പിന്നീട് നീട്ടി

                   “ ഇയാള് ..ദാ ഇതും കൊണ്ട് പൊയ്ക്കോളൂ ,.. എനിക്ക് തിരിച്ചു തരണം ഇവിടെ വേറേയില്ല..ഇത്രത്തോളം വന്ന്  ആവശ്യപ്പെട്ടതല്ലേ...”

                   കൊടുത്തു കഴിഞ്ഞപ്പോൾ ഇനിയും എന്റെ മുഖം മൂടി വലിച്ചു കീറി പുറത്തിടാതിരിക്കാൻ കൈക്കൂലി കൊടുത്തതാണെന്നു എനിക്കു തന്നെ തോന്നിപ്പോയി...

                “..തൽക്കാലം ഇതെന്റെ സഞ്ചിയിൽ കിടന്നോട്ടെ..വായിച്ചിട്ടു തരാൻ ശ്രമിക്കാം..”

              അയാൾ അല്പം  അധിക സ്വാതന്ത്രം എടുത്തോ എന്നൊരു സംശയം..? ഞാൻ സ്നേഹിക്കുന്നവരല്ലാതെ എന്റെ അടുത്ത് അധികാരം കാണിക്കുന്ന ആരേയും ഞാൻ വകവയ്ക്കാറില്ല ‘ഇയാളോട് എനിക്കുള്ള ദേഷ്യവും പുച്ഛവുമൊക്കെ പ്രകടിപ്പിക്കാൻ പറ്റാത്തതെന്താണ്.....? ഭർത്താവിനോടാണെങ്കിൽ എന്റെ ഭാഗം ന്യായീകരിക്കുമ്പോഴൊക്കെ പൊതു അറിവും വായിച്ചറിവും എല്ലാം കൂടി സന്ദർഭാനുസരണം ചേർത്ത് അദ്ദേഹത്തെ മറുപടിയില്ലാത്ത മനുഷ്യനാക്കി മാറ്റിയിരുത്തിയേനേ....അപ്പോഴാണെവിടെ നിന്നോ വന്ന ഇയാൾ എന്നെ ഒരക്ഷരം മിണ്ടി എതിർക്കാൻ മനസ്സില്ലാത്തവളാക്കി ഇറങ്ങിപ്പോകാൻ തുടങ്ങുന്നത്...

                 കയറി വന്നതു പോലെ മദ്യത്തിന്റെ മയക്കത്തിൽ ആയാസപ്പെട്ടു തന്നെയാണു അയാൾ ഇറങ്ങിയതും..അന്നേരം എനിക്കും കിട്ടി ഒരു അധികാര സ്വാതന്ത്രം....

           “ ഇങ്ങിനെ ലക്കു കെട്ട്  കുടുംബത്തിൽ ചെന്നു കയറാതിരുന്നൂടെ....?”     ചോദ്യം മൃദുലമാകാതിരിക്കാൻ.., എന്നാൽ കുറേക്കൂടി പരുക്കനാക്കാൻ മനപ്പൂർവ്വം ശ്രമിച്ചിരുന്നു..പക്ഷേ അയാൾ തിരിഞ്ഞ് എനിക്ക് അഭിമുഖമായിട്ട് നിന്ന് വളരെ ശാന്തമായി പറഞ്ഞു

              “ഇതിപ്പോൾ എന്റെ ജീവിതത്തിന്റെ അരികത്തു വരെ വന്നിട്ടു തിരിച്ചു പോയ ഒരാളുണ്ട്....അവൾ പോലും ഇങ്ങിനെ പറഞ്ഞിട്ടില്ല..പറയണമെന്നു വിചരിച്ചിരിക്കും....ഭാര്യയല്ലേ?

              ഓ..അവരു മരിച്ചോ..എന്നു ഞാൻ ചോദിച്ചില്ല..ഒരുതരം ക്രൂരമായ വൈരാഗ്യവും അവജ്ഞയും കൊണ്ട് മനസ്സ് മറ്റൊരവസ്ഥയിലായിരുന്നു....

                “ പറഞ്ഞാൽ ചേച്ചി വിശ്വസിക്കില്ല......കുടിച്ചില്ലെങ്കിൽ എനിക്കു വഴിതെറ്റും....”

                “ എന്നാൽ നിങ്ങൾക്കു വഴി തെറ്റണ്ട...” 

                    അയാൾ പോയി..........


                    *                       *                    *                            *                       *                       *

              ഓരോരുത്തരും അവരവരുടെ മിത്രങ്ങളെക്കാൾ കൂടുതലായി ശത്രുക്കളെ ക്കുറിച്ച് ചിന്തിക്കുന്നു എന്നു ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്...അതു ശരിയായി ഇപ്പോൾ ഭവിച്ചിരിക്കുന്നു..മനസ്സിനെ മഥിച്ചേക്കാവുന്ന  ഒരു പ്രശ്നം  നേരത്തേതന്നെ പരിഹരിക്കാനുള്ള സാഹചര്യം മുന്നിൽ വരുമ്പോൾ ,അതു കണ്ടില്ലെന്നു നടിക്കാൻ പ്രേരിപ്പിക്കുന്ന ഈഗോ പ്രവർത്തിച്ചതു മൂലം    ഞാൻ ഇപ്പോൾ ഒരാവശ്യവുമില്ലാത്ത കുഴപ്പത്തിൽ പെട്ടിരിക്കുന്നു..

              അയാളുടെ ഭാര്യ മരിച്ചതോ....ഡിവോഴ്സ് ആയതോ ആയിരിക്കുമോ ....? നേരെയങ്ങു  ചോദിച്ചാൽ  മതിയായിരുന്നു..അതറിഞ്ഞിട്ട് ഒരാവശ്യവുമില്ലെങ്കിൽ കൂടി വെറുതെ ചിന്തിച്ചു കൊണ്ടിരുന്നു......


          വൈകുന്നേരമായപ്പോൾ മകൻ കയറിവന്നു..അവനു മീശ മുളച്ചതു കൊണ്ടു മാത്രം ലോകത്തിനു എന്തൊക്കെയോ ഭയങ്കര മാറ്റങ്ങൾ സംഭവിച്ചിരിക്കയാണ് എന്ന മട്ടിലാണ് ഈയിടെയായി പെരുമാറുന്നത്...റ്റിവിയും  ഫ്രിഡ്ജും ഡൈനിംഗ് ടേബിളും സോഫാസെറ്റിയുമൊക്കെ അവന്റെ കണ്ണിൽ ശരികേടായി തുടങ്ങിയിരിക്കയാണ്...“...ഇതെല്ലാം വാങ്ങിക്കാൻ പോയപ്പോൾ എന്നെക്കൂടി കൂട്ടാൻ  വല്യ ബുദ്ധിമുട്ടായിരുന്നല്ലൊ.. തല ഉപയോഗിച്ചു ആലോചിച്ചു വേണം കാശുകൊടുത്ത് സാധനങ്ങൾ വാങ്ങാൻ...”  ശരികേടുകൾ അങ്ങിനെ നീളുന്നു...

               കിട്ടിയാൽ ആവിയായി പോകുന്ന ശമ്പളത്തിൽ  നിന്നും ജീവിതം മുളപ്പിക്കാൻ തുടങ്ങിയപ്പോൾ...,ഇവനെ ഭൂമിയിലേയ്ക്കു കൊണ്ടു വരേണ്ടതുണ്ടോ എന്നും തല ഉപയോഗിച്ച് ആലോചിക്കണമായിരുന്നു എന്ന് ഇടയ്ക്ക് ചിന്തിച്ചു പോകുന്നത് ‌ ‘- ഈ ആള് എന്റെ അഛനായത് തീരെ ശരിയായില്ല-“ എന്നെങ്ങാനും അധികം താമസിയാതെ അവൻ പറഞ്ഞേക്കുമെന്ന് സംശയിച്ചു തുടങ്ങിയതിനു ശേഷമാണ്

                “ഓ അമ്മാ   ഈ ഹാളിലൊരു എ സി വാങ്ങിച്ചു ഫിറ്റ് ചെയ്യാൻ എത്രയായി പറയുന്നു..”  വിയർപ്പിൽ കുതിർന്ന് സോഫയിൽ ചാഞ്ഞു വീണ് റ്റി വി റിമോട്ട് ഞെക്കുന്നതിനിടയിൽ അവൻ ശപിക്കുന്ന പോലെ പറഞ്ഞു

               കേട്ടപ്പോൾ എനിക്കു തോന്നി..ഇന്നു കാലത്തു വന്നയാളുടെ തോൾ സഞ്ചി തുറന്ന് അവനെ ഒന്നു കാണിച്ചു കൊടുക്കണമെന്ന്..ഒരോ ബാഗിലും ഓരൊ ജീവിതമാണ്.....ജീവിതാവസ്ഥകളെ ബോൻസായ് പരുവത്തിൽ ഒതുക്കി വച്ചിരിക്കുന്ന മൊബൈൽ പൊത്തുകൾ....................

              ആ തോൾ സഞ്ചിയെ ക്കുറിച്ച് ചിന്തിച്ചപ്പോഴാകട്ടെ എന്റെ ബുക്ക് തിരിച്ചു തരാൻ വരുന്ന  ദിവസം അയാൾക്കു അധികം സംസാരിക്കാനിട നൽകാതെ പറഞ്ഞു വിടാനുള്ള ഉപായങ്ങളാണു മനസ്സു തിരഞ്ഞു കൊണ്ടിരുന്നത്..ചിന്നു അച്ചബേയെ തുറന്നു നോക്കിയതേയില്ല..തീരെ പരിചയവും അടുപ്പവും ഇല്ലാത്ത ഒരാളോട് ഇടപഴകാനുള്ള വൈമനസ്യത്തോടെ ആ ബുക്കിനെ കുറച്ചു നേരം നോക്കിയിരുന്നിട്ട് അലമാരയിൽ സാരികളുടെ ഇടയിൽ തിരുകി വയ്ക്കുകയാണു ചെയ്തത്...

           എന്റെ സാരികൾ......അടുക്കുകളായിട്ട് ഷെൽഫിലെ ബുക്കുകൾ  പോലെ പത്തറുപതെണ്ണം...!  കാണുമ്പോൾ ഒരു സംതൃപ്തിയാണ് എന്നാലുമതിൽ ഇല്ലാത്തവയെ കുറിച്ച് കൂടുതൽ ആർത്തിയോടെ ചിന്തിച്ചു.....അലമാരയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ നിറഞ്ഞിരിക്കുന്ന സാരികൾ എന്ന  സങ്കൽ‌പ്പത്തോടെ അതിന്റെ രണ്ടു പാളികളും ശ്രദ്ധയോടെ അടച്ചപ്പോൾ മുന്നിലെ കണ്ണടിയിൽ തെളിഞ്ഞ എന്റെ പ്രതിബിംബം കണ്ട നിമിഷം ഉണ്ടായ വെളിപാടിൽ ഞാൻ നിരാശയോടെ നെറ്റിയിലടിക്കുകയും ചെയ്തു......

              നാശം പിടിക്കാൻ... പെണ്ണ് ..പെണ്ണ് തന്നെ  എന്റെ ചിന്തകളെ ബോധപൂർവ്വം പോലും വഴിതിരിച്ചു വിടാൻ കഴിയുന്നില്ല...എഴുത്തുകാരികൾക്ക് ഒരു തരം നിസ്സംഗഭാവവും പക്വഭാവവും സ്ഥായിയാണെന്നു കണ്ട് അനുകരിക്കാൻ ശ്രമിച്ചിട്ടും പരാജയമാണ്........ വെറും പെണ്ണൂം വെറും എഴുത്തുകാരിയും ..രണ്ടും കണക്കാണ്..എനിക്ക് വളരെയധികം ദുഖം തോന്നി..

             അസിസ്റ്റന്റ് കമ്മീഷണറുടെ സാരഥിയായി ‘ഓസ്ക്കാറിനു‘ പോയി ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ ഒരാൾ വരാറായിട്ടുണ്ട്...ഇരുപത്തൊന്നു കൊല്ലമായി കാണുന്ന കാക്കി വസ്ത്രത്തോട് മനസ്സു വിരസതയോടെ സമരസപ്പെട്ടിരിക്കുന്നു....ആദ്യമൊക്കെ ഓസ്ക്കാർ എന്നു കേൾക്കുമ്പോൾ പാശ്ചാത്യ ഫിലിം മേഖലയിലേയ്ക്ക് മനസ്സ് പെട്ടെന്നൊരു ചാട്ടം വച്ചു കൊടുക്കുമായിരുന്നു..പിന്നിടാണറിഞ്ഞത് ഒരു സിറ്റിയിൽ ഏതെങ്കിലും  ഒരു ദിവസത്തെ രാത്രി എങ്ങിനെ എന്നു പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ പേരാണ് ഓസ്ക്കാർ- ജോലിയ്ക്കും ജോലി ഏറ്റെടുക്കുന്ന ഉദ്യൊഗസ്ഥനും  ഒരേ നാമം..!!

               പെട്ടെന്നു വീട്ടിലേയ്ക്കു നിയമത്തിന്റെ ഗന്ധം കയറി വന്നു..അതു വിയർപ്പിന്റേയോ മുഷിപ്പിന്റേയോ ഗന്ധമല്ല മറ്റെന്തോ ആണ്....അതു കൊണ്ട് ഭർത്താവ് വരുമ്പോഴുള്ള ആ ഗന്ധം നിയമത്തിന്റേതാണ് എന്നൊരു തോന്നലിൽ എത്തിപെട്ടിരുന്നു

               മൂന്നു ഗ്ലാസ്സ് ചായയ്ക്കുള്ള വെള്ളം പാലൊഴിച്ച് സ്റ്റൌവ്വിലേയ്ക്കു വച്ചപ്പോൾ അടുത്ത് ശബ്ദംകേട്ടു..
   
                “എടോ...ചത്തു പോയവന്റെ കയ്യിൽ ,തന്റെ ബുക്ക്.....”

              ആദ്യം ശ്രദ്ധിച്ചില്ല കേട്ടു കഴിഞ്ഞ വാക്കിന്റെ പിന്നാലെ ഒന്നു കൂടി പോയപ്പോൾ ഇരുട്ടിലൊരു വഴി മിന്നി മറഞ്ഞ പോലെ....

              “നമ്മുടെ എ ടി എച്ച് ബാറിന്റെ മുന്നിലൊരുത്തൻ വെള്ളമടിച്ച് കരളും തകർന്നു മരിച്ചു കിടക്കുന്നു...എന്തായാലും തന്റെ ബുക്ക് അവന്റെ തോൾ സഞ്ചിയിലുണ്ടായിരുന്നു ഇനി അതെങ്ങാൻ വായിച്ചു വല്ലതും സംഭവിച്ചതാ‍ണോന്നും അറിഞ്ഞു കൂട..യൂണിഫോം ഇട്ട ബലത്തിൽ ഞാനതിങ്ങെടുത്തു കൊണ്ടു പോന്നു..

               ചായ തിളയ്ക്കുന്നതും നോക്കി നിന്ന് എനിക്ക് ശ്വാസം മുട്ടി......

            അയാൾ..അയാൾ...ഒരു പേരു മുന്നിൽ ചേർത്തിട്ട് ‘മരിച്ചുവോ’ എന്നു ചോദിക്കാൻ  ആഗ്രഹിച്ചു....പ്രതാപൻ മരിച്ചോ...!!?  അല്ലെങ്കിൽ  ആന്റണി മരിച്ചോ!!!?  അതുമെല്ലെങ്കിൽ യൂസഫ് മരിച്ചോ എന്നിങ്ങനെ.....  ബുക്ക് തിരിച്ചു തരുമോ എന്നെ ആവലാതിക്കും.., ഇനി വരുമ്പോൾ പെട്ടെന്നു ഒഴിവാക്കേണ്ട ആവശ്യകതയ്ക്കും ഉപരിയായി അയാൾ ജീവിച്ചിരിക്കുന്ന ഒരുവനാണ് എന്ന് ചിന്തിക്കാതിരുന്നതു കൊണ്ട് അയാളുടെ മരണം എന്നിൽ ഞെട്ടലുളവാക്കി

            ഒരാളുടെ മരണം മറ്റുള്ളവരിൽ ഉളവാക്കുന്ന ഞെട്ടലിൽ പലപ്പോഴും ‘ഓ  അയാൾ ജീവിച്ചിരിപ്പുണ്ടായിരുന്നല്ലോ എന്ന വെളിപാടും ചേർന്നിരിക്കും....

         ഫ്രിഡ്ജ് തുറന്ന് വെള്ളമെടുക്കുന്നതിന്റെ ഇടയിൽ ഓസ്ക്കാർ വിശേഷങ്ങൾ കേൾക്കാൻ തുടങ്ങി......ആരെയൊക്കെയോ കഴുവേറിടെ മോൻ എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ടായിരുന്നു

            പോലീസ്.., കഴുവേറിട മോൻ.., കൈക്കൂലി...ഇതിലേതെങ്കിലും ഒന്നു പറഞ്ഞാൽ മതി മറ്റേതു രണ്ടും സ്വഭാവികമായി മനസ്സിലേയ്ക്കു വന്നു  കൊള്ളും..അതു താനല്ലയോ ഇത് എന്ന രീതിയിൽ..ഈ അഭിപ്രായങ്ങളൊക്കെ മനസ്സിൽ തിരി കൊളുത്തിയിട്ടും പൊട്ടാതെ കിടക്കുന്ന ബോംബുകളാണ്........

             “എന്നിട്ട് ആ ബുക്കോ...?”  എന്നേ ചോദിച്ചുള്ളൂ...

         “ബാഗിലുണ്ട്..യൂണിഫോമിലായതു കൊണ്ടു മാത്രം എടുത്തു കൊണ്ടു പോന്നതാണ്..അല്ലെങ്കിൽ ഡെഡ്ബോഡിയുടെ കൂടെയുള്ള എന്തെങ്കിലും വേണമെങ്കിൽ അതിന്റെ പുറകെ നൂലാമാലയായിട്ട് നടക്കേണ്ടി വരും..”

              അദ്ദേഹം കുഴമ്പെടുത്ത് തേച്ച് കൊണ്ട് അടുക്കളപ്പുറത്തേയ്ക്ക് പോയി...കല്യാണം കഴിഞ്ഞപ്പോൾ മുതൽ കാണുന്ന വിഫല ശ്രമമാണ്..സിക്സ് പായ്ക്ക് ആക്കുവാൻ .....,പക്ഷേ ഇപ്പോഴും ഫാമിലി പായ്ക്ക് ആയി തന്നെ ഇരിക്കുന്നു..

                 ആ നേരത്ത് ചെനു നേവിബ്ലൂ നിറമുള്ള കട്ടിയുള്ള ബാഗ് തുറന്ന് അകത്തെ മൂന്ന് അറയിലും ആകെയൊന്നു പരതി..ഒടുവിൽ ഒരറയിലെ വശത്തോടു ചേർന്ന് കിടന്നിരുന്ന 76 പേജുള്ള എന്റെ ചെറുകഥാസമാഹാരം കണ്ടെത്തി...അയാളുടെ  അവശേഷിച്ച വിരലടയാളങ്ങളെ മായ്ച്ചു കൊണ്ട് ഞാൻ ആ ബുക്ക് രണ്ടു കൈകൊണ്ടും കൂട്ടി പ്പിടിച്ചു മനസ്സിൽ ഒരു തരം ഭയവും കുറ്റബോധവും തോന്നി.....സങ്കടമുണ്ടോ...?.ഇല്ല ഞാനുറപ്പിച്ചു...

              സ്വീകരണ മുറിയിലേയ്ക്കു ചെന്നപ്പോൾ ബുക്കിന്റെ പുറകിലുള്ള എന്റെ ഫോട്ടൊ കണ്ട് സോഫയിൽ നിന്നും   അഭിപ്രായമുണ്ടായി..

               “ അമ്മാ...ഫോട്ടൊ ഒട്ടും ശരിയായില്ല ..ആ കോഞ്ഞാട്ട സാരി വെരി ബാഡ്..”

              “അല്ലാ വന്നു വന്ന് ഇവൻ എന്റെ സാരിയേയും...ദേഷ്യം പുറത്തേയ്ക്ക് ആഞ്ഞു നിൽക്കുമ്പോൾ മനസ്സ് കാലു പിടിച്ചു...ശാന്തയാകു...ശാന്തയാകൂ...നിസ്സംഗത ,പക്വത....ഇതൊന്നും തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും അഭിനയിക്കുകയെങ്കിലും ചെയ്യു.....തൽക്കാലം ഞാൻ മനസ്സിനോടു കൊം പ്രമൈസ് ചെയ്തു....- ഹൊ- എന്നാലും എന്തൊരു ബുദ്ധിമുട്ട്...

                അവന്റെ ശ്രദ്ധയേൽക്കാതെ ..,ചൂരൽ കസേരയിൽ പോയിരുന്ന് എന്റെ ബുക്ക് ആദ്യമായി കാണുന്നതു പോലെ ഞാൻ നോക്കി...മൂക്കിനോടടുപ്പിച്ച് പിടിച്ച് സഞ്ചിയുടെ  മുഷിഞ്ഞ മണം വേർതിരിച്ചെടുക്കാൻ ഒരു ശ്രമവും നടത്തി.....ആദ്യത്തെ പേജ് മറിച്ചപ്പോൾ കണ്ടു  - ശ്രദ്ധിച്ചാൽ മാത്രം മനസ്സിലാകുന്ന രീതിയിൽ മൂലയിലായി വികലമായി എഴുതിയിരിക്കുന്ന ഒരു വാക്ക്..

                 “എന്റെ ജീവിതത്തിന്റെ  അരികിൽ വന്നിട്ട് തിരിച്ചു പോയവൾക്ക്..”     ആ വാക്ക് ഞാൻ രണ്ടു മൂന്നാവർത്തി വാ‍യിച്ചു

                  ഒരിക്കലും എനിക്കു തിരിച്ചു തരാ‍ൻ അയാൾ ഉദ്ദേശിച്ചിട്ടില്ലായിരുന്നു  എന്നു വെളിപ്പെട്ട നിമിഷം.......ബുക്ക് എനിക്ക് തീർത്തും അപരിചിതമായ ഒന്നായി മാറി...അടുത്ത നിമിഷം മറ്റൊരാളുടെ അവകാശം കയ്യിലൊതുക്കിയിരിക്കുന്ന അന്യായക്കാരിയായും..അതിനടുത്ത നിമിഷം ഫ്രം അഡ്രസ്സില്ലാത്ത എഴുത്തും കൊണ്ട് ആർക്കും ഒരറിവുമില്ലാത്ത അഡ്രസ്സും നോക്കി വലഞ്ഞു നിൽക്കുന്ന പോസ്റ്റ് വുമണായും എനിക്കു മാറ്റങ്ങൾ  സംഭവിച്ചു....

                “ജീവിതത്തിന്റെ  അരികിൽ വന്നിട്ടു തിരിച്ചു പോയവൾ..”  അത്..അത് മാത്രമാണ് മേൽവിലാസം

   ചിന്തകൾ വികാരാധീനമാകാൻ തുടങ്ങുന്നു......മനസ്സ് പിന്നെയും ഇടപെടുകയാണ്...നിസ്സംഗത...പക്വത..........ശരിയാണ്.....അതൊക്കെ അത്യാവശ്യമാകുന്നു ഇപ്പോൾ.....

              പെട്ടെന്നൊരു തീരുമാനമെടുത്ത്...എഴുന്നേറ്റ് മുറിയിലേയ്ക്ക് ചെന്ന് എന്റെ എഴുത്തു മേശയുടെ വലിപ്പിൽ, നിന്നും ഓമനത്വം തുളുമ്പുന്ന കുട്ടി ഡോൾഫിന്റെ ചിത്രമുള്ള കറക്ഷൻ പെൻ എടുത്തു..അതൊന്നു കുടഞ്ഞു കുലുക്കി ഞൻ ആ വരികൾക്കു മീതെ വെളുത്ത മഷി പതിപ്പിക്കാൻ തുടങ്ങി...അന്നേരം ഞാനൊരു കുറ്റവാളിയെപ്പോലെ  ചുറ്റുമുള്ള എന്തിനേയോ ഭയപ്പെട്ടു കൊണ്ടിരുന്നു...അക്ഷരങ്ങൾ മാഞ്ഞു കൊണ്ടും...............

               ജീവിതത്തിന്റെ അരികിൽ വന്നിട്ടു തിരിച്ചു പോയവൾക്ക്

                                         അരികിൽ വന്നിട്ടു തിരിച്ചു പോയവൾക്ക്

                                                           വന്നിട്ടു തിരിച്ചു പോയവൾക്ക്

                                                                       തിരിച്ചു പോയവൾക്ക്

                                                                                   പോയവൾക്ക്

                                                                                                     ക്ക്
                                                                                                   ........

                                “ 
                                                      *****************************
                        
                                         
                    

                                

                            

                        

110 comments:

 1. സത്യത്തിൽ അയാൾക്കൊരു പേരുണ്ട് - രാധാകൃഷ്ണൻ-
  എന്നെ കാണാൻ വന്ന ആ ഒറ്റ ദിവസത്തെ പരിചയം ഇങ്ങിനെയൊരു കഥയിലാണ് അവസാനിച്ചത്...
  കുടിച്ചില്ലെങ്കിൽ വഴിതെറ്റും എന്നു പറഞ്ഞ് എന്റെ ബൂക്ക് വാങ്ങിപോയ അയാൾ തിരികെ വന്നിട്ടേയില്ല....

  അങ്ങിനെയൊരാൾ വന്നു...അപ്പോൾ തന്നെ പോയി എന്നതു മാത്രം സത്യം ബാക്കിയെല്ലാം കഥമാത്രം... ഭാവന നല്ലൊരു ആയുധമാണ് ആരെയും എപ്പൊ വേണമെങ്കിലും അതു കൊണ്ട് കൊല്ലാം..അങ്ങിനെ രാധാകൃഷ്ണനെ ഞാൻ കൊന്നിരിക്കുന്നു.....

  ശിക്ഷ വിധിക്കേണ്ടത് നിങ്ങളാണ്.....

  ReplyDelete
 2. കഥ നന്നായിരിക്കുന്നു ജാനകി. അക്ഷരപ്പിശകുകള്‍ കുറേയധികം കണ്ടു. മുന്‍ പോസ്റ്റുകളില്‍ അത് കുറവായിരുന്നു. ഇപ്പോള്‍ ജാനകി ബ്ലോഗില്‍ പുതുമുഖമല്ലാത്തത് കൊണ്ട് ആ തെറ്റുകള്‍ ഇനി പൊറുക്കപ്പെടുകയില്ലട്ടോ :)

  കഥക്കായി ഇത്തരം വ്യത്യസ്ത വിഷയ പരിസരങ്ങള്‍ കാണ്ടെത്തുന്നത് നല്ല കാര്യം തന്നെ. ഇനി ഞാന്‍ ഒന്ന് കഥ പറയട്ടെ.. (ഹാ കഥാകാരിക്ക് ഒരാളെ കൊല്ലാമെങ്കില്‍, കഥാകാരിക്ക് ഒരു പണിതരുവാന്‍ വായനക്കാരന് പറ്റുമോന്ന് നോക്കട്ടെ)

  കഥക്കൊടുവില്‍ കഥാകാരി പറയാതെ മറച്ചു വെച്ചത് : ജീവിതത്തിന്റെ അരികില്‍ വരെ വന്ന് തിരിച്ചു പോയവള്‍ക്ക് എന്ന് ആദ്യം കേട്ടപ്പോള്‍ മുതല്‍ കഥാകാരിയുടെ മനസ്സിലുണ്ടായ വൈക്ലബ്യം ഒടുവില്‍ പുസ്തകത്തിന്റെ അകം പേജില്‍ അത് കണ്ടപ്പോള്‍ വല്ലാതെ അധികരിച്ചു. കാരണം വിവാഹത്തിന് മുന്‍പെപ്പോഴോ തന്റെ കഥകള്‍ വായിച്ച് സ്ഥിരം തന്നെ ഫോണില്‍ വിളിക്കുകയും ആദ്യം ഒരു ചെറു സൌഹൃദത്തില്‍ തുടങ്ങി ദൃഢമായ ഒരു ബന്ധമാവുകയും ചെയ്ത ഒരു പഴയ കൂട്ടുകാരനെ ഒരു നിമിഷം കഥാകാരി ഓര്‍ത്തു. അയാള്‍ തന്നെയാവുമോ ഇത്? അതോ ഇയാള്‍ വേറെയാളാണൊ? അയാള്‍ തന്നെയെങ്കില്‍ ഒരു പക്ഷെ അയാള്‍ വേറെ വിവാഹം കഴിച്ചിരിക്കുമോ? ചിന്തകള്‍ ഈ വിധം കാടുകയറുമ്പോഴായിരുന്നു എ.ടി.എച് ബാറിന്റെ മുന്‍പില്‍ കണ്ട ശവത്തില്‍ നിന്നും അടര്‍ത്തിമാറ്റിയ ഭാര്യയുടെ ബുക്കുമായി ഹസ്‌ബന്റ് കടന്നു വന്നത്. നിശ്ചയമായും തിരിച്ചേല്‍പ്പിക്കണമെന്ന് പറഞ്ഞ് താന്‍ നല്‍കിയ ആ ബുക്കിലും അതേ വരികള്‍..

  ജീവിതത്തിന്റെ അരികിൽ വന്നിട്ടു തിരിച്ചു പോയവൾക്ക്...

  ഇവള്‍ ആര്?

  ഞാന്‍ തന്നെയോ?

  അതോ.. അതോ

  ----------------------------------------------------------
  ഹോ ഒരു പണി തന്നപ്പോള്‍ എന്തൊരാശ്വാസം :)

  ReplyDelete
 3. കഥ നന്നായിരിക്കുന്നു! കുറച്ചുകാലം എവിടെയായിരുന്നു ?

  ReplyDelete
 4. വലിയ ഒരിടവേളക്കുശേഷമാണ് ജാനകിയുടെ കഥ വായിക്കുന്നത് - ഞാന്‍ എന്തു പറയാനാണ്.ജാനകിയെപ്പോലുള്ള എഴുത്തുകാരെയാണ് നമുക്കാവശ്യം . ബ്ലോഗെഴുത്തിന്റെ നിലവാരം മുഖ്യധാരയുടെ ഒട്ടും പിന്നിലല്ല എന്നു തെളിയിക്കുന്നു ഈ രചന .... എന്റെ പ്രണാമം.

  ഞാന്‍ ഈ കഥ എന്റെ ചില കൂട്ടുകാരെ പരിചയപ്പെടുത്തുന്നതില്‍ വിരോധമുണ്ടാവില്ല എന്നു ധരിക്കുന്നു.

  ReplyDelete
 5. -"പരലോകത്തു ചെന്നാലും തൊട്ടരികിൽ നിൽക്കുന്ന മറ്റൊരു പരേതാത്മാവിനെ തോണ്ടി..” അളിയാ കാലന്റെ മോളെ കണ്ടോ., ഒരു മൊതലാണ്"-sathym....

  ReplyDelete
 6. വളരെ കാലങ്ങൾക്കു ശേഷം ഒരു കഥ വായിക്കണം എന്നു തോന്നിയപ്പോ കിട്ടിയത് ജാനകിയെയും ജാനകിയുടേ നല്ല കഥയെയും .. ഒരു പാട് സന്തോഷം .

  ReplyDelete
 7. കഥ വായിക്കുന്തോറും പ്രതീക്ഷിച്ചിരുന്ന അവസാനം മുകളില്‍ മനോ പറഞ്ഞത് പോലെയാണ്... പക്ഷെ ആ പതിവ് ലൈനില്‍ വരാത്തത് നന്നായി...

  നല്ല വായന സമ്മാനിച്ചതിന് നന്ദി...

  ReplyDelete
 8. പ്രദീപ്‌ മാഷ് തന്ന ഒരു ലിങ്കില്‍ നിന്നാണ് ഇവിടെ എത്തി കഥ വായിച്ചത് വളരെ നന്നായിരിക്കുന്നു .. വല്ലാത്ത ഒരു വശ്യത ഉണ്ട് വരികള്‍ക്ക് ...

  ഇനിയും എഴുതുക ... വീണ്ടും വരാം

  ReplyDelete
 9. ജാനു നാളെ വിശദമായി വായിച്ച് കമെന്റിടാം. ഇന്ന് കുറച്ച് ബിസിയാ... :)

  ReplyDelete
 10. നല്ലൊരു അനുഭവം ഇത്ര നല്ലൊരു കഥയാക്കി അല്ലെ ആശംഷ

  ReplyDelete
 11. മകന്റെ ലീലാവിലാസങ്ങളടക്കം സിക്സ് പാക്ക് ഫേമിലി പായ്ക്കിലൊതുങ്ങിയതും, കാലന്റെ മോളെ വരെ വെറുതെ വിടാത്തവരേയുമൊക്കെ കാണിച്ച് ആണത്വത്തിന് ഒരാണി അടിച്ചുകയറ്റുന്നതിനോടൊപ്പം ,നല്ലൊരു അനുഭവത്തെ (മനോരാജിന്റഭിപ്രായം) സൂപ്പറൊരു കഥയാക്കി മാറ്റിയിരിക്കുകയാണല്ലോ ജാനു ഇവിടെ അല്ലേ.
  കൊള്ളാം ഇഷ്ട്ടപ്പെട്ടു കേട്ടൊ.

  ReplyDelete
 12. കഥ വളരെ നന്നായിരിക്കുന്നു..

  ReplyDelete
 13. കഥയുടെ പേരും ..വരവും പോക്കും ..
  കാണക്കാണേയുള്ള വളര്‍ച്ചയും
  കണ്ടറിയുന്നു ഉള്ളറിയുന്നു
  പൊരുളുകള്‍ പുതുവറിവാകുന്നു...:)

  ReplyDelete
 14. ങേ ,അയാള്‍ മരിച്ചെന്നോ?മരിച്ചെ..മരി..മ.......................

  ReplyDelete
 15. കഥ വളരെ നന്നായി......ചില വരികള്‍ വളരെ വളരെ നന്നായിടുണ്ട് '' പരലോകത്തു ചെന്നാലും തൊട്ടരികിൽ നിൽക്കുന്ന മറ്റൊരു പരേതാത്മാവിനെ തോണ്ടി..” അളിയാ കാലന്റെ മോളെ കണ്ടോ., ഒരു മൊതലാണ്..’.. എന്നു പറയാൻ മാത്രം രോഗം ബാധിച്ച ഞരമ്പുകൾ വഹികുന്ന പലർക്കിടയിൽ ജീവിച്ചു കൊണ്ട് ഞാൻ മറ്റെന്തു ചിന്തിക്കാനാണ്..? അദ്ദേഹം കുഴമ്പെടുത്ത് തേച്ച് കൊണ്ട് അടുക്കളപ്പുറത്തേയ്ക്ക് പോയി...കല്യാണം കഴിഞ്ഞപ്പോൾ മുതൽ കാണുന്ന വിഫല ശ്രമമാണ്..സിക്സ് പായ്ക്ക് ആക്കുവാൻ .....,പക്ഷേ ഇപ്പോഴും ഫാമിലി പായ്ക്ക് ആയി തന്നെ ഇരിക്കുന്നു..''.....ഇനിയും പ്രതീക്ഷിക്കുന്നു ... ഭാവന നല്ലൊരു ആയുധമാണ് ആരെയും എപ്പൊ വേണമെങ്കിലും അതു കൊണ്ട് കൊല്ലാം..അങ്ങിനെ രാധാകൃഷ്ണനെ ഞാൻ കൊന്നിരിക്കുന്നു.....

  ശിക്ഷ വിധിക്കേണ്ടത് നിങ്ങളാണ്.....ജാനകി ജി യെപ്പോലുള്ള എഴുത്തുകാരെയാണ് നമുക്കാവശ്യം ഇനിയും എഴുതുക

  ReplyDelete
 16. കഥ വളരെ നന്നായി, ഇനിയും എഴുതുക. വായിയ്ക്കാൻ കാത്തിരിയ്ക്കുന്നു.

  ReplyDelete
 17. പരലോകത്തു ചെന്നാലും തൊട്ടരികിൽ നിൽക്കുന്ന മറ്റൊരു പരേതാത്മാവിനെ തോണ്ടി..” അളിയാ കാലന്റെ മോളെ കണ്ടോ., ഒരു മൊതലാണ്..’.. എന്നു പറയാൻ മാത്രം രോഗം ബാധിച്ച ഞരമ്പുകൾ വഹികുന്ന പലർക്കിടയിൽ ജീവിച്ചു കൊണ്ട് ഞാൻ മറ്റെന്തു ചിന്തിക്കാനാണ്..?

  ഈ വരികള്‍ക്ക് ഒരു വലിയ കയ്യടി ..
  കഥ നന്നായി
  ആശംസകള്‍

  ReplyDelete
 18. അനായാസമായ എഴുത്ത്
  നേർത്ത പരിഹാസം..
  പുതുമയുള്ള കഥാതന്തു..

  ഇഷ്ടമായി

  ReplyDelete
 19. ഈ കധയുടെ മാസ്മരികത ഒന്നു പ്രത്യേകം തന്നെ പിടിച്ചിരുത്തി അവസാനം വരെ..ജാനകി ചേച്ചി തിരിച്ചു വരവു ഉഗ്രൻ..കധയിൽ ഒരാളായിട്ട് എഴുതാനും വായിക്കാനും നല്ല സുഖമാണു..നിർത്താൻ തോന്നൂല്ലാ..എഴുതികോണ്ടേയിരിക്കും..മൊബൈൽ പൊത്ത്“ ബൂലോകത്തിനു ജാനകിചേച്ചിയുടെ സംബവനയാണോ..മുൻപും ഇതു പോലെ ഒരു വാക്കു ഉപയോഗിച്ചിരുന്നല്ലോ...സ്വന്തമായി പുസ്തകം പബ്ളിഷ് ചെയ്ത വിദ്വാനിയല്ലേ..ഇനിയും പ്രതീക്ഷിക്കുന്നു...

  ReplyDelete
 20. ഞാന്‍ ഈയിടെയാണ് ജാനകിയുടെ കഥകള്‍ വായിച്ചു തുടങ്ങിയത്. വളരെ ഇഷ്ടപ്പെട്ടു.
  പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 21. കഥ വയനക്ക് നല്ല രസമുണ്ട്
  ഭാവനയില്‍ തന്നെ പൂത്ത് വായനയില്‍ തന്നെ കൊഴിയുന്നതായിരിക്കട്ടെ ഈ കഥകള്‍

  ReplyDelete
 22. വാസ്തവത്തില്‍ ഇത്തരം വ്യക്തികളെ പരിചയപ്പെടാന്‍
  കഴിഞ്ഞിട്ടുണ്ട്‌..... കുറെ.പുസ്തകപ്രസിദ്ധീകരണങ്ങളുടെ
  പ്രതിനിധികളായി വരുന്ന അവരെ വേഗം ഒഴിവാക്കാന്‍
  നോക്കും;കഥയില്‍ പറഞ്ഞപോലെയുള്ള വരവ്.
  മദ്യഗന്ധം.ഒടുവില്‍ ആഗതന്‍റെ ജീവിതഗന്ധം പുറത്തു
  വരുമ്പോള്‍ അനുഭാവമായി,അനുതാപമായി.......

  വായനാസുഖമുള്ള ശൈലിയില്‍ മനോഹരമായി
  അവതരിപ്പിച്ചിരിക്കുന്നു "മൊബൈല്‍പൊത്തിലെ
  ഒരു മേല്‍വിലാസം".അഭിനന്ദനങ്ങള്‍.,.

  ആശംസകളോടെ

  ReplyDelete
 23. എന്‌റെ റബ്ബേ, ഇക്കണക്കിന്‌ ഇത്‌ വായിക്കുന്ന എന്നെ പോലുള്ള പുരുഷ സമൂഹത്തെ ജാനകി സ്ത്രീ ലമ്പടന്‍മാരാക്കുമല്ലോ? :) അപ്പോള്‍ സ്വന്തം ബയോഗ്രഫിയില്‍ നിന്നും അടര്‍ത്തിയെടുത്ത്‌ ഒരേടാണിതെന്ന് ജാനകിയുടെ കമെന്‌ടില്‍ നിന്നും സ്പഷ്ടം. എഴുത്തിനെ കുറിച്ച്‌ പറയുകയാണെങ്കില്‍ സംഭവം നന്നായിട്ടുണ്‌ട്‌. അയാള്‍ മരണപ്പെട്ടു എന്നുള്ളത്‌ വായനക്കാരന്‌റെ മനസ്സില്‍ എഴുത്തുകാരി ഉദ്ദേശിച്ച തലത്തിലുള്ള വികാരം ഉണ്‌ടാക്കാന്‍ കഴിഞ്ഞിട്ടുണ്‌ട്‌.
  (ഭര്‍ത്താവ്‌ നിയമത്തിന്‌റെ ഗന്ധമുള്ള ആളാണോ, അല്ല , ഭര്‍ത്താവ്‌ ഗള്‍ഫിലെന്നല്ലേ പറഞ്ഞത്‌.)

  വീണ്‌ടും കഥയിലേക്ക്‌ വരാം. ആ അവശകലാകാരന്‌, ഞാന്‍ അയാള്‍ക്ക്‌ ആ പേരേ കാണുന്നുള്ളൂ. എന്‌റെ പ്രണാമം. അയാളുടെ ഭൂതകാലത്തെ കുറിച്ച്‌ കഥാകാരിക്ക്‌ എന്തെങ്കിലും ഒരു സൂചന നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.. അയാളുടെ അലയലിനുള്ള കാരണം... ചിലപ്പോള്‍ എന്‌റെ തോന്നലാകാം. ആകെ മൊത്തം കഥ നല്ല നിലവാരം പുലര്‍ത്തി ആശംസകള്‍

  ReplyDelete
 24. നല്ല വായന അനുഭവ്യമായ ഒരു പോസ്റ്റ്‌

  ReplyDelete
 25. കഥ നന്നായിട്ടുണ്ട്...
  രാധാകൃഷ്ണനും വായിക്കുന്നുണ്ടാവും ഇത്...ലോകത്തിന്റെ എവിടെയെങ്കിലും !

  ReplyDelete
 26. മനോ....,
  ഞാനെഴുത്യ ഒരുകഥയ്ക്കു പിന്നാലെ മനോയുടെ വേറൊര് കഥ അതും എനിക്കിട്ടൊരു പണി തന്നോണ്ട്..എന്തൊക്കെയാ അത്..എനിക്കാദ്യം ഒന്നും മൻസ്സിലായില്ല...ഞാനെഴുത്യ കഥേടെ ഉള്ളില് വേറൊന്നൂല്ല... ആ രാധാകൃഷ്ണൻ എന്റെ മോശം സമയത്തിങ്ങ്ട് കേറി വന്നു കുടിച്ചിട്ടേയ്.... ആ കഥേല് പറഞ്ഞിരിക്കണ ഒരു വാക്കു മാത്രമെ അയാള് എന്നോട് പറഞ്ഞിട്ടുള്ളു...കുടിച്ചില്ലെങ്കി വഴിതെറ്റുംന്ന്...പിന്നെ മറ്റേ ആ വാക്കുണ്ടല്ലോ അതു ഒരു തമിഴ് സിനിമാപ്പാട്ടില് ഉള്ളതാ.... “എന്നുയിരിൻ പക്കം വന്തെന്നെ പാക്കാതെ പോയതെന്ന.....“ പഴയ പാട്ടാണ്...സിനിമേം നായകനേം ഒന്ന്വറിയില്ല...പക്ഷേ ആ വരികൾ എന്റെ മനസ്സിൽ കൊണ്ടതാണ്..അതും ഈ യടുത്ത് കേട്ടത് ഏതാണ്ട് ഒന്നുരണ്ട് വർഷോയിട്ട്ണ്ടാകും....രാധാകൃഷ്ണനെ കഥയിലാക്ക്യപ്പോ..ഒര് കഥേകുമ്പോ എന്തെങ്കിലൊക്കെ വേണ്ടേ എന്ന് വിചാരിച്ച് ചേർത്ത് പോയതാണ് സാ‍....ർ...വേറൊരു തെറ്റും ഞാഞ്ചെയ്തിട്ടില്ല....സദയം ക്ഷമിക്ക പ്രഭോ...........

  പിന്നെ അക്ഷരതെറ്റൊക്കെ ശര്യാക്കീട്ട്ണ്ട്.....

  ReplyDelete
 27. ശങ്കരൻ സാർ.....
  ഞാൻ ഇവിടൊക്കെ തന്നേണ്ടായിരുന്നു.....
  എന്റെ കണ്ണ് അല്പകാലം പണി മുടക്കീരിക്യാരുന്നു..
  എന്തായാലും സാർ വന്നല്ലോ.
  വായിച്ച്പറഞ്ഞ നല്ല അഭിപ്രായത്തിനു നന്ദി...

  പ്രദീപ് സർ..
  ഈ കഥ മറ്റുചെലർക്കു കൂടി പരിചയപ്പെടുത്തിയതിന് വളരെ നന്ദിയും സന്തോഷവും..,നല്ല അഭിപ്രായത്തിനും

  മെന്റൊർ..അതു മതി..സത്യമാന്ന് അംഗീകരിച്ചാ മതി..
  ഇനിയും വരണട്ടോ..

  ബിജു.., കഥ വായിക്കണംന്ന് തോന്ന്യപ്പോ ഇങ്ങോട്ട് വന്നതിൽ സന്തോഷം
  സമയം മോശന്ന്വല്ലല്ലൊ അല്ലേ....
  പിന്നീടെന്റെ കഥ വായിച്ചിട്ടാണെന്നൊന്നും പറയാണ്ടിരുന്നാ മതി..

  ReplyDelete
 28. ജാനകീ,

  ഒരു തമാശക്ക് കഥയൊന്ന് മാറ്റിചിന്തിച്ചതാ.. അതിനപ്പുറം മറ്റൊന്നും കരുതണ്ട.. ഈശ്വരാ, സ്മൈലിക്കൊക്കെ ഒരു വിലയുമില്ലേ

  ReplyDelete
 29. നല്ല കഥ.
  നിലവാരം ഓരോ പോസ്റ്റിലും മെച്ചപ്പെട്ടു കൊണ്ടേ ഇരിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.ജീവിതത്തെക്കുറിച്ചുള്ള നല്ല നിരീക്ഷണങ്ങള്‍ പലയിടത്തും കണ്ടു.അതുപോലെ പൊരുത്തക്കേടുകളും തിരിച്ചറിയലും ഉള്‍ക്കൊല്ലലും വരെ പിന്നെ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമവും.കണ്ണിന്റെ അസുഖം എഴുത്തിന് തടസ്സമാകാതിരിക്കട്ടെ.ആശംസകള്‍

  ReplyDelete
  Replies
  1. നർമ്മമുഹൂർത്തങ്ങൾ സൃഷ്ടിക്കനുള്ള ശ്രമം- അങ്ങിനെ ശ്രമിച്ചിട്ടൊന്നൂല്ല.
   ആ സമയത്ത് എഴുതീതാണ്..സന്ദർഭാനുസരണമായോന്ന് പരിശോധിക്കെണ്ടിയിരിക്കുന്നു...
   നന്ദി നല്ല അഭിപ്രായത്തിനും അന്വേഷണങ്ങൾക്കും....

   Delete
 30. ശ്ശി കാലായി ഇത്രസുന്ദരമായ ഒരു വായന കിട്ടീട്ട്..!
  വാക്കുകൾ അതി സമർദ്ധമായി വിന്യസിച്ചിരിക്കുന്നു..!
  ആകാംഷയോടെ,തികഞ്ഞ വായനാ സുഖത്തോടെ വായിച്ചവസാനിപ്പിച്ചു..!
  കഥാകാരിക്ക് ആശംസകൾ...

  ReplyDelete
  Replies
  1. പ്രഭൻ കൃഷ്ണാ....
   ആകാംക്ഷയോടെ വായിച്ചൂന്നറിയിച്ചതിൽ സന്തോഷം...
   അഭിപ്രായം ഇനിയും എഴ്താനുള്ള പ്രചോദനം തരുന്നു..നന്ദി

   Delete
 31. ഇത്തിരി തിരക്കിലായത് കൊണ്ട് വായന നാളെ പൂര്‍ത്തിയാക്കാം. അഭിപ്രായം എന്നിട്ട്

  ReplyDelete
 32. "അയാൾ ജീവിച്ചിരിക്കുന്ന ഒരുവനാണ് എന്ന് ചിന്തിക്കാതിരുന്നതു കൊണ്ട് അയാളുടെ മരണം എന്നിൽ ഞെട്ടലുളവാക്കി."

  ഓരോ വാചകങ്ങളും അടര്ത്തിയെടുത്താല്‍ ഒരുപാട് കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
  കഥയെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല, വളരെ നന്നായി എന്നല്ലാതെ.
  ഞാന്‍ ആലോചിച്ചത്‌ "ആ കോഞ്ഞാട്ട സാരി വെരി ബാഡ്‌" എന്ന് പറയുമ്പോള്‍ നേരത്തെ അയാള്‍ വന്നപ്പോള്‍ കണ്ണാടിയില്‍ നോക്കുന്ന പെണ്ണിന്റെ ചിന്തയും, ഇന്നത്തെ ആണിന്റെ കാഴ്ച്ചകളെയുമായിരുന്നു.

  പല ബ്ലോഗുകളും വായിക്കുമ്പോള്‍ ഞാനും ബ്ലോഗേഴുത്തുന്നു എന്നതില്‍ അഭിമാനം തോന്നുന്നു.
  വളരെ ഇഷ്ടപ്പെട്ടു ഈ കഥ.

  ReplyDelete
 33. അവനവനെക്കുറിച്ചുള്ള ശരിയായ സ്വയം വിലയിരുത്തല്‍ ഇന്ന് എല്ലാവരും സ്വീകരിക്കെണ്ടാതാനെന്നു തോന്നുന്നു.

  ReplyDelete
  Replies
  1. അവനവനെക്കുറിച്ചൊള്ള വിലയിരുത്തൽ....ഇതെന്താണ് ആരും അങ്ങനെ പറയാത്തതെന്ന് വിചാരിക്കുമ്പഴാണ് സർ പറഞ്ഞത്... വളരെ സന്തോഷം കേട്ടോ..

   Delete
 34. ജാനകി അഥവാ ജാനുവേട്ടത്തി..
  (അങ്ങനെ വിളിക്കാനുള്ള ഒരു അടുപ്പം തോന്നി)

  കഥ ഒത്തിരി ഇഷ്ടായി.. കഥയ്ക്കപ്പുറമുള്ള മനോരാജിന്റെ ഭാവനയും ഇഷ്ടമായി.. ഒരു നല്ല കഥ പറഞ്ഞു തീര്‍ന്നാലും പിന്നെയും വായനക്കാരന് കൂട്ടി ചേര്‍ക്കാന്‍ ഭാവനകളുടെ അനന്തസാദ്ധ്യതകള്‍ വേണമെന്നുള്ളത് എന്റെയും concept ആണ്.. ആ നിലയില്‍ ഈ കഥ നല്ല നിലവാരമുള്ളതായി തോന്നുന്നു.. ഒരുപാട് വശങ്ങള്‍ ഉള്ളൊരു ഘനരൂപം പോലൊരു കഥ...

  ഒരു കഥ പബ്ലിഷ് ചെയ്യുന്നതോടെ കഥാപാത്രങ്ങള്‍ എഴുത്തുകാരിയില്‍ നിന്നും വായനക്കാരന്‍ ഏറ്റെടുക്കുകയായി.. കഥയില്‍ നിന്നും ഈ കഥാപാത്രത്തെ പറിച്ചെടുത്തു ഒന്നു വിശദമായി പഠിക്കട്ടെ ഞാന്‍ ... എല്ലാവരും കഥയുടെ മികവുകള്‍ എടുത്തു പറഞ്ഞ സ്ഥിതിയില്‍ അതിനപ്പുറം ചിലത് പറയാനുണ്ട് ഈ കഥയില്‍ എന്നാണു എന്റെ തോന്നല്‍ .. ആത്മഗതം എന്ന രീതിയില്‍ പറഞ്ഞ കഥയായത് കൊണ്ടു കഥാപാത്രത്തിന്റെ ആത്മാവ് കണ്ടെത്താന്‍ എളുപ്പമാണ്...

  ലോകത്തെ മുഴുവന്‍ ഒരു അപരിചിതനെന്നു കരുതി കരുതലെടുക്കുന്ന ഇന്നത്തെ സ്ത്രീയുടെ അരക്ഷിതാവസ്ഥ ഈ കഥയില്‍ വെളിവാകുന്നുണ്ട്.. അന്യപുരുഷനില്‍ നിന്നും ഏതു രീതിയിലും ഒരു അപകടം വന്നേക്കാം എന്ന ചിന്ത എപ്പോഴും അവരില്‍ നിറയുന്നു..

  എന്നാല്‍ അയാളില്‍ നിന്നും ഒരു സ്ത്രീയോട് ഒരു പുരുഷനു തോന്നേണ്ടുന്ന യാതൊരു വിധ പരിഗണനയും കിട്ടാതെ വരുമ്പോള്‍ സ്ത്രീ മനസ്സിന് തോന്നുന്ന പേരറിയാത്ത ഒരു വികാരം പ്രകടമാണ് (നിരാശ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ ശരിയാവണമെന്നില്ല സന്ദര്‍ഭത്തില്‍ )

  തന്നോളം വളര്‍ന്ന മകന്‍ ലോകത്തെ മുഴുവന്‍ കുറ്റം വിധിക്കുമ്പോള്‍ എന്റെ കുറവുകള്‍ അവന്‍ കണ്ടെത്തുമോ എന്നുള്ള ഭയവും ഈ കഥാപാത്രത്തിനുണ്ട്... (ഈ ഒരു ആശയം മറ്റൊരു കഥയ്ക്കു പ്ലോട്ട് ആക്കാമെന്ന് തോന്നുന്നു..)

  താന്‍ ഒരു എഴുത്തുകാരിയെന്നതിനുമുപരി ഒരു വെറും പെണ്ണെന്നുള്ള സത്യത്തെ തിരിച്ചറിയുകയും ആ ഏറ്റു പറച്ചിലും രസമായി... കഴിഞ്ഞ ദിവസങ്ങലിലെന്നോ സിത്താരേച്ചി (Sithara.S) ഫേസ്ബുക്കില്‍ പറഞ്ഞതോര്‍ക്കുന്നു... "ഞാനൊരു പെണ്ണാണ്, മനുഷ്യസഹജമായ എല്ലാ കുശുമ്പും ഉള്ളവള്‍ എന്ന്..."

  പിന്നെ ഇതിലെ അയാള്‍ എഴുത്തുകാരികളുമായി സൗഹൃദത്തില്‍ ആവാന്‍ താത്പര്യപ്പെടുന്നതില്‍ ഒരുവിധ സ്ത്രീലമ്പടത്വവും ആരോപിക്കാനില്ലെന്നു തോന്നുന്നു.. അതിനുള്ള കാരണം ഞാന്‍ എന്നെ തന്നെ മുന്‍നിര്‍ത്തി പറയട്ടെ... ഞാനും എഴുത്തുകാരന്മാരുടെ സൗഹൃദത്തെക്കാളും എഴുത്തുകാരികളുമായി കൂട്ടുകൂടാന്‍ ഇഷ്ടപ്പെടുന്നു.. അങ്ങനെ പലരുമായും ഒരു ഗുരു ശിഷ്യ, സഹോദരബന്ധം നിലനിര്‍ത്താന്‍ എനിക്കു കഴിയുന്നു.. ഇതിനുള്ള എന്റെ ന്യായീകരണങ്ങള്‍ പങ്കുവെയ്ക്കാം.... (എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്..)

  പൊതുവേ ആണ്‍ എഴുത്തുകാര്‍ അഹങ്കാരികളും കുറെ ഈഗോ ഉള്ളവരും ആയിരിക്കും.. അവരെ ഏതെങ്കിലും രീതിയില്‍ വിമര്‍ശിക്കുന്നത് അവര്‍ ഒരു തരത്തിലും ഇഷ്ടപ്പെടുകയില്ല.. അതും ഇന്നലത്തെ മഴയില്‍ പൊട്ടി മുളച്ച ഒരു "തകര"യായ എന്റെ ആരോപണങ്ങള്‍ അവര്‍ വിലവെയ്ക്കില്ല..

  മറ്റൊന്ന് മിക്കവാറും എല്ലാ ആണ്‍ എഴുത്തുകാരും സൗഹൃദം പങ്കുവെയ്ക്കുന്നത് മദ്യത്തിന് മുന്നില്‍ ഇരുന്നാവും.. നമ്മുടെ നാട്ടില്‍ നടക്കുന്ന മിക്ക സാഹിത്യ സമ്മേളനങ്ങളും കവിയരങ്ങുകളും ചെന്നവസാനിക്കുന്നത് ലഹരിയുടെ കൂട്ടായ്മയില്‍ ആണ്... സര്‍ഗ്ഗാത്മകതയില്‍ / സൗഹൃദത്തില്‍ ആവശ്യത്തിലേറെ ലഹരിയുള്ളപ്പോള്‍ , പുറമേയൊന്നില്‍ നിന്നും ലഹരി സ്വീകരിക്കേണ്ടതില്ല എന്നുള്ള ചിന്തയില്‍ അത്തരം social drinkingനെ ഞാന്‍ വെറുക്കുന്നു...

  ഇതേ സമയം നമ്മുടെ സ്ത്രീ എഴുത്തുകാര്‍ മറ്റുള്ള സ്ത്രീ സൗഹൃദങ്ങളില്‍ നിന്നും വ്യത്യസ്തമായി വിശാല ചിന്തകള്‍ ഉള്ളവരാവും... എഴുത്തിന്റെ വഴികളില്‍ ഞാന്‍ നേരിടുന്ന കൊച്ചു സംശയങ്ങള്‍ ചോദിച്ചാല്‍ വിശദമായി പറഞ്ഞു തരാന്‍ അവര്‍ സന്മനസ്സുള്ളവരാവും.. ഇതിലെ കഥാപാത്രം പറയും പോലെ അവരെ കുറെ കൂടി വിശ്വസിക്കാനും കഴിയും.. സത്യമാണത്... എന്റെ വ്യക്തിപരമായ സങ്കടങ്ങള്‍ പറയാന്‍ എനിക്കവര്‍ അനുയോജ്യരെന്നു തോന്നുന്നതിനാല്‍ മനസ്സ് തുറക്കാന്‍ പറ്റിയവരാണ് എന്റെ സ്ത്രീ സൗഹൃദങ്ങളെന്നു ഞാന്‍ വിശ്വസിക്കുന്നു..

  ഇപ്പൊ തന്നെ ഞാന്‍ കഥയെ ഒരുപാട് കുത്തി കീറി കഴിഞ്ഞു അല്ലേ... തത്ക്കാലം നിര്‍ത്തുന്നു.. ഇല്ലെങ്കില്‍ ചേച്ചിയെന്നെ തല്ലിയേക്കും.. :-)

  കഥയിലെ ഒരു സംശയം..
  "അര്‍ദ്ധാസനം" എന്ന വാക്ക് ശരിയാണോ.. ചേച്ചി ഉദ്ദേശിച്ച സംഭവം വ്യക്തമാവുന്നുണ്ട്.. പക്ഷെ "അര്‍ദ്ധപത്മാസനം" എന്നല്ലേ അവിടെ വേണ്ടത്...

  കഥ ഞാനേറെ ആസ്വദിച്ച് വായിച്ചത് കൊണ്ടാണ് കഥയ്ക്കുള്ളിലെ സംഗതികള്‍ എടുത്തു പറയാന്‍ കാരണം... ഇഷ്ടമായി ചേച്ചിയുടെ എഴുത്ത് ശൈലി എന്ന് ഒരിക്കല്‍ കൂടി പറയുന്നു.. പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ അറിയിക്കുമല്ലോ.. മെയില്‍ id : anushadoz@gmail.com
  ചേച്ചിയുടെ ഒരുപാട് നല്ല കഥകള്‍ വായിക്കാന്‍ , വരുംകാലങ്ങളില്‍ എനിക്കു സാധിക്കട്ടെ എന്ന് അല്‍പ്പം സ്വാര്‍ത്ഥബുദ്ധിയോടെ പ്രാര്‍ത്ഥിക്കുന്നു..

  സ്നേഹപൂര്‍വ്വം
  അനിയന്‍ സന്ദീപ്‌

  ReplyDelete
  Replies
  1. എഴ്ത്ത് രൂപത്തിലൊരഭിപ്രായം..... നല്ല കൊറേ കാര്യങ്ങൾ വിശദമാക്കി തന്നല്ലോ സന്ദീപ്...

   പിന്നെ അർദ്ധാസനം- അതു വാക്യാർത്ഥത്തിൽ ഇരിപ്പ് ഉറപ്പിക്കാതെ അല്പം പരുങ്ങലിൽ- എനിക്കിവിടെ ഇരിക്കാമോ എന്നെ സംശയത്തില് ഇരിക്കില്ലേ അതാ ഉദ്ദേശിച്ചത്...

   പത്മാസനം - അറിയാം യോഗയിൽ പ്രധാന സ്ഥനമുള്ളതാണല്ലോ അത്..? അർദ്ധപത്മാസനം- അതു മറ്റൊന്നല്ലെ- ഞങ്ങളുടെ നാട്ടില് അതിന് ശംബളം കൂട്ടി ഇരിയ്ക്ക എന്നു പറയും

   സന്ദീപ് ഇനിയും വരണം അഭിപ്രായം പറയണം - വളരെ നന്ദി സ്ന്തോഷം...

   Delete
  2. കഥാകാരന്മാര്‍ക്ക് കഥ വായിച്ചു ആസ്വാദകര്‍ കത്തെഴുതുന്ന രീതിയില്ലേ ചേച്ചി...
   അത് പോലെയാ പലപ്പോഴും ഞാന്‍ ബ്ലോഗ്‌ കഥകള്‍ വായിച്ചു കമന്റില്‍ വിശദമായി എഴുതാറ്...
   ഈ കഥ ആഴത്തില്‍ വായിക്കപ്പെടെണ്ടതും വിശകലനയോഗ്യമായതുമെന്നു തോന്നിയത് കൊണ്ട് ഇങ്ങനെയൊരു നീളന്‍ കമന്റ്...

   അർദ്ധാസനത്തെ കുറിച്ച് സംശയം തീര്‍ത്ത്‌ തന്നതില്‍ താങ്ക്സ് .... ഇപ്പോള്‍ കാര്യം വ്യക്തമായി ട്ടോ....

   Delete
 35. ങേ!! അതെന്താ എഴുത്തുകാരികൾ മാത്രം..? ഇത്രയും നേരം ഗതികെട്ടവനായി മുന്നിലിരുന്ന അയാളുടെ മുഖത്ത് ഞാൻ സ്ത്രീലമ്പടത്വം തിരയാൻ തുടങ്ങി., ഞാൻ എന്നെക്കുറിച്ച് ശ്രദ്ധാലുവാകാനും....... പരലോകത്തു ചെന്നാലും തൊട്ടരികിൽ നിൽക്കുന്ന മറ്റൊരു പരേതാത്മാവിനെ തോണ്ടി..” അളിയാ കാലന്റെ മോളെ കണ്ടോ., ഒരു മൊതലാണ്..’.. എന്നു പറയാൻ മാത്രം രോഗം ബാധിച്ച ഞരമ്പുകൾ വഹികുന്ന പലർക്കിടയിൽ ജീവിച്ചു കൊണ്ട് ഞാൻ മറ്റെന്തു ചിന്തിക്കാനാണ്..?  ലോകത്തെ മുഴുവന്‍ ഒരു അപരിചിതനെന്നു കരുതി കരുതലെടുക്കുന്ന ഇന്നത്തെ സ്ത്രീയുടെ അരക്ഷിതാവസ്ഥ ഈ കഥയില്‍ വെളിവാകുന്നുണ്ട്.. അന്യപുരുഷനില്‍ നിന്നും ഏതു രീതിയിലും ഒരു അപകടം വന്നേക്കാം എന്ന ചിന്ത എപ്പോഴും അവരില്‍ നിറയുന്നു..  നല്ല കഥ, നല്ല രിതിയിൽ അവതരിപ്പിച്ചു. ഭയങ്കരമായ ഒരാകാംഷ എന്നിൽ തളം കെട്ടി നിന്നു വായനയിലുടനീളം. നന്നായിട്ടുണ്ട്. ആശംസകൾ.

  ReplyDelete
  Replies
  1. ലോകത്തേയ്ക്കൊന്നു ഇറങ്ങി നോക്കിയാല് പരിചമുള്ളവരെ പോലും ഇത്തിരി അപരിചിതത്തോടെ കാണണതാ ഇപ്പോ നല്ലത്....
   ഭൂതത്തേയോ പ്രേതത്തേയോ വന്യ മൃഗങ്ങളേയൊ ഒന്ന്വല്ല പേടി പുരുഷനെ..വെറും പുരുഷനെ മാത്രമാണ്...എപ്പോ വേണെങ്കിലും ചവിട്ടു കൊണ്ടുചാകാവുന്ന ഉറുമ്പുകളെ പോലെയായിരിക്കുന്നു സ്ത്രീകൾ.....

   കഥയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതിൽ നന്ദി സന്തോഷം

   Delete
 36. ഇഷ്ടമായി...ആശംസകള്‍..
  "കൊടുത്തു കഴിഞ്ഞപ്പോൾ ഇനിയും എന്റെ മുഖം മൂടി വലിച്ചു കീറി പുറത്തിടാതിരിക്കാൻ കൈക്കൂലി കൊടുത്തതാണെന്നു എനിക്കു തന്നെ തോന്നിപ്പോയി..."
  ഇതാണീ കഥയിലെ എനിക്കേറ്റവും ഇഷ്ടമായ വരി. "ഇതാ, ഇങ്ങനെയാണ് എന്റെ കഥാപാത്രം.." എന്ന് പറയാനുള്ള ആര്‍ജവം എല്ലാ എഴുത്തുകാരും കാണിക്കാറില്ല.

  മനോരാജ്-നും ഒരു കയ്യടി..

  ReplyDelete
 37. ജാനകി..നല്ല സുഖമുള്ള വായന(അച്ചടി പിശകിന്‍ തല്ക്കാലം മാപ്പ് കൊടുക്കുന്നു)..ജീവസ്സുറ്റ ഒരിഴയില്‍ സങ്കല്പ്പങ്ങളും മനോഗതങ്ങളും ഇടവിട്ടു കൊരുത്തപ്പോള്‍ കിട്ടിയത് മനോഹരവും ഹൃദയഹാരിയുമായൊരു കഥ...ഇനിയും നല്ല എഴുത്തുകള്‍ ആ വിരല്‍ തുമ്പിലൂടെ ഞാന്‍ കാത്തിരിക്കുന്നു.!!!

  ReplyDelete
  Replies
  1. നീലക്കുറിഞ്ഞി.....അക്ഷരതെറ്റൊക്കെ ഞാൻ തിരുത്തിയല്ലോ.....
   വളരെ മനോഹരമായ വാക്ക്കളിലൂടെ അഭിപ്രായം അറിയിച്ചതിന് നന്ദി..

   Delete
 38. ഭാവന പോകുന്ന പോക്ക്!! :)

  ReplyDelete
 39. കുറച്ചു ദിവസമായി ഒരു നല്ല കഥ വായിച്ചു.
  ആ "സിക്സ് പായ്ക്ക്" വരി മാത്രം ഇതിന് യോജിക്കാത്ത പോലെ തോന്നി. ബാക്കി എല്ലാം പെര്‍ഫെക്റ്റ്‌.
  A good craft.

  ReplyDelete
 40. ജാനൂ ..കഥ നല്ലോണം ഇഷ്ടായി. ഒരു ചെറിയ ത്രെഡില്‍ നിന്ന് മനോഹരമായ കഥ...അതും ശരിക്കും രസകരമായ വിധത്തില്‍...കഥാകാരിക്ക് ആശംസകള്‍...

  ReplyDelete
  Replies
  1. അനശ്വര.....ക്ഥ ഇഷ്ടായീന്നറിഞ്ഞതിൽ എനിക്ക് സന്തോഷം...
   ഇനിയും വരണോട്ടോ....നന്ദി

   Delete
 41. പ്രദീപ്‌ മാഷ്‌ കാണിച്ചു തന്നാല്‍ തെറ്റില്ല. അറിയാം. . .നന്നായി കഥ. . . .ഒരു ഷോര്‍ട്ട് ഫില്മിനുള്ള സെറ്റ്‌ അപ്പ്‌ ഈ കഥക്ക് ഉണ്ടെന്നു തോന്നി. . എഴുത്തുകാരി എന്നതിലുപരി ജാനകിയിലെ സ്ത്രീയെ ആണ് ഇവിടെ കാണുന്നത്. . .അമ്മ,ഭാര്യ,ഇവെയെല്ലാം ആയിരിക്കുമ്പോഴും ഒരു സ്ത്രീയുടെ ചാപല്യങ്ങള്‍ ഈ കഥാപാത്രം പ്രകടിപിക്കുന്നു. .തന്നെ സ്തുതിക്കുന്ന തരത്തില്‍ അയാള്‍ സംസാരിക്കാന്‍ കൊതിക്കുന്നു. . .ഇതെല്ലാം കണക്കാക്കുമ്പോള്‍ ഇതൊരു സ്ത്രീ വിരുദ്ധ ചിന്ത ആണ് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല (FEMINISTകള്‍ കേള്‍ക്കണ്ട!!!:P)

  ReplyDelete
 42. ഖാദു....
  കഥ വാ‍യിക്കണവര് വിചാരിക്കുന്നത് പോലെ വരരുതല്ലോ...
  പ്രതീക്ഷിക്കാത്ത് എന്തെങ്കിലൊക്കെ ഉണ്ടായാൽ നന്നാകുമെന്ന് തോന്നീട്ട് എഴുത്യേതാണ്...
  എന്തായാലും വായിച്ച് നല്ല അഭിപ്രായം പറഞ്ഞതിന് നന്ദി


  ശരത് ശങ്കർ., ഇവിടെ വരെ വന്നിട്ട് കഥ വായിക്കാനും അഭിപ്രായം പറയാനും കാണിച്ച സുമനസ്സിനു നന്ദി..പ്രദീപ് സാറിനും....

  ആചാര്യ....,കഥകൾ മിക്കതും അങ്ങനന്നെ-അനുഭവത്തീന്ന്-..അതിപ്പോ എഴുതുന്ന ആരും അങ്ങനന്നെ ആയിരിക്കുമല്ലോ നല്ല അഭിപ്രായം പറഞ്ഞതിൽ സന്തോഷം

  മുരളിയേട്ടാ...ഞാൻ ആണിയൊന്നും അടിച്ചിട്ടില്ല..ചെല കാര്യങ്ങൾ പറഞ്ഞൂടേ... അങ്ങോട്ട് ആണിയടിച്ചട്ട് ഇങ്ങോട് കിട്ട്യതൊക്കെ പാരയാ....
  ഞാനൊന്നിനൂ‍ല്ല......ബിലാത്തിന്നുള്ള അഭിപ്രായത്തിന് നന്ദി നന്ദിട്ടൊ....

  ഇലഞ്ഞിപ്പൂക്കളേ..., എന്തൊരു നല്ല പേരായിപോയിത്..ഇലഞ്ഞിപ്പൂവിന്റെ മണം അറിയില്ലേ....കറയില്ലാത്ത സ്നേഹത്തിന്റെ നേര്യമണമാണ്..
  നല്ല അഭിപ്രായത്തിൽ സന്തോഷം

  രമേശേട്ട...,അഭിപ്രായം വായിച്ചു ശരിക്കും എന്താണത്....കണ്ടറിയുന്നു പൊരുളറിയുന്നു പൊരുളുകൾ പുതുവറിവാകുന്നു..അതൊക്കെ വായിച്ചപ്പോ ഞാനിത്തിരി പരുങ്ങലിലായി....എന്താണ്ടും കൊഴപ്പം ഇല്ലേന്നൊരു സംശയം..
  എന്തായാലും ഞാനതൊക്കെ നല്ല രീതീലെടുക്കുവാ...സന്തോഷം..കേട്ടോ

  ReplyDelete
 43. സിയാഫേ.....അതേ...അയാൾ മരിച്ചു ....മ..രി..ച്ചു...
  ഇന്യെങ്കിലും വിശ്വസിക്ക്.....
  വന്നതിൽ സന്തോഷം..നന്ദി

  മഹറൂഫ്...., ഒരുപാട് സന്തോഷോണ്ട് വന്ന് നല്ല അഭിപ്രായം പറഞ്ഞതില്..ഇനിയും വരണം

  എച്മു...... നല്ല കഥയാന്ന് നല്ല കഥാ‍കാരീടെ അടുത്ത് നിന്നും കേട്ടപ്പൊ എനിക്ക് ഭയങ്കര സന്തോഷം..ഇതു വരെ വന്നല്ലോ നന്ദി

  വേണു...,ആ കയ്യടിക്ക് പ്രത്യേകം നന്ദി..പക്ഷേണ്ടല്ലോ...അങ്ങിനൊക്കെ ചിന്തിക്കെണ്ടി വരണത് എന്തൊരു നിസ്സഹായാവസ്ഥയിലാണെന്നൊ....ഇനിയും വരണം വായിക്കണം...

  വിഡ്ഡിമാൻ...എഴുത്യപ്പോ അത്ര അനായാസൊന്നും ആയിര്ന്നില്ല..എന്നാലും അങ്ങ്നെ കൊറച്ചു വിശേഷണങ്ങൾ തന്നതിന് ഒരുപാട് നന്ദി...

  പ്രദീപേ..., ഇത്തിരി വൈകിയോ...... കഥ നല്ലതെന്നു പറഞ്ഞതിൽ കുറേ സന്തോഷം..

  ആർട് ഓഫ് വേവ്..., വായിച്ച് നല്ല അഭിപ്രായം പറഞ്ഞതിനു നന്ദി കേട്ടൊ

  റോസാപൂവേ...ഇവിടെ വന്നു ഈ സുഗന്ധം പരത്തിയതിന് നന്ദി പറയുന്നൂ. ഇനിയും വരണം

  ഷാജൂ..., ആ ആശംസ എനിക്കിഷ്ടോയി......നന്മ ആഗ്രഹിക്കുന്ന മനസ്സിനു നന്ദി....സന്തോഷം

  തങ്കപ്പൻ സർ...., മുതിർന്ന എഴുത്തുക്കരൊക്കെ ഇവിടെ വരുമ്പോ എനിക്കൊര് പേടിയൊക്കെ തോന്നും...ഞാനെഴ്തി വച്ചേക്കണേല് എന്തെങ്കിലും കൊഴപ്പമുണ്ടാവോ എന്നൊക്കെ വിചാരിക്കും....സർ ഇവ്ടെ വന്നതിനും വായിച്ചതിനും വിശദമായ അഭിപ്രായം തന്നതിനും ഒരുപാട് നന്ദി..

  മൊഹി...,എനിക്കാ അവശകലാകരനെക്കുറിച്ചൊന്നും അറിഞ്ഞൂട....എങ്ങോട്ടു പോയൊ എന്തോ...അയാൾ വന്നപ്പോ ഞാനൊരു മീറ്റിങ്ങിനു പോവാൻ നിൽക്കായിരുന്നു..ദാ ഇപ്പൊ പ്രൊഫൈലിൽ മാറ്റിയ എന്റെ ഫോട്ടൊ കണ്ടില്ലേ ആ വേഷത്തിൽ.. അതന്നത്തെതാ. ഈ കഥ പോസ്റ്റ് ചെയ്തപ്പൊ ഒരു ഓർമ്മയ്ക്കു വേണ്ടി ചുമ്മാ ഇട്ടതാണ്.അയാളെ അപ്പോ തന്നെ ബുക്കും കൊടുത്ത് പറഞ്ഞു വിട്ടു.ഇത്രയൊക്കെയെയുള്ളു ഈ കഥവന്ന വഴി. പിന്നെ കഥയിലെ ഭർത്താവിനെ പോലീസും വക്കീലും കള്ളനും ഒക്കെ ആക്കാൻ എളുപ്പല്ലെ..അത്രേള്ളു..എന്റെ ഭർത്താവിനു സുരക്ഷയുടെ ഗന്ധമാണ്- സേഫ്റ്റി ഓഫീസർ....
  വായിച്ച് വിശദമായി തന്ന അഭിപ്രായത്തിനും സംശയങ്ങൾക്കും ഒക്കെ നന്ദി കേട്ടൊ

  ReplyDelete
  Replies
  1. ഫോട്ടോ നന്നായിട്ടൂണ്ട് കെട്ടോ, പ്രായം കണ്ടാൽ ചർമ്മം തോന്നുകയേ ഇല്ല. :)
   (ഫേസ്ബുക്ക് ഐഡിയില്ലേ)

   എഴുതി എഴുതി കമലാ ദാസനാവട്ടെ എന്ന് ആശംസിക്കുന്നു...

   സുന്ദരമായ ഫോട്ടോകൾ ഇട്ട് സേഫ്റ്റി ഓഫീസറൂടെ സേഫ്റ്റി കളയേണ്ട.. :)

   Delete
 44. ഭാവനയല്ല ഇതൊരുമാതിരി വിദ്യാ ബാലനായിപ്പോയി ജാനൂ.
  ആ ജയരാജിന്റെ പോസ്റ്റിലിട്ട കമന്റ് കണ്ടപ്പോള്‍ ചുമ്മാതല്ല കണ്ണൂരാന്‍ ഞെട്ടിയത്!

  നടക്കട്ട് നടക്കട്ട്.
  കല്ലിവല്ലി ആശ്രമത്തിലേക്ക് വാ. ഒരവാര്‍ഡ്‌ ഒപ്പിച്ചു തരാം!

  (ഇനിയും വരും)

  ReplyDelete
  Replies
  1. ഇത് വായിച്ചിട്ട് ഞെട്ടാൻ വേറെ ആളെ നോക്കെട്ടോ മാഷേ....
   ആ അവാർഡ് ഞാൻ നിരസിച്ചു...
   ഇന്യും വരും എന്നൊക്കെ ഭീഷിണ്യാ..?
   വന്നിരിക്കണം....

   Delete
  2. ഇച്ച കയറാത്ത ബ്ലോഗ്‌ എന്ന് പറഞ്ഞു പൈമ ബ്ലോഗ്ഗിനെ പരിഹസിക്കുന്ന കണൂരാന്‍ ഇത് പോലെ ആണോ ആളുകളെ കൂട്ടുന്നേ...

   Delete
  3. പൈമ പറഞ്ഞത് ശരിയാണെന്നു വ്യക്തമാണ് ഇന്നാണു ഞാൻ ജയരാജിന്റെ സിനിമപോസ്റ്റിലുള്ള കണ്ണൂരാന്റെ കമന്റ് വായിച്ചത്.....കണ്ണൂരാനെപോലുള്ള ചില അപകർഷതാബോധമുള്ള ആളുകൾ ശ്രദ്ധനേടാൻ ഈ വക വിലകുറഞ്ഞ അഭിപ്രായങ്ങൾ ഒളിച്ചു നിന്ന് തൊടുത്തു വിടും.പോസ്റ്റിനെ കുറിച്ചുള്ള അഭിപ്രായമൊഴിച്ച് വ്യക്തിപരമായ പരാമർശങ്ങളും വിമർശനങ്ങളും- ഞാൻ നന്നാവില്ല എന്ന് ഒരു മുഴം മുൻപേ നീട്ടിയെറിഞ്ഞുകൊണ്ട് കമന്റിൽ കൂട്ടിച്ചേർക്കുന്നത് മോശമാണ് വളരെ മോശം..സ്വന്തം ഐഡന്റിറ്റിയിൽ എന്തെങ്കിലും ഒന്നു പോലും വെളിപ്പെടുത്താൻ ധൈര്യമില്ലാത്ത കണ്ണൂരാൻ ഒരു ഭീരു മാത്രമല്ല ബൊധോം വിവരോം ഇല്ലാത്ത ആളാണെന്നു മനസ്സിലായി...കല്ലിവല്ലി പ്രയോഗം വച്ച് ബ്ലോഗേഴ്സിനോട് സഭ്യതവിട്ടു കമന്റ് ചെയ്യാതിരിക്കുക പ്രത്യേകിച്ച് സ്ത്രീകളോട്......

   Delete
 45. സിദ്ദിഖ്.....
  വളരെ നന്ദീണ്ട് വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും
  പുന്നിയൂർക്കുളത്ത് പോയപ്പോ തൊഴിയൂര് കണ്ടതായി ഒരോർമ്മ.....

  വില്ലേജ്മാൻ...,രാധാകൃഷ്ണൻ വായിക്കട്ടേല്ലേ.....
  നല്ല കഥയാണെന്നു പറഞ്ഞതിൽ സന്തോഷം.....

  ReplyDelete
 46. ശ്രീജിത്ത്..., കഥയിലെ വരികൾ എടുത്ത്പറഞ്ഞ് അഭിപ്രായം പറയാൻ കാട്ടിയ സുമനസ്സിന് നന്ദി...

  ബെഞ്ചാലി.....വളരെ നന്ദി....

  ദിവാരേട്ട...എനിക്കും തോന്നി ആ കൊഴപ്പം...തെറ്റുകളില് നിന്നല്ലെ തിരുത്താൻ പറ്റൂ..ഇനി ശ്രദ്ധിക്കാം

  സിവിൽ...., ഞാനിപ്പഴേ ഏതാണ്ട് പുരുഷന്മാരുടെ ശത്രുവാണ്..ഇനി സിവിലിന്റെ അഭിപ്രായം വായിച്ചിട്ട് വേണം സ്ത്രീകളുടൂടെ ശത്രുവാകാൻ...കഥയല്ലേ അതൊക്കെ ചുമ്മാ എഴുതീതാന്നെ...

  ReplyDelete
 47. ...എല്ലാരും എല്ലാം പറഞ്ഞുകഴിഞ്ഞു. എനിക്ക് ഒന്നേയുള്ളൂ ചൊല്ലാൻ...’ഒരു നല്ല നാടകം കണ്ട സംതൃപ്തി’....അനുമോദനങ്ങൾ...

  ReplyDelete
  Replies
  1. നല്ല നാടകം കണ്ട സംതൃപ്തി എന്നു പറഞ്ഞതിന് വളരെ നന്ദി....ഇന്യും വരണം..

   Delete
 48. ങേ!! അതെന്താ എഴുത്തുകാരികൾ മാത്രം..? ഇത്രയും നേരം ഗതികെട്ടവനായി മുന്നിലിരുന്ന അയാളുടെ മുഖത്ത് ഞാൻ സ്ത്രീലമ്പടത്വം തിരയാൻ തുടങ്ങി., ഞാൻ എന്നെക്കുറിച്ച് ശ്രദ്ധാലുവാകാനും....... പരലോകത്തു ചെന്നാലും തൊട്ടരികിൽ നിൽക്കുന്ന മറ്റൊരു പരേതാത്മാവിനെ തോണ്ടി..” അളിയാ കാലന്റെ മോളെ കണ്ടോ., ഒരു മൊതലാണ്..’.. എന്നു പറയാൻ മാത്രം രോഗം ബാധിച്ച ഞരമ്പുകൾ വഹികുന്ന പലർക്കിടയിൽ ജീവിച്ചു കൊണ്ട് ഞാൻ മറ്റെന്തു ചിന്തിക്കാനാണ്..?...

  നര്‍മ്മം മനപ്പൂര്‍വ്വമല്ലെങ്കിലും വന്നു പോകുന്നു.. നര്‍മ്മത്തിന് പ്രാധാന്യം കുറവ് തന്നെ..
  അലസമായി വായിച്ചു തീര്കേണ്ട കഥ അല്ല.. സ്ത്രീ ജീഎവിതത്തിലെ പല ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നു..

  ReplyDelete
  Replies
  1. ഹനീഫ്...വിശദമായ വായനക്കും നല്ലൊരഭിപ്രായത്തിനും ഒരു പാട് നന്ദി...

   Delete
 49. Janaki...
  Adyamanennu thonnunu ee vazhi. Vaichu... Valare ishtappettu.. Best wishes.

  ReplyDelete
  Replies
  1. ഇതുവരെ വന്നതിൽ തന്നെ വല്യ സന്തോഷം.....വായിച്ച് പറഞ്ഞ അഭിപ്രായത്തിനു നന്ദിയും.....

   Delete
 50. വഴിതെറ്റി വന്നു കയറിയതാണു..ഇത്തിരി ദാഹനീർ ചോദിക്കാമെന്ന് വിചാരിച്ചൂ...പക്ഷേ കിട്ടിയത് നല്ല തണുത്ത കരിൻപിൻ ജൂസ്...തിരക്കുകൾ കാരണം ഞാനും ഒരു പോസ്റ്റിട്ടിട്ട് മാസങ്ങളേറെ....ജാനകിക്കുട്ടീന്ന് പേരു കണ്ടപ്പോൾ നമ്മുടെ നേനാക്കുട്ടീ( സിദ്ധിക്ക് തൊഴയൂരിന്റെ മകൾ) യെപ്പോലെ ഒരു കുട്ടിയായിരിക്കും എന്നാ കരുതിയേ...കഥ വായിച്ച് തുടങ്ങിയപ്പോൾ ആ കുട്ടി വളർന്ന് വളർന്ന് വന്നൂ...കഥയെപ്പെറ്റി ഒരുപാട് പേർ അഭിപ്രായം പറഞ്ഞു കഴിഞ്ഞ നിലക്ക് നല്ല വരികളെയെടുത്ത് വിശകലനം ചെയ്യുന്നില്ലാ.. എങ്കിലും...പലരിലും കണാത്ത പക്വത ഈ വരികളിൽ ഞാൻ കാണുന്നൂ.. .പിന്നെ കഥ ജീവിതഗന്ധിയായിരിക്കണം എന്ന് പറയുന്നവർ തന്നെ കഥയെ കഥാകാരിയുടെ അനുഭവമായിട്ട് വിലയിരുത്തുന്നത് നല്ല കാര്യമല്ലാ..കഥയെ കഥയായിട്ട് തന്നെ കാണണം..ഈ കാമ്പുള്ള കഥക്കെന്റെ നമസ്കാരം...

  ReplyDelete
  Replies
  1. ഞാനെഴുത്യ കഥയെ കഥയായി മാത്രം കണ്ടതിന് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്......ഈ നല്ല അഭിപ്രായങ്ങളിൽ സന്തോഷം...

   Delete
 51. ജാനകി, അന്ന് പോയതില്‍ പിന്നെ ഇന്നാണ് വന്ന് ഈ കഥ വായിക്കുന്നത്. വളരെ മനോഹരമായി കഥ പറയാന്‍ ജാനകിയ്ക്ക് കഴിയുന്നു. മനോഹരമായി വായിക്കാന്‍ ഞങ്ങള്‍ വായനക്കാര്‍ക്കും. ഇവിടെ എഴുതുന്നയാളും വായിക്കുന്നയാളും തമ്മില്‍ ഒരു സംവേദനം നടക്കുന്നു. ഒരു ന്യൂനതയുമില്ലാതെ. നല്ല ഒരു വായന തന്നതിന് നന്ദി, അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. അല്പം വൈകിയാലെന്ത്...അജിത്ത്സാറിന്റെ വിലയേറിയ അഭിപ്രായത്തിൽ കൊറേ സന്തോഷം നന്ദി.....

   Delete
 52. വ്യത്യസ്തമായ സമീപനത്തിലൂടെ കഥാഖ്യാനം മികവുറ്റതാക്കി. പോസ്റ്റുകള്‍ക്ക് അഭിപ്രായങ്ങളില്‍ മാത്രം ഒതുങ്ങാതെ വരുന്ന "അഭിപ്രായങ്ങളെ" മറുപടിയിലൂടെ പ്രോലാസഹിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞാല്‍ ഉപചാപകങ്ങളുടെ അടിയോഴുക്കുകളില്‍ രചനകള്‍ യാന്ത്രികമാവാതെ എഴുത്തുകാരിക്ക് സ്വന്തം ദിശ തീരുമാനിച്ചു കരുത്തു കാട്ടാനാവും. ജാനകി "ചേച്ചിക്ക്" ആശംസകള്‍.

  ReplyDelete
  Replies
  1. അക്ബർ...പറഞ്ഞത് മനസ്സിലാക്കുന്നുണ്ട് കേട്ടോ...കഥയില്ലാത്ത അഭിപ്രായങ്ങളേയും അന്വേഷണങ്ങളേയും ഞാൻ ഒഴിവാക്കീട്ടുണ്ടല്ലോ...
   എന്നാലും ഇനി ഒന്നു കൂടി ശ്രദ്ധിക്കാം.....കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി....

   Delete
 53. ആരുടെയോ കഥയില്‍ ജാനകിയിട്ട കമന്റിലൂടെ എത്തിയതാണിവിടെ.
  ബ്ലോഗില്‍ കണ്ട ഏറ്റവും മികച്ച കഥകളില്‍ ഒന്ന്. മനസ്സില്‍ മായാതെ കുറേക്കാലം കിടക്കും. കഥ വായിച്ച ശേഷമാണ് പ്രൊഫൈല്‍ കണ്ടത്, പിന്നെ ഇങ്ങനെ എഴുതിയില്ലെങ്കിലെ അത്ബുധപ്പെടാനുള്ളൂ. ഈ വല്യ എഴുത്തുകാരിക്ക് പൊട്ടന്റെ ചെറിയ പ്രണാമം.

  ReplyDelete
  Replies
  1. മികച്ച കഥകളില് ഒരെണ്ണമായിട്ട് ഇതിനെ കണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ എഴുത്യ ആളെന്ന നെലേൽ ഞാൻ കുറേ സന്തോഷിക്കുന്നു...പിന്നെ ഞാൻ വല്യ എഴുത്തുകാരിയൊന്നുമല്ല..ഇനിയും വരണം വായിക്കണം..

   Delete
 54. ബ്ലോഗില് അഭിപ്രായം കണ്ടപ്പോ ഇതാരാണെന്ന് നോക്കാലോന്നു കരുതി കയറീതാ പിന്നെ ഈ പേരും എനിക്ക് ഏറെ ഇഷ്ടം (എന്റെ അച്ചമ്മേടെ പേര് ജാനകിന്നാ..),, ഏറെ നാളുകള്‍ക്കുശേഷം വായിച്ചൊരു നല്ല കഥ.. ഇഷ്ടപ്പെട്ടു ഒരുപാട്. മനസ്സിലൊരു ചിത്രം തെളിയുന്നുണ്ടായിരുന്നു... അഭിനന്ദനങ്ങള്‍, സ്നേഹത്തോടെ ധന്യ...

  ReplyDelete
  Replies
  1. ധന്യാ... കഥവായിച്ചിട്ട്..നല്ലതാന്നു പറഞ്ഞതിൽ കൊറേ സന്തോഷം.. അല്ലെങ്കിലും അമ്മുമ്മയോടും അച്ചമ്മയോടുമൊക്കെ എല്ലാർക്കും വല്ലാത്തൊരടുപ്പമുണ്ടാവും അല്ലേ...ഇപ്പൊഴത്തെ തലമുറേടെ കാര്യം എന്താണാവോ....വളരെ നന്ദിട്ടോ വന്നതിന്..ഇനിയും വരണം..

   Delete
 55. പ്രദീപ്‌ മാഷ്‌ ഇട്ടു തന്ന വള്ളിയില്‍ പിടിച്ചാണ് ഇവിടെ എത്തിയത്, നല്ല രസമുള്ള കഥ, ഒരിജിനലൊരു കഥ. കഥയുടെ ഉള്ളകങ്ങള്‍ ചുഴിയാനോ അകക്കാമ്പ്‌ പുറത്തു കൊണ്ട് വരാനോ ഉള്ള വിവരമോ ചതുരതയോ ഇല്ല. വായിച്ചു കഴിഞ്ഞപ്പോള്‍ ലഭിച്ച സംതൃപ്തി ഇവിടെ പങ്കു വെക്കാതെ പോകുന്നത് വൃതിയല്ല എന്ന് തോന്നി. ഇനി ഈ ബ്ലോഗ്‌ എന്റെ സ്ഥിരം റൂട്ട് ആയിരിക്കും. അത്രക്കിഷ്ടായി.

  ReplyDelete
  Replies
  1. ആരിഫ്...., ഇവ്ടെ വന്ന് ഈ കഥ വായിക്കാൻ കാട്ടിയ മനസ്സിനു വളരെ നന്ദി..വായിച്ചു പറഞ്ഞ നല്ല അഭിപ്രായങ്ങളിൽ വളരെ സന്തോഷവും.. പ്രദീപ്മാഷിനു കൂടി ഒരു നന്ദി പറയുന്നു...

   Delete
 56. ജാനകി,
  ഇവിടം വരെ വന്നിട്ട് കുറെ നാള്‍ ആയി, മനപ്പൂര്‍വ്വം വാരാതിരുന്നതല്ല എങ്കിലും മനപ്പൂര്‍വ്വം വാരാനും പറ്റിയില്ല...
  കഥ ഇഷ്ടമായി..അതിലുപരി ജാനകിയുടെ ഭാഷ എനിക്ക് വളരെ ഇഷ്ടമാണ്....
  അടുത്ത കഥ‍ വിശദമായ ഒരു വായനയ്ക്ക് വിധേയമാക്കാം...

  ReplyDelete
  Replies
  1. പ്രതീപ് മാഷ് “കഥ“യിൽ പരിചയപ്പെടുത്തി എത്തിയതാണ് ട്ടൊ ജാനകിയുടെ അരികിൽ..
   രാധാകൃഷ്ണനെ കൊന്ന ഒരു ജേതാവിന്റെ മുഖമുണ്ടോ ജാനകിയ്ക്കിപ്പോൾ..:)

   കലർപ്പില്ലാത്ത പൌരുഷവും,മുറിപ്പെട്ടെ സൌന്ദര്യവും, വീര്യമുള്ള എഴുത്തും..അഭിനന്ദനങ്ങൾ ട്ടൊ...!

   Delete
  2. മഹേഷ് ..,മനപ്പൂർവമാണെങ്കിലും അല്ലെങ്കിലും ഇപ്പോ വന്ന് കഥ വായിച്ച് പറഞ്ഞ നല്ല അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി..അടുത്ത കഥകള് കൂടി വായിക്കമെന്നു പറഞ്ഞല്ലൊ..സന്തോഷം..

   Delete
  3. വർഷിണി....,അരികിൽ എത്തിയല്ലോ സന്തോഷം..... കഥയ്ക്ക് തന്ന വിശേഷണങ്ങൾക്കും അഭിനന്ദത്തിനും കൊറേ നന്ദി.....

   Delete
 57. വൈകുന്നേരമായപ്പോൾ മകൻ കയറിവന്നു..അവനു മീശ മുളച്ചതു കൊണ്ടു മാത്രം ലോകത്തിനു എന്തൊക്കെയോ ഭയങ്കര മാറ്റങ്ങൾ സംഭവിച്ചിരിക്കയാണ് എന്ന മട്ടിലാണ് ഈയിടെയായി പെരുമാറുന്നത്...റ്റിവിയും ഫ്രിഡ്ജും ഡൈനിംഗ് ടേബിളും സോഫാസെറ്റിയുമൊക്കെ അവന്റെ കണ്ണിൽ ശരികേടായി തുടങ്ങിയിരിക്കയാണ്...“...ഇതെല്ലാം വാങ്ങിക്കാൻ പോയപ്പോൾ എന്നെക്കൂടി കൂട്ടാൻ വല്യ ബുദ്ധിമുട്ടായിരുന്നല്ലൊ.. തല ഉപയോഗിച്ചു ആലോചിച്ചു വേണം കാശുകൊടുത്ത് സാധനങ്ങൾ വാങ്ങാൻ...” ശരികേടുകൾ അങ്ങിനെ നീളുന്നു...

  കിട്ടിയാൽ ആവിയായി പോകുന്ന ശമ്പളത്തിൽ നിന്നും ജീവിതം മുളപ്പിക്കാൻ തുടങ്ങിയപ്പോൾ...,ഇവനെ ഭൂമിയിലേയ്ക്കു കൊണ്ടു വരേണ്ടതുണ്ടോ എന്നും തല ഉപയോഗിച്ച് ആലോചിക്കണമായിരുന്നു എന്ന് ഇടയ്ക്ക് ചിന്തിച്ചു പോകുന്നത് ‌ ‘- ഈ ആള് എന്റെ അഛനായത് തീരെ ശരിയായില്ല-“ എന്നെങ്ങാനും അധികം താമസിയാതെ അവൻ പറഞ്ഞേക്കുമെന്ന് സംശയിച്ചു തുടങ്ങിയതിനു ശേഷമാണ്
  ഇത് കണ്ടപ്പോ എനിക്കെന്റെ കാര്യമാ ഓര്‍മവന്നത് ! ഞാനും വീട്ടില്‍ വന്നു കയറുമ്പോള്‍ ഇങ്ങനൊക്കെ പറയാറുണ്ട്‌ ! ചേച്ചി ഉത്തരം പറഞ്ഞില്ല , പക്ഷെ ന്റെഅച്ഛനും അമ്മയും ഉത്തരം പറഞ്ഞു !
  നന്നായിട്ടുണ്ട് ചേച്ചി ! .. കുറെ കാലമായി പോസ്റ്റുകള്‍ ഒന്നും വായിക്കാരുണ്ടയിരുന്നില . കുറെ നാളുകള്‍കൂടി നല്ലൊരു പോസ്റ്റ്‌ കണ്ടു സന്തോഷം ! അക്ഷര പിശാശ് എന്റെ ബ്ലോഗിലും ഉണ്ട് ! എന്തുചെയ്യാം എത്ര ശ്രമിച്ചിട്ടും മാറുന്നില ! . . .

  ReplyDelete
  Replies
  1. അഞ്ജലി...ഈ കഥ നന്നായി വായിച്ച്ട്ട്ണ്ടല്ലോ.... നന്നായി...തൊടുപുഴേല് കണ്ടിട്ട് ഇപ്പോഴാ പിന്നെ കണ്ടത്...എനിക്ക് ഭയങ്കര സന്തോഷം തോന്നി ഇവിടെ അഞ്ജലി വന്നപ്പോ...
   അക്ഷര പിശക് ഇങ്ങ്നെ വന്നു പോകുന്നു എന്തുചെയ്യാനാ... തെറ്റാതിരിക്കാൻ ശ്രമിക്കണ്ണ്ട്...
   മോള് ഇനിയും വരണം കേട്ടൊ...

   Delete
 58. ചേച്ചീ,അനുവാദം ചോധികാതെ ഈ ബ്ലോഗില്‍ ഇടിച്ചുകയരിയാണ്‌ ഞാന്‍ ഈ കഥ വായിച്ചതു.അതില്‍ ഒട്ടും കുറ്റബോധം തോന്നുന്നില്ല ഇപ്പൊ.ഒരു മാസമായി ആരംഭിച്ച എന്റെ ബ്ലോഗ്‌ വായനയില്‍ ഞാന്‍ വായിച്ചാ ഏറ്റവും നല്ല കഥ.നര്‍മബോധത്തില്‍ മനോഹരമാകിയ ഭാഷ.എങ്കിലും എവിടെയോ ഒരു നൊമ്പരവും..കൂടുതല്‍ പറയാന്‍ തക്ക വിവരം ഇല്ലാ..ഒന്നും പറയാതെ പോകുന്നതിനു മനസ് അനുവദിച്ചില്ല.ഇവിടെ സ്ഥിരമായി ഇടിച്ചുകയരിക്കോട്ടേ എന്ന് ചോടികാതിരിക്കാനും.

  ReplyDelete
 59. ആദ്യമായാണ്‌ ജാനകിയുടെ കഥ വായിക്കുന്നത് "കഥ"യില്‍ നിന്നും പ്രദീപ്ജി കാണിച്ചു തന്ന വഴിയിലൂടെ ഇവിടെ വന്നു "മൊബൈല്‍ പൊത്തിലെ ഒരു മേല്‍വിലാസം " വായിച്ചപ്പോള്‍ എനിക്ക് ഇവിടെ എന്തെങ്കിലും കുറിചിടാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി ... ശരിക്കും ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ് .... ദൈവത്തോട് ....ഈ പ്രായത്തില്‍ ഇങ്ങനെ എഴുതുന്ന ജാനകിയുടെ ഇരുത്തം വന്ന എഴുത്ത് (അത് എങ്ങനെ ആയിരിക്കും എന്നത് ഭാവനകള്‍ക്കും അപ്പുറത്താണ് )വായിക്കുവാനുള്ള ആയുസ്സു എനിക്ക് തരണേ എന്ന് !!! വീണ്ടും അനുവാദം ഇല്ലാതെ ഇവിടേയ്ക്ക് വരാമെന്ന പ്രതീക്ഷയോടെ മടങ്ങുന്നു !!!!

  ReplyDelete
 60. അടുത്തകാലത്ത് വായിച്ച ബ്ലോഗില്‍ നല്ലൊരു രചന
  ഈ രചനക്ക് എന്‍റെ ആശംസകള്‍.

  ReplyDelete
 61. കഥ ഇഷ്ടമായി. അക്ഷരതെറ്റുകള്‍ ശരിയാക്കണം. എന്റെ ആശംസ അറിയിക്കട്ടെ.

  ReplyDelete
 62. സോറി. ഒന്ന് കൂടി വായിച്ചു. ഇപ്പോള്‍ അക്ഷരതെറ്റുകള്‍ ഇല്ല. ഞാന്‍ നേരത്തെ വായിച്ചതിന്റെ ഓര്‍മയില്‍ എഴുതിയതാണ് മുകളിലെ കമന്റ്. വളരെ നന്നായി. ഇനിയും കഥകള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 63. നല്ല കഥ ഇനിയും എഴുത്ത് തുടരു എല്ലാവിധ ആശംസകള്‍

  ReplyDelete
 64. This comment has been removed by the author.

  ReplyDelete
 65. ജാനകീ .. ഒറ്റയിരിപ്പിലാണ് വായിച്ചത് ,..
  കുറെ വട്ടം വന്നു പൊയതാണ്..
  നീളം കാണുമ്പൊള്‍ ജോലിയുടെ ചുമട്
  മടിയുടെ പുറത്തേറീ വരും ..
  ഇന്നത് പിന്നില്‍ നിര്‍ത്തീ വായിച്ചൂ ..
  ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുന്നത്
  അനുഗ്രഹം തന്നെ .. ഭംഗിയായ് മനസ്സിന്റെ
  യാത്ര പകര്‍ത്തി , ആദ്യ ഭാഗം എന്താ -
  പറയേണ്ടത് എന്നറിയുവാന്‍ വയ്യ ..
  ഒരു സന്ദര്‍ശനം നല്‍കിയ നിമിഷങ്ങള്‍
  ഇത്രയേരെ തലങ്ങളിലേക്ക് വ്യാപിക്കുമ്പൊള്‍
  അതിന്റെ യാത്രയുടെ ഓരങ്ങളില്‍ പൂക്കുന്നതും
  വാടുന്നതും തളിര്‍ക്കുന്നതുമായ ചില നേരുകള്‍
  നാം പതറി പൊയേക്കാവുന്ന ചില അവസ്ഥകള്‍
  മനസ്സൊടുന്ന ചെറിയ തെരുവൊരങ്ങള്‍ ..
  രണ്ടു മനസ്സുകളുടെ പങ്കുവയ്ക്കലുകളില്‍
  നമ്മളിലേക്ക് അറിയാതെ കടന്നു കേറുന്ന ചിലത് ..
  നാം ആഗ്രഹിക്കാതെ നമ്മളേ മദിക്കുന്ന ചിലത് ..
  ചിലരുടെ വാക്കുകള്‍ , ഒരു നോട്ടം ചാട്ടൂളി പൊലെയാണ്
  ഇവിടെ ഭാവനയുടെ തേരില്‍ വാക്കുകള്‍ ശ്രദ്ധാപൂര്‍വം
  പൊഴിഞ്ഞു വീണിരിക്കുന്നു , അഭിനന്ദിക്കാതെ വയ്യ തന്നെ ..
  സ്വന്തം മനസ്സിനേ ഒറ്റു കൊടുക്കാതിരിക്കാന്‍
  കൈക്കൂലി കൊടുത്തുന്ന് പറഞ്ഞ ശൈലീ
  ഞാന്‍ എന്നൊ എപ്പൊഴൊ വായിച്ചു പൊയാ
  ഓര്‍മകളിലേക്ക് കൂട്ടി കൊണ്ടു പൊയീ ..
  "ജീവിതത്തിന്റെ അരികില്‍ വന്നിട്ട്
  തിരിച്ചു പൊയവള്‍ "
  ആഴമുള്ള വരികള്‍ കൂടെ നിഗൂഡമാം സ്പര്‍ശവും ..
  അന്നിന്റെ പകല്‍ പകര്‍ത്തിയ മുഷിഞ്ഞ
  മദ്യ ഗന്ധമുള്ള നിമിഷങ്ങളെ ഹൃത്തില്‍
  നിന്നും മായ്ക്കുവനായില്ലെങ്കില്‍ കൂടീ
  മറ്റുള്ളവര്‍ക്ക് വേണ്ടീ .." ഒരു ദിനത്തിന്റെ
  അരികില്‍ നിന്നും മറയപെട്ടവനാക്കുവാന്‍ "
  കരങ്ങള്‍ ചലിച്ചിരിക്കുന്നു .. ഒരുപാടിഷ്ടമായീ ..

  ReplyDelete
 66. ഹൊ.... എന്താ പറയുക കുഞ്ഞേ...
  ഇതാണ് എഴുത്ത്. ഇതാണ് കഥ.ഇത് കഥയോ കവിതയോ എന്താണ്. എല്ലാം നിറഞ്ഞ എന്തോ ഒന്ന്. ഈ ബൂലോകത്തിൽ ഞാൻ വായിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ഗംഭീരമായ രചന...അക്ഷരലോകത്തെ മഹാറാണിയാവാൻ ആശംസിക്കുന്നു പ്രാർഥിക്കുന്നു....

  ReplyDelete
  Replies
  1. januvinte kaiyoppu pathinja kadha ... othiri ishttamayi..... pinne blogil puthiya post..... EE ADUTHA KALATHU.... vayikkane......

   Delete
 67. ജാനകി !
  ജനകന്റെ പുത്രി
  സീത
  പതിവ്രത !!!!!!

  ReplyDelete
 68. പ്രിയപ്പെട്ട ജാനകി,
  വളരെ വ്യതസ്തമായി അവതരിപ്പിച്ച കഥ ഹൃദയസ്പര്‍ശിയായി...! അപൂര്‍വമായ ഒരു വ്യക്തിയെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ .
  സസ്നേഹം,
  അനു

  ReplyDelete
 69. മനോഹരമായ കഥ ചേച്ചി..ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു ... "പരലോകത്തു ചെന്നാലും തൊട്ടരികിൽ നിൽക്കുന്ന മറ്റൊരു പരേതാത്മാവിനെ തോണ്ടി..” അളിയാ കാലന്റെ മോളെ കണ്ടോ., ഒരു മൊതലാണ്..’.." ആണുങ്ങളെ കുറിച്ച് കുറ്റം പറഞ്ഞതാനെലും ഇതെനിക്ക് വല്ലാണ്ടിഷ്ടായി...

  ReplyDelete
 70. പ്രതീപ് മാഷ് പരിചയപ്പെടുത്തിയ കഥ ഇപ്പോളാണ് വായിക്കാന്‍ സമയം കിട്ടിയത് ...കുറച്ചൂടെ നേരത്തെ നടേ വായിക്കാന്‍ സാധിച്ചില്ല എന്ന് ഇപ്പൊ തോന്നണു ...

  ഒരോ ബാഗിലും ഓരൊ ജീവിതമാണ്.....ജീവിതാവസ്ഥകളെ ബോൻസായ് പരുവത്തിൽ ഒതുക്കി വച്ചിരിക്കുന്ന മൊബൈൽ പൊത്തുകൾ....കൊള്ളാല്ലോ !!
  എഴുത്ത് വളരെ ഇഷ്ടായി ട്ടോ ..!
  തികഞ്ഞ ആകാംഷയോടെ തന്നാണ് വായിച്ചവസാനിപ്പിച്ചു..!
  ഇനിയും നല്ല കഥകള്‍ വായിക്കാന്‍ കാത്തിരിക്കുന്നു..

  ReplyDelete
 71. ആദിത്യ....,
  അംജത് ഖാൻ...,
  ജി അർ കവിയൂർ..,
  റിനി ശബരി...,
  ഉഷശ്രീ ചേച്ചി,
  ജയരാജ്...,
  മിന്നമിന്നിക്കുട്ടി...
  അനുപമാ...,
  ദുബായിക്കാരാ...
  കുങ്കുമപ്പൊട്ടേ....,

  എല്ലാവർക്കും എന്റെ നന്ദി... വന്ന് വായിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞതിൽ എനിക്ക് കൊറേ സന്തോഷോണ്ട്.......

  ReplyDelete
 72. ഞാന്‍ വായിക്കാന്‍ വൈകിപോയതല്ല..
  ഒരിക്കല്‍ തുടങ്ങി വച്ചു... പിന്നെ നീളം കണ്ടപ്പോള്‍ പിന്നെ ആക്കം എന്ന് കരുതി
  ഇതിപോ വായിച്ചു മുഴുമിച്ചപ്പോ... എന്തേ ഇത്ര ദിവസം വായിക്കാഞ്ഞേ തോന്നി പോയി
  അത്ര മനോഹരം
  മകനെ കുറിച്ച് പറഞ്ഞപ്പോ... ഞാന്‍ എന്നെയാണ് അവനില്‍ കണ്ടത്...
  നന്ദി നമസ്കാരം വീണ്ടും കാണാം

  ReplyDelete
  Replies
  1. ശരിയാണ്..കഥയ്ക്കിത്തിരി നീളം കൂടിപ്പോയി..എഴ്തി വന്നപ്പോ പറ്റിപോയതാ.....
   മോനെക്കുറിച്ച് പറഞ്ഞപ്പോ സ്വയം ഓർത്തെന്നു പറഞ്ഞല്ലോ...എനിക്കിപ്പോ എല്ലാം മനസ്സിലായി.. ഓഹോ അങ്ങ്നെയാണല്ലെ.. വെറുതെയാട്ടോ..... വന്നു വായിച്ചല്ലൊ ഇത്തിരി വൈകിയാണെങ്ക് ലും നന്ദി..ഇനിയും വരണം..

   Delete
 73. ഇഷ്ടപ്പെട്ടു.

  ReplyDelete
 74. ചില നിമിഷങ്ങള്‍ പ്രിയപ്പെട്ടതാകുന്നത് ആ നിമിഷം ചെയ്യാന്‍ തോന്നിയ ചിലതിലൂടെയാണ് ..ജാനകിയുടെ കുറിമാനങ്ങളില്‍ എത്തിപ്പെടാനായ നിമിഷത്തെ ആത്മാര്‍ഥമായി ഇഷ്ടപ്പെടുന്നു ...

  ReplyDelete
 75. ഇച്ചിരി നീളം കൂടിയെങ്കില്‍ എന്താ നല്ലതല്ലേ ,നല്ലത് നമ്മള്‍ കളയുമോ .കൊള്ളാം ,ഇഷ്ടപ്പെട്ടു .ഒപ്പം വന്നതിനും അഭിപ്രായം രേഖപെടുത്തിയത്തിനും നന്ദി.ആശംസകള്‍ .

  ReplyDelete
 76. Very touching... nannaayi ezhuthiyirikkunnu Janaki...

  ReplyDelete
 77. നല്ല ഒഴുക്കൻ എഴുത്ത്.കഥാപാത്രത്തിന്റെ അരക്ഷിതാവസ്ഥ വായനക്കാരിയിലേക്കും പകർന്നിരിക്കുന്നു(വായനക്കാരനു പകർന്നു കാണുമോ എന്തോ ഉണ്ടെങ്കിൽ ചേച്ചീ അത് നിങ്ങളുടെ വിജയമാണ് :) )

  ReplyDelete
 78. ജാനകി,
  'കഥ'യില്‍ നിന്നാണ് ഈ കഥയിലേക്ക്‌ വന്നത്. താമസിച്ചു പോയി എങ്കിലും ഈ കഥയ്ക്ക്‌ ഒരു കമന്റ് ഇടാതെ പോകാന്‍ കഴിഞ്ഞില്ല. സുന്ദരമായി എഴുതി,സുന്ദരം എന്ന വാക്കിനു ഉള്‍ക്കൊള്ളാവുന്നിടത്തോളം

  ReplyDelete
 79. ഒരു നല്ല വായനാനുഭവം തന്നതിന് നന്ദി... 'കഥ'യില്‍ വരാറുള്ള ലിങ്കുകള്‍ മുഴുവനും വായിക്കാന്‍ സമയം കിട്ടാറില്ലാ. ഇത് ബ്ലോഗിന്റെ പേര് മനസിനെ ഉടനെ വായിക്കാന്‍ നിര്‍ബന്ധിച്ചു.... ഇത്തരം ചിന്തകള്‍ ഒക്കെ സ്വന്തമായുള്ള ഒരു സാധാരണ സ്ത്രീ ആയതുകൊണ്ടാവാം എഴുത്തും കഥയും ഒക്കെ കൂടുതല്‍ പ്രിയങ്കരമായത്..

  ReplyDelete
 80. എന്നാണ് വായിക്കാനൊത്തത്. ജീവിതത്തിന്റെ വിവിധ രസങ്ങള്‍ ചേര്‍ത്തൊരുക്കിയ കഥ വളരെ ഇഷ്ടമായി.

  ReplyDelete
 81. . ജാനകിക്കുട്ടീ.. ആദ്യമായാണ്‌ ഞാൻ ജാനകിയെ അറിയുന്നത്.. ഒരുപാട് നീണ്ടു പോകുന്ന കഥകൾ എനിക്കിഷ്ടമാണ്. അത്രയും നല്ല വരികൾ വായിക്കാൻ കഴിയുമല്ലോ.. എന്താ പറയേണ്ടത്? ഒരു മാധവിക്കുട്ടി ജനിക്കുന്നു എന്ന് പറഞ്ഞാൽ ഇഷ്ടപ്പെടുമോ? (എനിക്കിഷ്ടമുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി)

  ReplyDelete