Saturday, August 20, 2011

ഒട്ടകപക്ഷി

                         
                                          എന്റെ ഉടലിനോട് ആകാവുന്നത്രയും ചേർന്നു കിടന്നായിരുന്നു യതീന്ദ്രൻ ആത്മഗതരൂപമുള്ള വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നത്.., അവന്റെ കയ്യിൽ ആറ്റുവഞ്ചിയെന്നു തോന്നിപ്പിക്കുന്ന  “ഒട്ടകപക്ഷിയുടെ ഒരു തൂവൽ..!!!!!  “ അതൊരിക്കലും കൃത്രിമമായതല്ലായിരുന്നു.., ജീവന്റെ ഒരു പച്ചമണം അതിന്റെ മൃദുലതയിൽ  അപ്പോഴും തങ്ങിനിന്നിരുന്നു. കുഞ്ഞരിപ്രാവിന്റെ കൊഴിഞ്ഞു വീണ തുവലോ..,പഞ്ചവർണ്ണക്കിളിയുടെ തൂവലോ., മയിൽ പീലിയോ കൊണ്ട് എന്റെ പ്രണയത്തെ തഴുകിയെടുക്കേണ്ടതിനു പകരം ഒട്ടകപക്ഷിയുടെ തൂവലാണ്  യതീന്ദ്രൻ കൊണ്ടു വന്നത്

                                        
                                             “ഞാനീ തൂവൽ എന്റെ കിടപ്പു മുറിയിലെ  ചുവരിൽ  നിവർത്തി ഒട്ടിച്ചു വയ്ക്കും..ശീതമോ ഉഷ്ണമോ ആയ പ്രകൃതിയുടെ..,കളിയാട്ടങ്ങളിൽ ഉലയാതിരിക്കാൻ എന്റെ പ്രണയം കൊണ്ടാവും ഞാനിതിനു കാവലിരിക്കുക... നിനക്കറിയാമോ...? പ്രണയം പശിമയുള്ളതാണ്..  ഒരാളെ മറ്റൊരാളുടെ ദിനങ്ങളോടും ശ്വസന നിമിഷങ്ങളോടും ഒട്ടിച്ചു ചേർക്കുന്ന പശിമ... എന്റെ പ്രണയത്തിന്....നിന്നോടുള്ള എന്റെ പ്രണയത്തിന് ആ പശിമ അൽ‌പ്പം കൂടുതലാണ് സുനൈനാ....ഈ തൂവലിൽ പുരട്ടാൻ കൂടിയുള്ളത്ര.
.
                                           കാക്കതൂവലിനറ്റത്തെ അല്പം നിർത്തി., ബാക്കി ഉലിഞ്ഞു കളഞ്ഞിട്ട് ചെവിയിൽ തോണ്ടി സുഖിച്ചിരിക്കുന്ന എന്റെ ഭർത്താവിനെ ഞാൻ വെറുതെ ഓർത്തു...  ഒരുമിച്ചു നടക്കെ  നിന്നു കളഞ്ഞ സഹയാത്രികയെ തൊട്ടു വിളിക്കും പോലെ യതീന്ദ്രൻ ചോദിച്ചു
                                “നീ അൻവറിനെ ഓർക്കുന്നതെന്തിനാണ്..”  അവനെന്നെ  കൈകളിലേയ്ക്കെടുത്തു.........

                                       “ഓ...യതീ..നീയതു മനസ്സിലാക്കിയോ..?!!!!“     നടുവിൽ കൂട്ടിമുട്ടിയ എന്റെ പുരികത്തിൽ അവൻ ഉമ്മവച്ചു പിന്നീട് ഒട്ടക പക്ഷിയുടെ തൂവലിനേയും

                                   “ സുനൈനാ..നിന്നെ പുണർന്ന എന്നിൽ നിന്നും,നിന്റെ ഗന്ധവും വിയർപ്പും എല്ലാം ഒന്നു കുളിച്ചാൽ ഒഴുകിപ്പോകും..അല്ലാതെ വയ്യല്ലോ..ഓർമ്മകളിൽ  അതെല്ലാം കല്ലിൽ കൊത്തിയ രേഖകളാണ്. എങ്കിലും ഈ ഓർമ്മകളെയൊക്കെ എങ്ങിനെയാണൊന്നു തൊടുക..? പക്ഷെ ഈ തൂവൽ...,നിന്റെ  ശരീരത്തിൽ ഉയർന്നു താഴ്ന്ന് നീങ്ങി ...ഒളി സങ്കേതങ്ങളിൽ മുട്ടിവിളിച്ച്  ഒഴുകി നടന്ന തുവൽ..ഇതെന്റെ കണ്മുന്നിൽ ഞാൻ മരിക്കുംവരെ  എന്റെ ചുവരിൽ ഉണ്ടാകും... ഓർമ്മകളെ തൊടുന്ന പോലെ എത്ര മനോഹരമായിരിക്കും ആ തൂവൽ കാഴ്ച്ച. “   യതീന്ദ്രൻ എന്നിലേയ്ക്ക് ഊളിയിടാൻ  തയ്യാറെടുക്കുകയായിരുന്നു....

                                       ഹൊ....ചത്തു മലച്ച ഒരു കാക്ക....ഫ്ലാറ്റിന്റെ തുറസ്സായ സ്ഥലത്ത് വിരിച്ച തുണികളിൽ വന്നിരുന്ന് കാഷ്ടിക്കാതിരിക്കാൻ മറ്റു കാക്കകൾക്കുള്ള മുന്നറിയിപ്പായി അത്  നേരിയ ഇരുമ്പു കമ്പിയിൽ കൊളുത്തപ്പെട്ടു കിടക്കുകയായിരുന്നു...നാളെ ചീയാൻ തുടങ്ങുന്ന അതിന്റെ ശരീരത്തിൽ നിന്നും ചിറകു മാത്രം മുറിച്ചെടുക്കുമെന്നാണ് അൻവർ പറഞ്ഞിരിക്കുന്നത്..ആ കാക്കയാണുപോലും അവന്റെ  ടൈറ്റ് ജീൻസിന്റെ മുൻ വശത്ത്  കാഷ്ടിച്ചത്

                                     എന്തിനിപ്പോൾ  അതൊക്കെ ഓർക്കണം..?ഞാൻ യതീന്ദ്രനെ ഇറുകെ പുണർന്നു കണ്ണടച്ചു..ജീവിതത്തിലെ മറ്റു ആധികളുടെ  പാശ്ചാത്തലം ഒഴിവാക്കി ഒരു സ്ത്രീയും ഇണചേരുന്നില്ല... ആ ക്യാൻവാസ് അത്ര വലുതാണ്... വരയ്കാൻ സപ്തവർണ്ണങ്ങൾ പോരാത്ത അത്രയും.. എങ്കിലും ഞാൻ യതീന്ദ്രനെ  സ്നേഹിക്കുന്നു..മനസ്സിന്റെ താരതമ്യപ്പെടുത്തലുകളിൽ  യതീന്ദ്രനും അൻവറും ഒരിക്കലും നേർ രേഖയിൽ വന്നിട്ടേയില്ല  .എന്നിൽ കാമം നിക്ഷേപിച്ചുള്ള  യതീന്ദ്രന്റെ ഓരോ തിരിച്ചു പോക്കിലും എന്നെ എന്നും വേണമെന്നും  ഞാൻ അത്യന്താപേക്ഷിതമാണെന്നും  ബോധപൂർവ്വമല്ലെങ്കിൽ കൂടി അവൻ എന്നെ ബോധിപ്പിച്ചിരുന്നു...പക്ഷേ ഞാനറിയാത്ത സ്ത്രീകളുമായുള്ള ചാറ്റിങ്ങിനിടയിലുണ്ടായ ഉത്തേജനം ശമിപ്പിക്കൽ കഴിഞ്ഞ് വീണ്ടും ചാറ്റിങ്ങിലേയ്ക്ക് തന്നെ  മടങ്ങുന്ന അൻവർ  ഒരു പുതപ്പു പോലെ എന്നെ ദേഹത്തു നിന്നും മാറ്റിയെറിയാറാണ് പതിവ്....ടെക്നോപാർക്കിലെ ശീതികരിച്ച മുറിയിലെ ചുടുള്ള ബന്ധങ്ങൾ നെറ്റു വഴി വീട്ടിലേയ്ക്കും അൻവർ നീട്ടിയെടുത്തിരിക്കയാണ്..........-യതീന്ദ്രൻ, അവന്റെ സഹപ്രവർത്തകൻ ആയതുകൊണ്ട്ഞാനറിയുന്ന വിശേഷങ്ങളിൽ ഒന്നു മാത്രമായിരുന്നു അത് .. അൻവറിനു ഞാൻ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന തണുത്ത കുപ്പി വെള്ളം പോലെയായിരുന്നു..,ഒരു ഹോട്ട് ഡ്രിങ്ക് ആകാൻ പറ്റാത്തത് ഭയങ്കരമായ ന്യൂനതയായി അവൻ കണക്കാക്കുന്നു.

                        താരതമ്യപ്പെടുത്തലുകളുടെ താഴ്വാരങ്ങളിലും ഗർത്തങ്ങളിലും .,കൊടുമുടികളിലും അലഞ്ഞും വീണും നടന്ന് നടന്ന് ഞാനൊരു ദേശാടനക്കാരിയാകുമെന്ന് വെറുതെ തോന്നിക്കൊണ്ടിരിക്കുമ്പോൾ ..അടുക്കളയിലേയ്ക്ക് അൻവർ അധികാരത്തൊടെ  വന്നു  ചോദിച്ചു....

                                           “വൈ ഡോണ്ട് യു കൺസീവ്ഡ്..” അപ്പോൾ തോന്നി അവനെന്റെ ഭർത്താവല്ല വെറും പുരുഷനാണെന്ന്..

                                       “എന്റെ പട്ടി പ്രസവിക്കും നിന്റെ കുഞ്ഞിനെ...’    ഞാനതു പറഞ്ഞില്ല...അവനറിയാതെ ബഡ്ഡിനടിയിൽ വച്ചിരിക്കുന്ന “ഐ പിൽ- പിൽസുകളെ ഓർത്ത്  ഞാൻ മനസ്സിൽ ചിരിച്ചു

                                           “കേട്ടില്ലെ കൊല്ലം രണ്ടാകുന്നു....ആളുകൾ ചോദിക്കാൻ തുടങ്ങും..”

                                          “സൊ   വാട്ട്..?” ഇപ്പോൾ ഞാൻ അവന്റെ നേർക്ക് തിരിഞ്ഞു നിന്നു...” കുഞ്ഞ് ഒരു പക്ഷേ  നിന്റെ ജീൻസിൽ അപ്പിയിടും., മുൻ വശത്തു തന്നെ.., അപ്പോഴൊ...?

                                        “ എന്ത്..” അവനു മനസ്സിലായില്ല ഞാൻ പറഞ്ഞത്

                                     “ഒന്നുമില്ല.“.    അൻവറിനെ മുട്ടി നിന്ന് ഞാനവന്റെ താടിയിൽ തൊട്ടു......“ ശരി  എന്നാൽ ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ടു വരൂ.....”

                                    അടുക്കളയിൽ ഞാനും അൻവറും ഒഴികെയുള്ള ഭാഗങ്ങളിലെല്ലാം യതീന്ദ്രൻ നിറഞ്ഞിരിക്കുന്നതു പോലെ തോന്നിയതു കൊണ്ട് അൻ വറിനെ ഞാനൊരു കട്ടുറുമ്പിനെയെന്നപോലെ നോക്കി

                                    “ഒട്ടകപക്ഷിയുടെ തൂവലൊ...!!!? എവിടെനിന്ന്.....!!!? നിനക്കെന്തിന്..!!?

                                    “എനിക്കല്ല നിനക്ക് ..,ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ട് മാത്രമേ നിനക്കെന്റെ പ്രണയവും കാമവുമൊക്കെ തലോടി ഊറ്റിയെടുക്കാൻ പറ്റൂ..എന്നിട്ട് എന്നിൽ ഗർഭം മുളപ്പിയ്ക്കൂ..,ഇപ്പോൾ മൂത്ത വിത്തുകൾ ശേഖരിച്ചു വച്ചിരിക്കുന്ന പടുമരം പോലെയാണു നീ.. വിത്തെറിയാൻ  നിനക്കെത്ര ഫലഭൂയിഷ്ട പ്രദേശങ്ങൾ ഉണ്ട്..ചെന്നു മുളയ്ക്കുമോന്ന് നോക്ക്..“  പകയോടെ പറഞ്ഞു നിർത്തിയപ്പോൾ  കഴുത്ത് താഴ്ത്തി വെട്ടിയ എന്റെ നിശാവസ്ത്രം ഒന്നു കൂടി താഴ്ത്തി നോക്കി “ ഇതെന്താണ് ഈ ട്വന്റി എയ്റ്റ് സൈസ് പെർമെനന്റ് ആണോ” എന്നു മടുപ്പോടേ ചോദിക്കുന്ന അവന്റെ മുഖമായിരുന്നു എന്റെ മുന്നിൽ.

                                          മനസ്സിലായിട്ടോ..,മനസ്സിലാകാഞ്ഞിട്ടോ ..അൻ വർ മുറിവിട്ടു പോയി. എനിക്കു കരച്ചിൽ വന്നു  “ യതീ...എന്നെയൊന്നു ആവാഹിച്ചു ബന്ധിക്കാൻ പറ്റുമോ..നിന്നോടുള്ള പ്രണയത്തേക്കാൾ ഉപരി അൻവറിനോടുള്ള അമർഷം കൊണ്ട് ഞാനവനെ കൊന്നു കളയാൻ സാധ്യതയുണ്ട്..ഒരു ബന്ധനം അത്യാവശ്യമാണ്..സ്നേഹം കൊണ്ടുള്ള സ്വാർത്ഥതകൊണ്ടുള്ള ബന്ധനം..അതും ഒരാണിന്റെ ..... പുരുഷൻ ഒരു ധൈര്യമാണ് ഒരു പക്ഷേ സ്വയരക്ഷയ്ക്കായി കയ്യിൽ കരുതുന്ന പിസ്റ്റളിനേക്കാൾ ധൈര്യം തരുന്നഒന്ന്.ജീവനും,    വിശപ്പിനും ദാഹത്തിനും, സ്നേഹത്തിനും ,കാമത്തിനും., അങ്ങിനെ എല്ലാറ്റിനും രക്ഷ തരുന്ന ഒന്ന്..’

                                          എനിക്കോർമ്മ വന്നു പെട്ടെന്ന്..,യതിയുടെ വാക്കുകൾ- “ ഇതൊരു അവിഹിത ബന്ധമെന്നാണോ നീ കരുതിയിരിക്കുന്നത് സുനൈനാ..? നിന്റെ  ശരീരം മുഴുവൻ അൻവറിനു കൊടുത്തിട്ട്  ,ബാക്കിയായ നിന്റെ മനസ്സും ,ആത്മാവും..ശ്വാസവും എനിക്കു തരൂ.എനിക്കു നൂറുകൈകൾ  മുളയ്ക്കും നീട്ടിയേറ്റുവാങ്ങാൻ..,അതാണു നിന്നോടുള്ള ഞാൻ..”

                                             പകൽ സൂര്യനും..രാത്രി ചന്ദ്രനും കടന്നു പോകുന്ന എന്റെ  കിടപ്പുമുറിയിലെ ജനാലയിലൂടെ കാർമേഘത്തിലൊളിഞ്ഞിരുന്ന അർദ്ധ ചന്ദ്രനെ കാട്ടിക്കൊടുത്തപ്പോഴാണ് അവനങ്ങിനെ  പറഞ്ഞതെന്ന് ഞാനോർക്കുന്നു..,അപ്പോൾ പുറത്ത് നൂൽമഴയായിരുന്നു.......ജലനൂലുകൾ കെട്ടി വരിഞ്ഞ മണ്ണ്, യതിയുടെ കൈകളിൽ ഞാനെന്ന പോലെ  അടങ്ങിക്കിടക്കുകയായിരുന്നു. എനിക്കറിയാം പ്രണയത്തെ യതി എന്നിൽ ആധിപത്യം സ്ഥാപികാനുള്ള ആയുധമായെടുത്ത് വീശുകയാണെന്ന്..അതിലെന്റെ മനസ്സും , ശരീരവും മുറിഞ്ഞ് മധുരമിറ്റിക്കൊണ്ടേയിരിക്കുന്നു...

                                            എങ്കിലും ഞാനവനോട് വാദിച്ചു.....തോറ്റുകൊടുക്കാൻ  വേണ്ടി-  “ഒട്ടകപക്ഷി ഒരു പേടിത്തൊണ്ടൻ പക്ഷിയല്ലേ...ശത്രുവിനെ കണ്ടാൽ തല മണ്ണീൽ പൂഴ്ത്തുന്ന ഭീരു.....പകരം പ്രണയപക്ഷിയുടെ തൂവലുകൾ കൊണ്ടു വരാത്തതെന്ത്..?“

                                        “പെണ്ണേ..എന്റെ ഒട്ടകപക്ഷി നീയാണ്..ചുറ്റുമുള്ളതെല്ലാം ഒരു പൊട്ടിയെ പോലെ  നിന്നു കണ്ട് പകച്ച് എന്നിലേയ്ക്ക് സുരക്ഷിതത്വം തേടി മുഖം പൂഴ്ത്തുന്ന ഒട്ടകപക്ഷി..  ലൌ ബേർഡ്സ്  കൂടു തുറന്നാൽ പറന്നു പോകും..ഭയന്നാൽ അവ ദിക്കും ദിശയും കൂട്ടും മറന്ന് ചിലമ്പിച്ച് ചിതറി പറന്ന് പുതിയൊരിടത്ത് ചേക്കേറും..”

                                           അത്രയൊന്നും പറയണമായിരുന്നില്ല- പെണ്ണെ- എന്ന വിളിയിൽ തന്നെ ഞാൻ തോറ്റു പോയിരുന്നു.. മറ്റാരിൽ നിന്നും അങ്ങിനെ സംബോധന ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിച്ചിരുന്നുമില്ല...”അൻവറിൽ നിന്നു പോലും 

                                    രാത്രിയാകുന്നു ...മുറിയിലേയ്ക്ക് ഡെനിം സ്പ്രേയുടെ ഗന്ധവുമായി കടന്നു വന്ന് അൻവർ പതിവ് പോലെ ട്വന്റി എയ്റ്റ് സൈസിനെ കുറിച്ച് ദേഷ്യത്തോടെ  വാചാലനാകാൻ തുടങ്ങി..

                                           “നിന്റെ ഉമ്മയും ഇത്തയുമൊന്നും ഇങ്ങനല്ലല്ലൊ കണ്ടാൽ.., ഞാൻ വിചാരിച്ചത് ഒന്നു പ്രസവിച്ചാൽ നീ നന്നാകുമെന്നാണ്..”  -കട്ടിലിൽ നിന്ന് തല യിണയും പുതപ്പും വലിച്ചെടുത്ത് അടുത്ത മുറിയിലേയ്ക്ക് അവൻ പോകുന്നത് നോക്കിക്കിടന്ന് ഞാൻ ചിരിച്ചു.
                                           
                                    “ഇങ്ങിനെ ദേഷ്യപ്പെടാതെ അൻവർ.., നിന്റെ ബാപ്പയുടേയും ഇക്കയുടേയും ഇതു വരെ ഞാൻ കാണാത്തതിനാൽ നീ അവരെ പോലാകാത്തതെന്ത് എന്നു ഞാൻ ചോദിക്കുന്നില്ല..,“   നോട്ടം കൊണ്ട് എന്നെ കൊല്ലാൻ ശ്രമിക്കുന്ന അവനെ ഞാൻ എന്റെ കണ്ണുകൾ പതിയെ അടച്ചു കാണിച്ചു

                                   “ഞാനും പ്രതീക്ഷിച്ചു ..ഇപ്പോഴും പ്രതീക്ഷിക്കുന്നു..ഞാനൊന്നു പ്രസവിച്ചാൽ നീയും - ‘നന്നാകുമെന്ന്‘- ഇന്ന് ഈവനിംഗ് പാർട്ടിയിൽ  കോണ്ടം മെഷീൻ വെയ്ക്കേണ്ട ആവശ്യകതയെ ക്കുറിച്ച് നീ വികാരാധീനനായിഎന്നുകേട്ടു..?(യതി തന്ന വിവരമനുസരിച്ചായിരുന്നു                       സന്ദർഭോചിത   മല്ലെങ്കിലും അത് അവിടെ പ്രയോഗിച്ചത് )വീട്ടിൽ ഭാര്യയുള്ള പ്പോൾ ജോലി സ്ഥലത്തെന്തിനു കോണ്ടം മെഷീൻ..?  മറുപടി, കാലം മാറുന്നു എന്നാണോ..? എങ്കിൽ ജോലി സ്ഥലത്തു മാത്രമല്ല പൊതു പൈപ്പുകൾ പോലെ  ആ മെഷീൻ വയ്ക്കേണ്ട കാലമാണിത്...പറയൂ  ആ മെഷീൻ കൊണ്ട് നിനക്കെന്താണു ഉപകാരം...”

                                      അൻവർ പോരിനൊരുങ്ങി എന്നപോലെ വാതിൽ നിറഞ്ഞു നിന്നു...   “ ഒരു പുരുഷന്റെ പ്രത്യേകത എന്തെന്നറിയാമോ എന്റെ ബീവിയ്ക്ക്...?  അവനൊരേസമയം പലസ്ത്രീകളിൽ പല കുഞ്ഞുങ്ങളുടേയും അഛനാകാൻ പറ്റും..പക്ഷെ പെണ്ണുണ്ടല്ലോ നൂറു പുരുഷന്മാരെ സ്വീകരിച്ചാലും ഏതെങ്കിലും ഒരുത്തന്റെ കുഞ്ഞേ വയറ്റിലുണ്ടാകൂ..സൃഷ്ടികർമ്മത്തിൽ പുരുഷനോളം സ്ത്രീ വരില്ല ..”

                                      “അതേ അതു കൊണ്ടാണു നീയൊക്കെ ഒറ്റതന്തയ്ക്കു പിറന്നിരിക്കുന്നത് അൻവർ..”  ഞെരിയുന്നത് കേട്ട് അവന്റെ പല്ലുകൾപൊടിഞ്ഞു പോകുമോ എന്നു ഞാൻ ശങ്കിച്ചു,  ആശ്വാ‍സത്തോടെ നിവർന്നു കി ടന്നപ്പോൾ  തീരുമാനിച്ചു ,... -ഞാൻ യതീന്ദ്രന്റെ കുഞ്ഞിനെയാണ് പ്രസവിക്കാൻ പോകുന്നത്..,  സമയം നോക്കാതെ മൊബൈലിൽ യതിയുടെ നമ്പർ  ഡയൽ ചെയ്തു.

                                  ഹലോയ്ക്കു പകരം.., പതിവ് പ്രണയാതുരമായ നാമങ്ങൾ കേട്ടു..“ചക്കരേ പൊന്നേ.ഉമ്മുമ്മുമ്മുമ്മുമ്മ...  ഐ ലവ് യു..”  ചുണ്ടിൽ ചിരിയൊളിപ്പിച്ചു വച്ച്  ഞാനത് മൂളിക്കൊണ്ട് അംഗീകരിച്ചു, അതും പതിവു പോലെ..

                                  “ജയശ്രീ ഉറങ്ങിയതേയുള്ളു  ചിലപ്പോ എന്നെ തിരഞ്ഞേക്കും..”: പതിഞ്ഞ ശബ്ദത്തിലുള്ള മുന്നറിയിപ്പ് - 

                             “ നാളെ വരുമോ..അൻവറിനു നൈറ്റ് ഷിഫ്റ്റാണ്..”  നിമിഷ നേരത്തെ നിശബ്ദതയ്ക്കു ശേഷം കേട്ടു-
                                 “ വരാം..”

                                 “ ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ടു വരുമോ..?”

                                അടക്കിയ ചിരിയുടെ അവസാനം കേൾക്കുന്നു..‌“കൊണ്ടു വരാം”- ഞാൻ  തുറന്നിട്ട ജാലകത്തിലുടെ ചന്ദ്രനെ അന്വേഷിച്ചു.........

                             അത്ര നാളില്ലാതിരുന്ന ഒരു തയ്യാറെടുപ്പ് പിറ്റേ ദിവസം ഞാൻ എടുത്തിരുന്നു.... പത്തുമാസത്തെ ദിനങ്ങളത്രയും ഇന്നൊരു ദിവസം കൊണ്ടു കഴിഞ്ഞു  കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു പോകുന്ന രീതിയിൽ   എന്റെ ക്ഷമ നശിച്ചിരുന്നു..ശരിക്കും ഒരു വിഡ്ഡിയെപ്പോലെ.....

                            യതീന്ദ്രൻ എത്തിയിരിക്കുന്നു.. കയ്യിൽ ഒട്ടകപക്ഷിയുടെ തുവൽ...,നീളമുള്ള അതിന്റെ തുമ്പുകൊണ്ട് എന്റെ കവിളിൽ തട്ടി അവൻ ചിരിച്ചു - നിനക്കു വേണ്ടി മാത്രമാണു ഞാൻ - എന്നവൻ പറയാതെ പറഞ്ഞു കൊണ്ടിരുന്നു ..

                           മുറിച്ചു വച്ച ആപ്പിൾ കഷ്ണങ്ങൾക്കൊപ്പം ഞാൻ നീട്ടിയ പ്ലേയ്റ്റ് നോക്കി യതീന്ദ്രൻ അന്ധാളിച്ചതു കണ്ട് അവന്റെ മുഖം താഴ്ത്തിപിടിച്ച് ഞാൻ നെറ്റിയിലൊരു ഉമ്മ കൊടുത്തു...ആ പ്ലേയ്റ്റിൽ നിറയെ ചെമ്പകപൂക്കളായിരുന്നു..അവൻ നോക്കി നിൽക്കേ മുഴുവൻ വിരിയാത്ത ഒന്നെടുത്ത് നേരിയ കയ്പ്പൊടെ ഞാൻ ചവച്ചിറക്കി...കൌതുകത്തൊടെ അതു നോക്കിനിന്ന അവനും ഒരെണ്ണം നീട്ടി.. 
                
                            “ കഴിയ്ക്കൂ...”    

                          “സുനൈനാ.... നിനക്കു വട്ടുണ്ടോ..?.എനിക്ക് കഴിക്കാൻ പറ്റില്ല ചിലപ്പോ വൊമിറ്റ് ചെയ്തേക്കും.. ആ പ്ലേയ്റ്റ് മാ‍റ്റി വയ്ക്കു  .....പക്ഷേ ഈ പൂവിന് എന്തു സുഗന്ധമാണ്.. ഭംഗിയും..,നിന്നെ പോലെ..”
          
                            രണ്ടു പേരും ചെമ്പകപ്പൂവ് കഴിച്ചാൽ പെൺകുട്ടിയായിരിക്കും ജനിക്കുക.  എന്റെ മൂത്തുമ്മ പറഞ്ഞിട്ടുണ്ട്..,....എനിക്ക് അതാണിഷ്ടവും.....“
         
                            “നമുക്കൊരു കുഞ്ഞോ......  നിന്റെ  ഐ പിൽ ഗുളികകൾ എവിടേ...?” വച്ചിരിക്കുന്ന സ്ഥലം  അറിയാവുന്നതു കൊണ്ട് അവൻ ബെഡ്ഡ് പൊക്കി.അവിടം ഒഴിഞ്ഞിരിക്കുന്നതു കണ്ട്  എന്നെചോദ്യഭാവത്തിൽ നോക്കി
                          “അതു തീർന്നു...“  ഒരൊന്നും തുറന്നെടുത്ത് ലക്ഷ്യമില്ലാതെ വലിച്ചെറിഞ്ഞത് ഓർത്തുകൊണ്ടായിരുന്നു ഞാനങ്ങിനെ പറഞ്ഞത്

                        “സുനൈനാ  എന്താണ് നീ വിചാരിക്കുന്നത്  എന്റെ കുട്ടി എന്നെ പോലിരുന്നാൽ..?   അൻവർ അറിഞ്ഞാൽ...? ജയശ്രീ അറിഞ്ഞാൽ..? അവളെ ഒഴിവാക്കിക്കൊണ്ട് നിന്റെ കൂടെ എന്നത് ചിന്തിക്കാൻ പോലും പറ്റാത്തതാണ്..കാരണം.സമൂഹത്തിൽ  ഒരു ഭർത്താവെന്ന സ്ഥാനം  എനിക്കവകാശ പ്പെടാൻ മാന്യമായി നിലനിൽക്കാൻ  അവൾ ഭാര്യയായി നിലനിന്നേ പറ്റു...ഇതു കൊണ്ട് എന്റെ സ്നേഹത്തെ നീ സംശയിക്കരുത് .., അത് കറയില്ലാത്തതു തന്നെയാണ്....”

                “ എനിക്ക് പ്രസവിക്കാൻ പിന്നെ ഞാനെന്തു ചെയ്യണം..മറ്റു സ്ത്രീകളെ സങ്കൽ‌പ്പിച്ച്  എന്നിലേയ്ക്ക് ഒഴുകുന്ന ബീജങ്ങളെ സ്വീകരിയ്ക്കാൻ  എന്റെ അഭിമാനം സമ്മതിക്കുന്നില്ല...എന്നെ നീയേ സ്നേഹിച്ചിട്ടുള്ളു.., അതു കൊണ്ട് നിന്റെ കുഞ്ഞിനെയാണ് എനിക്കാവശ്യവും...”
       
                          “ നീ നടക്കാത്ത കാര്യങ്ങൾ പറയുന്നു.....ഞാനൊരു അഭ്യാസിയല്ല അത്ര  വലിയ സത്യങ്ങൾ മൂടി വച്ച്   ജീവിതത്തിൽ കളിയ്ക്കാൻ..മൂടിക്കെട്ടേണ്ടത് ഒരാളുടേയോ രണ്ടാളുടേയോ കണ്ണുകളല്ല..സമൂഹത്തിന്റെ മുഴുവൻ കണ്ണുകളേയുമാണ് അത് നിസ്സാരമല്ല....”


                      യതീന്ദ്രൻ എന്നെയൊന്നു തൊട്ടു സംസാരിച്ചിരുന്നെങ്കിൽ...? സഹശയനത്തിനൊരുങ്ങി അഴിച്ചു വച്ച ഷർട്ട് ധരിക്കുകയായിരുന്നു യതീന്ദ്രൻ അപ്പോൾ....എന്റെ നോട്ടം കണ്ട് അരികിൽ വന്ന് അവൻ മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു..... 
                                                       
                    “ഒരു സ്ത്രീയുടെ  കുഞ്ഞ്  എല്ലാരീതിയിലും അവളുടെ ഭർത്താവിന്റേതായിരിക്കുന്നതാണ് നല്ലത്..ഒരു കാമുകന്   കാമുകിയിലെ കുഞ്ഞ് എപ്പോഴും അലോസരമുണ്ടാക്കുന്ന  ഒരു ഓർമ്മയും കാഴ്ച്ചയുമായിരിക്കും.....തീർന്നു പോയത് ഞാൻ  തന്നെ വാങ്ങിക്കൊണ്ടു വരാം   ഇനി വരുമ്പോൾ....

                        ഞാൻ അവനെ അവസാനമെന്ന വണ്ണം ഒന്നു കൂടി നോക്കി - ഓഹ് .!ഇതെന്താണ്  അവന്റെ ദേഹം നിറച്ചും ഒട്ടകപക്ഷിയുടെ തൂവലുകൾ..!!!!!???? വിരൽ തുമ്പുപോലും മറയുന്ന വിധം അതവന്റെ ദേഹം പൊതിഞ്ഞിരിക്കുന്നു....  അവന്റെ മുഖം ഒന്നു കാണാൻ തോന്നി.......  -“ 

                         “യതീ.........എന്റെ പ്രണയിതാവേ.....,ശരീരമില്ലാത്ത സുനൈനയെ സ്വീകരിക്കാൻ ഒരുങ്ങിയവനേ ....ഇപ്പോൾ നിന്റെ മുഖമൊന്നു കാണാൻ അനുവദിക്കുമോ...” 

                              തൂവൽ പൊതിഞ്ഞ അവന്റെ  ശരീരത്തിനു ചുറ്റും ഞാൻ നടന്നു...ഉടൽ തഴുകി ഞാൻ മനസ്സിൽ കണക്കു കൂട്ടി ഇവിടെ  വയർ...പിന്നെ നെഞ്ച്..., തോളുകൾ ...കഴുത്ത്......എന്റെ കൈകൾ തറയിൽ മുട്ടി....അവിടേയ്ക്ക് ഞാൻ ചികഞ്ഞു നോക്കി ......അപ്പോഴാണു ഞാൻ കണ്ടത്  യതീന്ദ്രൻ ,തന്റെ  ശിരസ്സ് തറയിൽ പൂഴ്ത്തി നിൽക്കുകയാണ്..നിമിഷങ്ങൾ കടന്നു പോകവേ ഞാൻ മനസ്സിലാക്കി  യതീന്ദ്രനല്ല അവിടെ  തല പൂഴ്ത്തി നിൽക്കുന്നത്  .....അത്...  അതൊരു ഒട്ടകപക്ഷിയായിരുന്നു...
.
                                                          
                                                 ******************************
                               
                  



                                    







83 comments:

  1. ഒരു പഴഞ്ചൊല്ലുണ്ട്...“അണ്ടിയോടടുക്കുമ്പോ അറിയാം മാങ്ങയുടെ പുളിപ്പ്” ഈ പുളിച്ച് ബന്ധം പോലെ. എത്ര മനോഹരവാക്കുകള്‍ കൊണ്ട് വര്‍ണ്ണിച്ചാലും അപഥം എന്നും അപഥം തന്നെ. പുല്ലിംഗത്തിനും സ്ത്രീലിംഗത്തിനും. എന്നാലും കഥയെഴുത്ത് വളരെ നന്നായിട്ടുണ്ട് കേട്ടോ.

    ReplyDelete
  2. എഴുത്ത്, പ്രയോഗങ്ങള്‍ എല്ലാം മനോഹരമായി. ചിലയിടങ്ങളിലെ ഉപമകളും പ്രയോഗങ്ങളും ശരിക്ക് കുറിക്കുകൊള്ളുന്നുമുണ്ട്. കൈവിട്ടുപോകാന്‍ സാധ്യതയുണ്ടായിരുന്ന ഒരു പ്രമേയത്തെ ഒതുക്കത്തോടെ തീരത്തടുപ്പിച്ചു. അജിത് പറഞ്ഞപോലെ ഒരു സന്ദേശവും പറഞ്ഞു. നന്നായി.

    ReplyDelete
  3. നല്ല ഒരു സന്ദേശം നല്‍കി..ഇത് പുതു തലമുറയ്ക്ക് ഒരു താക്കീത്...ഒപ്പം ഒരു നല്ല സന്ദേശവും..നന്നായി.. കുറച്ചു കൂടി ചുരുക്കിയെഴുതാന്‍ ശ്രമിച്ചു നോക്കൂ..കൂടുതല്‍ മനോഹരം ആക്കാം

    ReplyDelete
  4. ഒരു സന്ദേശം പകർന്ന കഥ..വലിചു നീട്ടാതെ ചുരുക്കി പറഞ്ഞത് നന്നായി...ആശംസകൾ

    ReplyDelete
  5. കഥയും സന്ദേശവും ..പാതി പാതി ..പേര് നന്നായി.ട്ടോ .ചേച്ചി ആശംസകള്‍ ...

    ReplyDelete
  6. അര്‍ത്ഥമില്ലാത്ത ബന്ധങ്ങള്‍ ... സമൂഹത്തിനു മുന്‍പില്‍ വേഷം കേട്ടലുകള്‍ ! കഥ ഇഷ്ടായി ജാനകീ ...

    ReplyDelete
  7. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളേവരും പലപ്പോഴും തലപൂഴ്ത്തിവെക്കുന്ന ഒട്ടക പക്ഷികളാണല്ലോ അല്ലേ
    കഥ അസ്സലായിട്ടുണ്ട് കേട്ടൊ ജാനുട്ടി

    ReplyDelete
  8. അജിത്തേട്ട..,
    മനോ...,
    അർജുൻ..,
    സീത...,
    പ്രദീപ്..,
    ലിപി...,
    മുരളിയേട്ട..
    നിങ്ങളിത്രയും പേരുടെ അഭിപ്രായങ്ങൾ വായിച്ചപ്പോൾ സന്തോഷവും വലിയ ആശ്വാസവുംതോന്നി കാരണം ഈ കഥ പോസ്റ്റ് ചെയ്യുമ്പോൾ അല്പം കടന്നു പോയോ എന്ന ചിന്ത ഇല്ലാതിരുന്നില്ല...ഉദ്ദ്യേശം നല്ലതാണെങ്കിൽ കൂടി അവതരിപ്പിച്ച വഴി ശരിയായോ എന്ന സംശയം......
    എങ്കിലും കാത്തിരിക്കയാണ് അഭിപ്രായങ്ങൾക്കു വേണ്ടി..അതു മോശമായാലും ഞാൻ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും...

    ReplyDelete
  9. ഈ മനുഷ്യരുടെ ജീവിതം എന്തൊരു തമാശയാണ്.
    പശിമയോടെ ഒട്ടിപ്പിടിച്ചിരിക്കും.
    തൂവല്‍ പോലെ ഒന്നിച്ചു പറക്കും.
    അതേ നിമിഷം തന്നെ കൂടു വിട്ടു പോവും
    സ്വപ്നങ്ങള്‍. യാഥാര്‍ഥ്യം കൊണ്ട് ഇരുണ്ടു പോവും.
    എത്ര അകറ്റി നട്ടാലും ഇലകളാല്‍ സ്പര്‍ശിക്കും
    ഈ ചെടികള്‍.
    സദാചാര പ്രസംഗമായൊന്നും എനിക്കിതു
    തോന്നിയില്ല. സ്വാഭാവികമായി പകര്‍ത്തപ്പെടുന്ന ജീവിതം.
    കഥ എന്ന നിലയില്‍ മനോഹരമായ വായനാനുഭവം.

    ReplyDelete
  10. കഥ അവസാനം വരെ ബോറടിപ്പിക്കാതെ പറഞ്ഞു. ക്ലമാക്സും കൊള്ളാം..മനോഹരമായ ഉപമയില്‍ കോര്‍ത്തിണക്കിയത് കൊണ്ട് ഒരു പുതുമ തോന്നി..

    ReplyDelete
  11. ഒരില...,
    പറഞ്ഞതു പോലെ ജീവിതം ഒരു തമാശ തന്നെ.....
    വായനാനുഭവം നന്ന് എന്നു അറിയിച്ചതിൽ സന്തോഷം നന്ദി

    അനശ്വര..,
    വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് നന്ദി

    ReplyDelete
  12. janaki chechi, kurachu kaalam orkkaan sukhamulla oru vayanaa anubhavam nalkkiyathinu nani ......

    kelkathashabdham@gmail.com ( malasilayalo )

    snehaashamsakalode MANSOON MADHU

    ReplyDelete
  13. കൈവിട്ടു പോകാതെ ഈ ആശയം ഇങ്ങനെ അവതരിപ്പിച്ചത് വളരെ ഇഷ്ടമായി. അല്ലെങ്കിലും അമ്മൂന്റെ കുട്ടിയ്ക്ക് എഴുത്തറിയാമെന്ന് ആദ്യത്തെ പോസ്റ്റ് കണ്ടപ്പോഴേ മനസ്സിലായതല്ലേ? കൊള്ളാം. അഭിനന്ദനങ്ങൾ. കേട്ടൊ.

    ReplyDelete
  14. മധു.......,
    എന്തോന്നത്...!!!!!!? ഒരു ഐഡി...!!!?
    കേൾക്കാത്ത ശബ്ദമോ!!!? എന്താദ്...
    എന്തായാലും നല്ല അഭിപ്രായം പറഞ്ഞതിനു നന്ദി കേട്ടോ.

    എച്മൂ.............ഞാൻ നോക്കിയിരിക്കയായിരുന്നു....
    കിട്ടിയപ്പൊ സന്തോഷമായി.............

    ReplyDelete
  15. orupadishtamaayi... bore adippichillaa

    ReplyDelete
  16. ha ha janaki chechi ath ente mail id annu next post mail cheyanee ennu paranjathaa simple....

    ReplyDelete
  17. കഥ നന്നായി..അവതരണം ഇഷ്ടായി..

    ReplyDelete
  18. പരസ്യമാകാത്ത ചില രഹസ്യ സത്യങ്ങള്‍...!!
    വളരെ വിദഗ്ദമായി പറഞ്ഞവസാനിപ്പിച്ചു..!
    അവതരണവും രചനാശൈലിയും വ്യതസ്ഥത പുലര്‍ത്തുന്നു.
    അല്പം ദീര്‍ഘമായതൊഴിച്ചാല്‍ മറ്റു പോരായ്മകളൊന്നുമില്ല.
    ഒത്തിരിയാശംസകളോടെ....

    ReplyDelete
  19. ഹ്മം............
    ഒരു നെടുനീളന്‍‍ നെടുവീര്‍‍പ്പോടെ വായിച്ചവസാനിപ്പിച്ചു. ഒട്ടകപക്ഷികള്‍ കൂട്ടത്തോടെ തലയും പൂഴ്ത്തിവച്ച് ജീവിക്കുന്ന കാലം. ന്‍‌റെ കൃഷ്ണാ.....!

    ഇഷ്ടപെട്ടു ജാനകി. ഉമ്മുമ്മുമ്മുമ്മുമ്മാ ന്ന് പറഞ്ഞാല്‍‍..... വല്യൂമ്മേടെ വല്യുമ്മേടെ ഉമ്മ ലെ ;) ഹ്ഹ്

    ചെറിയ ഫോണ്ട് ബോള്‍‍ഡാക്കി ഇട്ടിരിക്കണത് വായനക്ക് ബുദ്ധിമുട്ടുണ്ടാക്കി (ചെറുതിന്)

    ReplyDelete
  20. അനാമികാ...എവിടെയായിരുന്നു...?
    വന്നല്ലോ..വായിച്ചു അഭിപ്രായവും പറഞ്ഞല്ലോ..സന്തോഷം ബോർ അടിപ്പിച്ചില്ല എന്ന കമന്റിന്..

    മധു.., ഇപ്പോൾ മനസ്സിലായി... ശരി കേട്ടോ

    സതീശാ...,ഒറ്റവാക്കിലെ അഭിനന്ദനം കൈനീട്ടി സ്വീകരിക്കുന്നു

    പ്രഭൻ കൃഷ്ണാ..,അല്പം ദീർഘമായിപ്പോയി..എഴുതി വന്നപ്പോൾ സംഭവിച്ചതാണ്....ഇനി ശ്രദ്ധിക്കാം ചുരുക്കിയെഴുതാൻ...എന്നാലും ഇഷ്ടപെട്ടു എന്നതിൽ കുറെ സന്തോഷം

    ചെറുതേ...,ഒട്ടകപക്ഷികളുടെ കാലം തന്നെ ഇത്
    പിന്നെ ഉമ്മുമ്മുമ്മുമ്മയുടെ കാര്യംമ്, -യതീന്ദ്രൻ- കഥ പോസ്റ്റ് ചെയ്തതൊടുകൂടി എന്റെ നിയന്ത്രണത്തിൽ നിന്നും പോയി.അല്ലെങ്കിൽ ചോദിക്കമായിരുന്നു എന്താ ഉദ്ദ്യേശിച്ചത് എന്ന്..
    നന്ദി വന്നതിനും വായിച്ചതിനും

    ReplyDelete
  21. ആര്‍ക്കോ വേണ്ടി ജീവിക്കുന്ന അര്‍ത്ഥമില്ലാത്ത വേഷങ്ങള്‍................
    കുറച്ചു കൂടി ചുരുക്കി കൂടെ ......അല്ലെങ്കില്‍ തന്നെ അത് എഴുതിയ ആളിന്റെ ഇഷ്ട്ടമല്ലേ.അല്ലെ?

    ReplyDelete
  22. മനോഹരം എന്ന് മാത്രം പറയുന്നു ...

    ReplyDelete
  23. ഈ കഥ ഇതിലും ചുരുക്കി പറയാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.നല്ല കൈയ്യടക്കം.ക്രാഫ്റ്റിനുമേല്‍ നല്ല വഴക്കം.ഒതുക്കത്തോടെ കഥ പറയുന്ന നല്ല ശൈലി.
    ബ്ലോഗുകളില്‍ നിന്ന് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന നല്ല വായനാനുഭവം.

    ഈ ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.പുതിയ പോസ്റ്റിടുമ്പോള്‍ പറ്റിയാല്‍ അറിയിക്കുമല്ലോ.

    ReplyDelete
  24. www.appooppanthaadi.com/

    pls visit this site , if u like post ur blogs there also

    ReplyDelete
  25. valare manoharamayirikkunnu
    valare vaikiyan kananothad ekilum enikk ishttaayitoo

    plzz search for me

    raihan7.blogspot.com

    ReplyDelete
  26. ജാനൂ..പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ ശ്രദ്ധയില്‍ പെട്ടെങ്കിലും ഒരു പാടെണ്ണം പിന്നീട് വായിക്കാന്‍ മാറ്റിവച്ച കൂട്ടത്തില്‍ ഇതും പെട്ടു.:)

    കഥ ഒറ്റവായനയില്‍ ഇഷ്ടപ്പെട്ടു ...ചില കാര്യങ്ങള്‍ എഴുതുമ്പോള്‍ ,ചിലത് വായിക്കുമ്പോള്‍ ആണായാലും പെണ്ണായാലും ഇങ്ങനെയൊക്കെ പറയുന്നത് കുറച്ചു കൂടിപ്പോയില്ലേ എന്ന് തോന്നാം, പക്ഷെ കഥയും സന്ദര്‍ഭവും അനുസരിച്ച് പറയേണ്ട കാര്യങ്ങള്‍ പറയാതെ വയ്യല്ലോ ...അല്ലെ ?

    ഉത്തമയായ ഭാര്യ ,ഉത്തമനായ ഭര്‍ത്താവ് എന്നീ സങ്കല്പങ്ങള്‍ പരമ്പരാഗതമായ ചില വിശ്വാസങ്ങളില്‍ സമൂഹം കെട്ടിപ്പടുത്ത
    വിഡ്ഢിത്തങ്ങളാണ് എന്ന് പല സംഭവങ്ങളും തോന്നിപ്പിക്കുന്നു .
    യഥാര്‍ത്ഥത്തില്‍ ഉള്ള മനുഷ്യരുടെ വെറും ഡ്യൂപ്ലിക്കെറ്റോ , കോപ്പിയോ മാത്രമാണ് സമൂഹത്തിലും പൊതു ജീവിതത്തിലും നിറഞ്ഞു പൂണ്ടു വിളയാടുന്ന ആണും പെണ്ണും .

    മനസ് ഓരോ സെക്കന്റിലും സ്വന്തം ജീവിതത്തെയും അപരനെയും അനുഭവങ്ങളെയും സുഖ ദു:ഖങ്ങളെയും വൈകാരികമായും വൈചാരികമായും അപഗ്രഥിച്ചു കൊണ്ടിരിക്കുകയാണ് .
    ഏറെ സ്നേഹിക്കുന്ന വാത്സല്യ നിധിയായ സ്വന്തം അച്ഛനെയോ ബീജമായി ഗര്‍ഭപാത്രത്തില്‍ ഓരോ ജീവനും പ്രവേശിച്ചത്‌ മുതല്‍ സ്വപ്രേരണയാല്‍ ചലിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് വരെ സ്വ ശരീരം പോലെ കൊണ്ടുനടന്ന അമ്മയെയോ ചില നിമിഷങ്ങളിലെങ്കിലും വെറുക്കേണ്ടി വന്നിട്ടുണ്ടാകില്ലെ ?
    നമ്മള്‍ അല്ലാതെ ആരും ഒരു പക്ഷെ അതറിഞ്ഞിട്ടുണ്ടാവില്ല.

    പെറ്റും പോറ്റിയും വളര്‍ത്തിയ മക്കളെ മാതാ പിതാക്കള്‍ വെറുത്ത എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് !
    ഭാര്യയെ /ഭര്‍ത്താവിനെ ഒരു നിമിഷത്തേക്കെങ്കിലും മനസിന്റെ പടി കടത്തിവിട്ട എത്രയോ ആളുകളുണ്ട് !!

    അത്ര സങ്കീര്‍ണമായ വ്യാപാരങ്ങളാണ് ഓരോ മനസിലും നടക്കുന്നത് ...പ്രത്യേകിച്ച് സ്ത്രീ മനസ്സില്‍ .അതിന്റെ ആഴവും പരപ്പും അര്‍ത്ഥവും അന്ത:സാരവും പൂര്‍ണമായി മനസിലാക്കിയ ഒരു ശാസ്ത്രവും ഉണ്ടെന്നു തോന്നുന്നില്ല .
    ഒരു നൂറു വര്ഷം ഒരുമിച്ചു മറ്റുള്ളവരുടെ മുന്നില്‍ "maid for each other " ആയി ജീവിച്ചിട്ടും എത്ര പേര്‍ക്ക് പരസ്പരം മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും??
    പക്ഷെ ആരും അറിയാതെ അവര്‍ വ്യര്‍ഥമായ സാമൂഹിക സദാചാരങ്ങളെ ഓര്‍ത്ത്‌ നല്ല നടന്മാരും നടികളുമായി ദാമ്പത്യത്തിന്റെ സില്‍വര്‍ /സുവര്‍ണ /വജ്ര ജൂബിലികള്‍ ആഘോഷിച്ചു ജീവിതം ജീവിച്ചു തീര്‍ക്കുന്നു.

    മനസിനെ തുറന്നു പിടിച്ച്‌ സ്വന്തം ഇഷ്ടം പോലെ ജീവിക്കുന്നവര്‍ അപഥ സഞ്ചാരി കളായി മുദ്രകുത്തപ്പെടുന്ന ഒരു നീണ്ടയുഗത്തിന്റെ അസ്തമനാവസ്ഥയായി എന്ന് തോന്നുന്നു .
    ദമ്പതികളായി ജീവിച്ചു ചുരുങ്ങിയ കാലയളവിനുള്ളില്‍ വേര്‍പിരിയുന്നവരുടെ എണ്ണപ്പെരുക്കം അതാണ്‌ സൂചിപ്പിക്കുന്നത് .

    സഹിക്കാന്‍ ഇന്നാര്‍ക്കും കഴിയുന്നില്ല ,അതൊരു കുറ്റവുമല്ല ..ഉള്ളുകൊണ്ട് വെറുക്കുന്ന ഇണയെ സഹിച്ചു ജീവിക്കുന്നത് അരോചകവും അസഹനീയവും സംഘര്‍ഷാത്മകവും ആണ് . ഇങ്ങനെയൊക്കെ ചിന്തിക്കുംപോളും ഇണയെ തിരഞ്ഞെടുക്കേണ്ട ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് തുടര്‍ച്ചയായി തെറ്റ് പറ്റുന്നതായി കാണാം ,കഥാകൃത്ത് ഒരു സ്ത്രീ ആയതു കൊണ്ടാവാം അറിഞ്ഞോ അറിയാതെയോ ഈ കഥയിലും നായികയ്ക്ക് അങ്ങനെ ഒരു തെറ്റ് സംഭവിക്കുന്നുണ്ട് .

    അന്‍വര്‍ ഒരു അനേകം പൂന്തോട്ടങ്ങളിലൂടെ ഒരേ സമയം തേന്‍ നുകര്‍ന്ന് സഞ്ചരിക്കുന്ന ഒരു ടിപ്പിക്കല്‍ പുരുഷന്‍ ആണെങ്കില്‍ യതീന്ദ്രനും അതെ പാതയില്‍ തന്നെ സഞ്ചരിക്കുന്ന മച്ചാന്‍ തന്നെ !
    ഭാര്യയായ ജയശ്രീയെ അയാള്‍ നന്നായി പറ്റിക്കുന്നുണ്ട്,,:) ഇത് നായികയ്ക്കും അറിയാം .
    മറ്റൊന്ന് അന്‍വറിന്റെ നീക്കങ്ങള്‍ ഒന്നൊന്നായി ചോര്‍ത്തിക്കൊടുത്തു അയാള്‍ സന്ദര്‍ഭം അവസരോചിതമായി മുതലാക്കുകയായിരുന്നു. അല്ലെ ? അനവറിനോടുള്ള വാശി ക്കിടയില്‍
    സുനൈന നടത്തിയ ഒരു പകരക്കാരന്റെ തിരഞ്ഞെടുപ്പ് പക്വമായില്ല എന്നത് സത്യം . ഇങ്ങനെ ഒട്ടേറെ ചിന്തകള്‍ക്ക് വഴി തുറക്കുന്നു ഈ കഥ ..യാഥാര്‍ത്യ ങ്ങളോട് അടുത്തു നില്‍ക്കുന്ന ഇത്തരം കഥകള്‍ കൂടുതല്‍ എഴുതപ്പെടണം ..സാഹിത്യ ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളെക്കാള്‍ ജനങ്ങളോട് സംവദിക്കുന്നത് ഇത്തരം കഥകളിലെ ജീവിക്കുന്നവരാണ് ..സമൂഹത്തിന്റെ പ്രതിഫലനമോ .പൊളി ച്ചെഴുത്തോ ഒരു കലാസൃഷ്ടി ആവശ്യപ്പെടുമ്പോളാണ് അത് അര്‍ത്ഥ പൂര്‍ണമാകുന്നത് ..കഥാകാരിക്ക് ആശംസകള്‍ :)

    ReplyDelete
  27. ഹോ, രമേശ് ജി തിരി കൊളുത്തി. ഇനീപ്പൊ കത്തിയങ്ങ് കയറാനാ ചാന്‍സ്.

    മനസിനെ തുറന്നു പിടിച്ചു ആഗ്രഹം പോലെ ജീവിക്കുന്നവര്‍ അപഥ സഞ്ചാരി കളായി മുദ്രകുത്തപ്പെടുന്ന ഒരു നീണ്ടയുഗത്തിന്റെ അസ്തമനാവസ്ഥയായി എന്ന് തോന്നുന്നു. അതിനെയാണോ കലികാലം എന്ന് പറയുന്നത്? അല്ല ആണോ!

    @ജാനകി: അപ്പൊ യതീന്ദ്രനും പറ്റിച്ചോ. ശ്ശോ, ഇനീപ്പൊ ഏതേലും കള്ളനസ്രാണീനെ നോക്കു. ഒരു മതസൗഹാര്‍ദ്ദം ആയിക്കോട്ടെ ;)

    ReplyDelete
  28. ഫെനിൽ: ഇനി മാക്സിമം ഞാൻ ചുരുക്കിയെഴുതാൻ ശ്രമിക്കും.. എഴുതുമ്പോൾ സ്വന്തം ഇഷ്ടത്തെക്കാൾ കൂടുതൽ വായനക്കാരുടെ മനസ്സ് മനസ്സിലാക്കുന്നതാണ് എഴുത്തുകാർക്ക് നല്ലത് എന്ന് ഏതോ വലിയ എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്.. ഞാൻ അതു പിന്തുടരാൻ ശ്രമിക്കയാണ്

    ജയരാജ്: വളരെ നന്ദി.. ഇവിടെ വരെ വന്ന് ഇതു വായിച്ച് അഭിപ്രായം പറഞ്ഞല്ലോ..സന്തോഷം..ഇനിയും വരണം

    പ്രദീപ്: പുതിയ പോസ്റ്റ് ഇടുമ്പോൾ തീർച്ചയായും അറിയിക്കും..
    നല്ല ഒരു കഥാകൃത്തിൽ നിന്നും ഇങ്ങിനെ ഒരു അഭിപ്രായം ലഭിച്ചതിൽ ഒരു പാടു സന്തോഷം.....

    അനസ്: അങ്ങിനെയൊരു അവസരം തന്നതിനു നന്ദി...പക്ഷെ അതിലേയ്യ്ക്ക് എങ്ങിനെ പോസ്റ്റ് ചെയ്യും എന്നു മാത്രമറിയില്ല
    എനിക്ക് വല്യവിവരമൊന്നുംഇല്ല നെറ്റ്സർവീസിൽസഹായിക്കുമല്ലോ

    ദിൽഷാ: സന്തോഷം വന്നു വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും..ഇനിയും വരുമല്ലോ..?

    രമേശേട്ട: അസാന്നിദ്ധ്യം കൊണ്ട് ഞാൻ ശ്രദ്ധിച്ചിരുന്നു.. അഭിപ്രായമൊന്നും കാ‍ണാത്തതിൽ.... പിന്നെ ഞാൻ വിചാരിച്ചു എന്റെ കഴിഞ്ഞ പോസ്റ്റിൽ ഒന്നു രണ്ടു പേർക്ക് ഞാൻ വളരെ ബാലിശമായി മറുപടി പറഞ്ഞിരുന്നു(ഇപ്പോഴത് വേണ്ടായിരുന്നു എന്നും തോന്നുന്നു) അതിന്റെ സൈഡ് എഫക്റ്റ് ആണോ എന്ന് . എന്തായാലും സന്തോഷമായി..വളരെ ആത്മാർഥമായ ഒരു അഭിപ്രായമാണ് രമേശേട്ടൻ തന്നിരിക്കുന്നത്
    സുനൈന ഒരു വെറും പെണ്ണാണ്...വാശിയും വൈരാഗ്യവുമൊക്കെ കൂടിയപ്പോൾ തിരഞ്ഞെടുപ്പിൽ മറ്റുയോഗ്യതകൾ അന്വേഷിക്കാനുള്ള മനസ്സ് കാണിക്കുന്നില്ല..എടുത്തു ചാട്ടം.. കാണുന്നില്ലേ ആ ചാട്ടത്തിൽ വരച്ചട്ടിയിൽ വീണ് പൊരിക്കപ്പെടുന്ന പെൺജീവിതത്തിന്റെ വാർത്താകാഴ്ച്ചകൾ... പെണ്ണ് എന്നും പെണ്ണ് തന്നെ ഒരിഞ്ചു പോലും കൂടുയോ കുറയുകയൊ ഇല്ല..സമത്വം സ്വാതന്ത്രം ഇതൊക്കെ മുഖത്തണിയുന്ന മേക്കപ്പിനു തുല്യമാണ്..ഒന്നു തുടച്ചാൽ സത്യം പുറത്തു കാണുന്നതു പോലെ............

    ചെറുതെ; ഇതു കലികാലമാണോ..ആവോ..... അപഥ സഞ്ചാരം പുരാണകാലം മുതൽക്കുള്ളതല്ലെ..പുരാണത്തിൽ ദൈവങ്ങളും സന്ന്യാസവര്യൻമാരും ഒക്കെ ആയതു കൊണ്ട് അതു പുണ്യപ്പെട്ടു അല്ലെങ്കിലോ..? അല്ലെങ്കിൽ ഒന്നു പറയൂ..ശിവ ലിംഗത്തെ എന്നു മുതലാണ് ആരാധിക്കാൻ തുടങ്ങിയത്..ഇന്നാണെങ്കിൽ അങ്ങിനെയൊരു സംരഭത്തെ ആരെങ്കിലും അനുകൂലിക്കുമോ.... അപഥമാ‍യതും അരോചകമായതുമായ പലതും കലികാലത്തിനു നീക്കിവയ്ക്കാതെ
    പുണ്യപുരാണങ്ങൾ ചെയ്തു കഴിഞ്ഞു

    ReplyDelete
  29. ചെറുതിന്റെ അഭിപ്രായത്തില്‍ ഒരു """"പുജ്ഞം """" (പുച്ഛം എന്ന വാക്ക് പോരാതെ വരുന്നു ! ) കാണുന്നു.
    കലിയും ദ്വാപരവും ,ത്രേതായുഗവും ഒക്കെ മനുഷ്യ നിര്‍മിതമാണ് എന്നാണു എന്റെ വിനീത അഭിപ്രായം.
    ഇഷ്ടപ്പെട്ടു ചെയ്യുന്നത് തെറ്റാണ്
    ഇഷ്ടപ്പെടാതെ ചെയ്യുന്ന ശരിയെക്കാള്‍ ഏറെ ആസ്വാദ്യകരം ..
    പാപം ചെയ്യുന്നതിലല്ല അതെക്കുറിച്ച് മനസ്സില്‍ ഉണ്ടാകുന്ന ബോധമാണ് ഏറ്റവും വലിയ നരകം (ശിക്ഷ ) :)
    സമൂഹം നോക്കി ജീവിക്കുന്ന കാലം കഴിഞ്ഞു ,കാരണം അത്ര വലിയ നന്മകളൊന്നും അവിടെ ഉണ്ടെന്നു തോന്നുന്നില്ല .കൂട്ടം കൂടി ശിക്ഷ വിധിക്കാന്‍ മാത്രമേ അവര്‍ക്കറിയൂ ,,:)

    ReplyDelete
  30. ഹമ്പട ഫീകരാ, അതിനെ അങ്ങനെ വളച്ചൊടിക്കണ്ടായിരുന്നു. ഹ്മം..
    താല്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കലായി തോന്നി. അച്ഛന്‍, അമ്മ, കുടുംബം, കടമകള്‍, സമൂഹം എന്നിങ്ങനെ യാതൊരു ചിന്തകളും കെട്ടുപാടുകളുമില്ലാതെ സ്വന്തം ഇഷ്ടങ്ങള്‍ മാത്രം നോക്കിയുള്ള ജീവിതം ആണോ ഉദ്ദേശിച്ചത്. അതിനെ സമൂഹജീവിതം എന്ന് വിളിക്കാവോ എന്നൊരു സന്ദേഹം. വഴി തെറ്റുന്ന ജീവിതങ്ങള്‍ മാത്രമേ മറ്റുള്ളവര്‍ അറിയുന്നുള്ളൂ. അല്ലാതെയുള്ളതിനെ കണ്ടില്ലെന്ന് നടിക്കുന്ന ഡയലോഗുകള്‍ പോലെ. പഴയകാലത്തെ പറ്റി നല്ല ഓര്‍മ്മകള്‍ കൊണ്ടു നടക്കുകയും, അത്തരം പോസ്റ്റുകളില്‍ അന്നത്തെ നന്മയും, വിശുദ്ധിയും കൈമോശം വരുന്നു എന്ന് വിലപിക്കുകയും ചെയ്യുന്നവര്‍ തന്നെ ഇത്തരം പോസ്റ്റുകളില്‍ പഴയ സമൂഹ ചിന്താഗതി മാറണം മാറ്റണം എന്നൊക്കെ പറയുന്ന കാണുമ്പോ നേരത്തെ പറഞ്ഞ ആ “പുജ്ഞം“ (ഇങ്ങനെതന്ന്യല്ലേ) തോന്നണത് രമേശ്‌ജി. ആ.... ബഹുജനം പലവിധം. ചിന്തകളും. അത്രേള്ളൂ

    ഇനി ചെറുതൊരു ഒട്ടകപക്ഷിയാവട്ടെ. തലപൂഴ്ത്തി ;)

    ReplyDelete
  31. എന്റെ കമന്റ് എവിടെ സ്പാമില്‍ പോയോ?
    അതോ വിമര്‍ശനം സ്വീകരിക്കുകയില്ലേ?

    ReplyDelete
  32. ആഖ്യാനം ഇഷ്ട്ടായി
    നന്നായി പറഞ്ഞ കഥ

    ReplyDelete
  33. നന്നായി ആസ്വദിച്ചു

    ReplyDelete
  34. ഗംഭീരമായിരിക്കുന്നു.
    നന്നായി എഴുതി.
    ഒട്ടക പക്ഷിയുടെ തൂവലുകള്‍ എന്ന കല്പന
    മനോഹരം.
    ഒരു നല്ല ആര്‍ടിക്ള്‍ വായിക്കാന്‍ കഴിഞ്ഞതിനു
    ഹൃദയപൂര്‍വം നന്ദി.

    ReplyDelete
  35. വളര മനോഹരമായി കഥ പറഞ്ഞിരിക്കുന്നു. ഭാഷയും ശൈലിയും വേറിട്ട്‌ നില്കുന്നു.ആശംസകള്‍...........സസ്നേഹം

    ReplyDelete
  36. കഥ നന്നായി അവതരിപ്പിച്ചു.അതിരുകൾ ലംഘിക്കാതെ തന്നെ.
    മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം പുതിയ ജീവിതങ്ങൾ മറന്നു പോകുന്നുവോ..?

    ReplyDelete
  37. കഥ ഇഷ്ടമായി. കെ സുരേന്ദ്രന്റെ വായിച്ചു പോയ ചില കഥകളെ അനുസ്മരിപ്പിക്കുന്നു. (ദേവി എന്നോ മറ്റോ ഒരു കഥ പ്രത്യേകിച്ചും ) രമേശേട്ടന്റെ നിരീക്ഷണങ്ങലോടു യോജിക്കുന്നു

    ReplyDelete
  38. പ്രീയപ്പെട്ട കഥാകാരീ...നല്ല നമസ്കാരം.രമേശിന്റെ ശനിദോഷം വഴിയാണ് ഇവിടെ എത്തപ്പെട്ടത്...ഈ വരവ് ഒരിക്കലും നഷ്ടമായില്ലാന്ന് മാത്രമല്ലാ മനസ്സിന് വളരെ സന്തോഷവും നൽകി.കഥാസാരം പഴയതോ.പുതിയതോ ആകട്ടെ, കഥകളെ ഞാൻ വിലയിരുത്തുന്ന്ത് അതിന്റെ ആഖ്യാനശൈലിയിലെ തനിമയും ,പുതുമയും നോക്കിയാണ്...ഒരു കഥയിലൂടെ നമുക്ക് പറയാനുള്ളത് പറയുമ്പോൾ അതിന്റെ നീളക്കൂടുതലോ ,കുറവോ നോക്കേണ്ടതില്ലാ..വായനക്കാരെ മുഷിപ്പിക്കാതെ നല്ല പ്രയോഗങ്ങളിലൂടെ മുന്നേറുകമാത്രം ചെയ്യുക.എന്തും തുറന്ന് തന്നെ എഴുതുക.ശിഥിലമായികൊണ്ടിരിക്കുന്ന ലൌകിക ബന്ധങ്ങൾ,തീഷ്ണമായ രതിബന്ധങ്ങളെക്കാൾ മൻസ്സിനുണർവുണ്ടാകുന്ന ബന്ധങ്ങളെ നാം എന്നും കുളിരോടെ ഓർമ്മിക്കും..പക്ഷേ കാര്യസാദ്ധ്യത്തിന് മാത്രം ഇണയെകണ്ടെത്തുന്ന പുരുഷന്മാരും, സ്തീകളും നമ്മുടെ ഇടയിൽ ഒട്ടകപ്പക്ഷികളാകുന്നു.അവർ മുഖം പൂഴിയിലേക്ക് പൂഴ്തുന്നൂ...ഇരുത്തം വന്ന നല്ലൊരു കഥാകാരിയെ ഞാൻ ഇവിടെ കണ്ടു....എല്ലാ നന്മകളും...പോസ്റ്റ്കൾ ഇടുമ്പോൾ ദയവായി അറിയിക്കുക....

    ReplyDelete
  39. രമേശേട്ടന്റെ ശനിദോഷം വഴിയാണ് ഇങ്ങോട്ട് വന്നത്..വന്നില്ലെങ്കില്‍ അത് ഒരു വന്‍ നഷ്ടമായേനെ..ഇത്രയും നല്ല ഒരു കഥ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല..അഭിനദ്ധനങ്ങള്‍.

    ReplyDelete
  40. നന്നായി പറഞ്ഞ കഥ

    ReplyDelete
  41. ഹൃദയ ബന്ധം എന്നത് ദാമ്പത്യ ജീവിതങ്ങളില്‍ (ചിലരുടെ എങ്കിലും ) അന്യമാകുന്നു എന്ന് തോന്നുന്നു..

    കഥ നനായി പറഞ്ഞു..അല്‍പ്പം കൂടി ചെറുതാക്കാമായിരുന്നു എന്ന് എനിക്ക് തോന്നി..എങ്കിലും മനോഹരം !

    ReplyDelete
  42. എനിക്കോർമ്മ വന്നു പെട്ടെന്ന്..,യതിയുടെ വാക്കുകൾ- “ ഇതൊരു അവിഹിത ബന്ധമെന്നാണോ നീ കരുതിയിരിക്കുന്നത് സുനൈനാ..? നിന്റെ ശരീരം മുഴുവൻ അൻവറിനു കൊടുത്തിട്ട് ,ബാക്കിയായ നിന്റെ മനസ്സും ,ആത്മാവും..ശ്വാസവും എനിക്കു തരൂ.എനിക്കു നൂറുകൈകൾ മുളയ്ക്കും നീട്ടിയേറ്റുവാങ്ങാൻ..,അതാണു നിന്നോടുള്ള ഞാൻ..” “എല്ലാവരും ഒട്ടക പക്ഷികൾ ആകുന്നു. പലപ്പോഴും. കഥ അസ്സലായി...

    ReplyDelete
  43. ഗംഭീരമായിരിക്കുന്നു.
    നന്നായി എഴുതി.

    ReplyDelete
  44. നല്ലവായനാ സുഖം തോന്നിയൊരു പോസ്റ്റ്.
    എഴുത്തുകാരിക്ക് ആശംസകള്‍.

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. ജാനകികുട്ടീ നല്ല ശക്തമായ എഴുത്ത്.
    ഓണാശംസകള്‍..........

    ReplyDelete
  47. ആഹാ... എന്ത് രസായിട്ടാ കഥ പറച്ചില്‍....

    ReplyDelete
  48. ഹാഷിം വഴിയാണ് ഞാന്‍ ഇവിടെ എത്തിയത് .
    പറയാന്‍ പ്രയാസമുള്ള ഒരു കഥ ,നന്നായി പറഞ്ഞിരിക്കുന്നു .
    അഭിനന്ദനങ്ങള്‍

    ReplyDelete
  49. ഹാഷിം വഴിയാണ് ഇവിടെയെത്തിയത്. നല്ല കഥ. നല്ല അവതരണം.

    ReplyDelete
  50. രമേശേട്ടന്‍ പരിചയപ്പെടുത്തിയാണ് ഇവിടെ എത്തുന്നത്‌. വായിച്ചു. ഒരുപാട് ഇഷ്ടായി. ഒരുപാട് ശ്രധിചെഴുതണ്ട വിഷയം..അത് നന്നായി തന്നെ കൈകാര്യം ചെയ്തു. ആശംസകള്‍

    ReplyDelete
  51. ജാനകി,
    നല്ല ക്രാഫ്റ്റ് , നല്ല അവതരണം.
    ആശംസകള്‍

    ReplyDelete
  52. "ഇരിപ്പിട"ത്തില്‍ നിന്നുള്ള വരവാണ്.
    ഇവിടെ നല്ല ആള്‍ക്കൂട്ടമാണല്ലോ..
    വായിച്ചിട്ട് വീണ്ടും വരാം.
    ഇപ്പൊ തല്‍ക്കാലം
    ഫോളോ ചെയ്ത് പോകുന്നു.

    ഓണാശംസകള്‍...

    ReplyDelete
  53. യാഥാര്‍ത്ഥ്യങ്ങളുടെ ചങ്ങലഭാരം !
    വിവസ്തകളുടെ കല്‍പ്പനകള്‍ !
    എല്ലാം ഈ കഥയില്‍ കാണാം ..

    നന്മകള്‍ ..

    ReplyDelete
  54. മനോഹരമായി കഥ പറഞ്ഞുപോയി ആശംസകള്‍.
    കാണാനല്‍പ്പം താമസിച്ചു,തിരക്കായിരുന്നു.
    തുടര്‍ന്നു ഇതില്ലും മനോഹരമായ രചനകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  55. "സമൂഹത്തിൽ ഒരു ഭർത്താവെന്ന സ്ഥാനം എനിക്കവകാശ പ്പെടാൻ മാന്യമായി നിലനിൽക്കാൻ അവൾ ഭാര്യയായി നിലനിന്നേ പറ്റു...”ഇന്ന് സമൂഹത്തില്‍ കണ്ടു വരുന്നത് ..........സത്യമായ കാര്യം ആരും ആരേയും മനസ്സിലാക്കുന്നില്ല ....."ഇന്നത്തെ ജീവിതം നീ ആസ്വദിക്കുക ,കാരണം ഇന്നലെ കടന്നു പോയി ....നാളെ ഒരിക്കലും വരില്ലെന്നും വരാം" ഇതാണ് പലരും ചിന്ദിക്കുന്നത്.....പരസ്പരം സ്നേഹിക്കുന്നവര്‍ ,മനസ്സിലാക്കുന്നവര്‍ ,ഇശ്വരനെ ഭയന്ന് ജീവിക്കുന്നവര്‍ ,മനുഷ്യനെ മനസ്സിലാക്കുന്നവര്‍ ,മനസ്സില്‍ നന്മ ഉള്ളവര്‍ ...........അങ്ങനെ ഉള്ളവര്‍ വളരെ ചുരുക്കം ആയി വരുന്നു .........നദികള്‍ സമുദ്രത്തിലേക്ക് ഒഴുകുന്നതിലും വേഗത്തില്‍ മനുഷ്യന്‍ തെറ്റുകളിലേക്ക് കുതിക്കുന്നു ..........ഇതാണ് ഇന്നത്തെ കാലഘട്ടത്തില്‍ കണ്ടു വരുന്നത് ...........എന്ടെ വാക്കില്‍ തെറ്റുണ്ടെങ്കില്‍ പറയണം ......കാരണം എനിക്ക് തോന്നിയതാണ് ഇത്....... രമേശേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തിക്കാന്‍ ഉള്ളതാണ് ...... ഒട്ടകപ്പക്ഷിനന്നായിട്ടുണ്ട് .......നല്ല അവതരണം ......

    ReplyDelete
  56. നീണ്ട ഒരു ഹോസ്പിറ്റൽ വാസത്തിനു ശേഷം വന്നപ്പോൾ ഹാ..... എതു സന്തോഷകരമായ കാഴ്ച്ച.... നിറയെ അഭിപ്രായങ്ങൾ..!!! ഇനിയുമെഴുതാൻ മനസ്സിനെ പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായങ്ങൾ... എല്ലാവർക്കും ഒരുപാട് നന്ദി..ഇങ്ങിനെ ഒരുമിച്ചൊരു നന്ദി ഇവിടെ എഴുതിവയ്കാനേ ആരോഗ്യം സമ്മതിക്കുന്നുള്ളു


    നിതിൻ.., ഹാഷിം...,വി പി അഹമ്മദ്..,
    മനോജ് വെങ്ങോല..,ഒരു യാത്രികൻ..,
    യൂസഫ് പാ...,മിനേഷ് ആർ മേനോൻ..,
    ചന്തുനായർ..,നസീർ പാങ്ങോട്..,
    ഒരു ദുബായ്ക്കാരൻ.., സുബാൻ വേങ്ങര..,
    വില്ലേജ് മാൻ..., എസ് എം സാദിഖ്...,
    ഷാജു അത്താണിക്കൽ.., അഷ്റഫ്.., മാണിക്യം ചേച്ചി..
    ആളവന്താൻ...,വിശ്വസ്തൻ.., ഷാബു... സ്ട്രേയ്ഞ്ചർ...,
    ലിജീഷ് കെ..., പ്രവാസിനി.., ഗോപൻ..,
    സങ്കല്പങ്ങൾ... ബഷീർ..കൊച്ചുമോൾ.....

    വന്നതിനും വായിച്ചതിനും അഭിപ്രായങ്ങൾ തുറന്നെഴുതിയതിനും
    ഒരുപാടൊരുപാട് നന്ദി......

    ReplyDelete
  57. മുകളില്‍ അവതാരം എന്ന ബ്ലോഗര്‍ ഇട്ടിരുന്ന കമന്‍‌റ് മെയില്‍ വഴി കിട്ടിയത് ചെറുതിവ്ടെ പോസ്റ്റുവാണേ. മുതലാളി ഹോസ്പത്രീല്‍ ആയിരുന്നെന്ന് അറിഞ്ഞതോണ്ട് പിന്നെ സ്പാമില്‍ പോയി തപ്പിയെടുക്കാന്‍ പറയണില്ല. (( ഇനിയിപ്പൊ ചെറുത് അവതാരത്തിന്‍‌റെ ഫേക്കാണെന്ന് പറയല്ലേ‌ട്ടാ‌‌))

    അവതാരം has left a new comment on the post "ഒട്ടകപക്ഷി

    കഥ വായിച്ചു.അവതരണം ഇഷ്ടപ്പെട്ടു.ആശയത്തോട് യോജിക്കാന്‍ കഴിയുന്നില്ല.ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് തിരുത്താന്‍ ശ്രമിക്കുന്നത് പോലെ തോന്നി.സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹത്തിന്റെയും ആകര്ഷനത്തിന്റെയും ആഴം വിവാഹം കഴിഞ്ഞു കുറച്ചുനാള്‍ കഴിയുമ്പോള്‍ കുറയുന്നത് വല്ലപ്പോഴും കാണുന്ന മനോഹരമായ വസ്തുവിനെ സ്ഥിരമായി കാണുമ്പോള്‍ മനസ്സില്‍ തോന്നുന്ന വികാരത്തില്‍ വ്യത്യാസം വരുന്നത് പോലെ മാത്രമാണ്.അതിനു ഇത്തരം പ്രതികാര മനോഭാവം കൂടിയായാല്‍ അകലം കൂടുകയേ ഉള്ളൂ. രണ്ടും മോശക്കാരല്ല, സോറി മൂന്നും. നാലാമാത്തെതിന്റെ കാര്യം പറഞ്ഞാലും (ജയശ്രീ)ഇതൊക്കെത്തന്നെ പരയാവുന്നതെയുള്ളൂ. മലയാള സീരിയലിലെ കഥപോലെ കുറെ പിഴച്ച ബന്ധങ്ങളുടെ പിന്നാലെ കഥ പോകുകയാണ്.ഇതിലെ ആശയത്തിന് കുഴപ്പമോന്നുമില്ലെന്കിലും ഇത് ഒരു സന്ദേശവും നല്‍കുന്നില്ല.വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെ കാണിച്ചു തരുന്നു പോലുമില്ല.ആദ്യം ശാരീരികവും മാനസികവുമായ ആശ്വാസത്തിനും പിന്നെ തന്റെ കുട്ടിയുടെ തന്തയാകാന്‍ ഭര്‍ത്താവിനെക്കാള്‍ യോഗ്യന്‍ എന്ന അര്‍ത്ഥത്തില്‍ തെരഞ്ഞെടുക്കുന്നവനുമായ യതീന്ദ്രന്‍ ഒരു ഭാര്യയെ വഞ്ചിച്ചിട്ടാണ്
    ഈ പരിപാടിക്ക് വരുന്നതെന്ന് അറിയാമെന്നിരിക്കെ.സ്ത്രീ ലാളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു എന്ന് തിരിച്ച്ചരിയുന്നവര്‍ക്ക് മനസാക്ഷിക്കുത്തില്ലെന്കില്‍ കൊയ്ത്തുകാലമാണ് എന്ന് തെളിയിക്കുക മാത്രമാണ് ഈ കഥ.കുറച്ചു കൂടി കടന്നു പറഞ്ഞാല്‍ പുരുഷനു തരാവുന്നതില്‍ കൂടുതലൊന്നും സ്ത്രീ ചോദിക്കരുതെന്നും.
    അവതാരോദ്ദേശം വഴക്കുണ്ടാക്കലല്ല.എന്നെ കൊല്ലരുത്.

    ReplyDelete
  58. ഗംഭീരമായ കഥ. വളരെ ഇഷ്ടപ്പെട്ടു. ആഹാ ഇത്ര നന്നായി കഥയെഴുതുന്നവര്‍ ബ്ലോഗില്‍ ഉണ്ടോ?

    ReplyDelete
  59. അവതാരത്തിന്റെ എനിക്കു കിട്ടാതെ പോയ അഭിപ്രായം ഒന്നുകൂടി എനിക്കു കിട്ടിച്ചു തന്നതിനു നന്ദി കേട്ടോ ചെറുതേ..എനിക്കിപ്പം ഇത്തിരി അരോഗ്യം കൂടി. എന്നെ പ്രകോപിപ്പിക്കമെന്നു കരുതണ്ട. ഒരാൾക്ക് ഒരു പ്രാവശ്യമെ അബദ്ധം പറ്റൂ..അതു പുതിയ ദൈവത്തിൽ പറ്റിക്കഴിഞ്ഞു....വായിച്ചു തോന്നുന്ന അഭിപ്രായം വായനക്കാരന്റെ മാനസികാവസ്ഥയും ആ ആളുടെ കാഴ്ച്ചപ്പാടുകളുമായി ചേർന്നിരിക്കും..അതിപ്പോൾ ഞാൻ വിചാരിച്ചതു തന്നെ വായിക്കുന്നവർ ഫോളോ ചെയ്യനമെന്നില്ലല്ലോ..അങ്ങിനെ എനിക്ക് നിർബന്ധവുമില്ല..വായിച്ച് അഭിപ്രായം പറയുന്നത് അവരുടെ സ്വാതന്ത്രമാണ്..അതു ഞാൻ മുട്ടാന്യായങ്ങളെന്നു അവരെ കൊണ്ടു തോന്നിപ്പിക്കാൻ ഇടയുള്ള എന്റെ ന്യായങ്ങൾ നിരത്തി തിരുത്താൻ ശ്രമിക്കില്ല... ഇനിയും വായിക്കുക അഭിപ്രായം പറയുക ഇതുപോലെ തുറന്നു തന്നെ....അഭിപ്രായം അംഗീകരിക്കുന്നു..നന്ദി

    ഭാനു... വന്നതിനും വായിച്ചതിനും പ്രത്യേകത തോന്നിപ്പിച്ച അഭിപ്രായത്തിനും സന്തോഷത്തോടെ നന്ദി..

    ReplyDelete
  60. ഹ്ഹ്ഹ് ഹതിഷ്ടപെട്ട്.
    കമന്‍‌റുകളോട് പ്രതികരിക്കുന്ന സ്വഭാവം ബൂലോകത്തില്ലെന്ന് തോന്നണു. എന്നാലും ചിലത് കാണുമ്പോ പറഞ്ഞില്ലേല്‍ ചെറുതിനൊരു സമാധാനോം ഉണ്ടാവില്ല. ലതാ :(
    കഥയെകുറിച്ച് ആദ്യേ പറഞ്ഞു, ബാക്കിയൊക്കെ അഭിപ്രായങ്ങളോടുള്ള പ്രതികരണമാണേ.

    ലാലേട്ടന്‍‌റെ ഒരു ഡയലോഗ് ഇവ്ടെ കിടന്നോട്ടെ; ചുമ്മാ
    “ശേഖരാ; നിന്‍‌റെ ഭാഷക്കൊരു ശുദ്ധി വന്നിരിക്കുന്നു” ;)
    ലാല്‍‌സലാം!

    ReplyDelete
  61. ആദ്യമായി ഇവിടെ........ഒരു സ്ത്രിയുടെ മനസ് അനാവരണം ചെയുന്ന കഥ. നന്നായി പറഞ്ഞു. ഉപമകള്‍ ഇഷ്ടപ്പെട്ടു ...മനസ്സില്‍ തട്ടി...

    ഇനിയും എഴുതൂ.
    എല്ലാവിധ ഭാവുകങ്ങളും...

    ReplyDelete
  62. മുന്‍ വിധികള്‍ മാറ്റിവെച്ച്‌ കാലം തരുന്ന കോലങ്ങള്‍ അണിയാന്‍ വിധിക്കപെട്ട ഒരു സമൂഹത്തിണ്റ്റെ മനോഹരമായ ചിത്രം അതാണ്‌ ഈ കഥ

    ReplyDelete
  63. "നിന്റെ അപരിചിതത്വത്തെ യാണ്
    ഞാന്‍ പ്രണയിച്ചത്
    നീ എനിക്കു സ്വന്തമാകുന്നില്ലെന്ന
    അസ്വസ്ഥതയാണ്
    എന്നെ നിന്നിലേക്കടുപ്പിച്ചത്"
    ഹൃദ്യമായി പറഞ്ഞു .
    ഇപ്പോളാണ് കണ്ടത് വൈകിയതില്‍ ക്ഷമിക്കുക .
    ആശംസകള്‍
    അമന്‍

    ReplyDelete
  64. എനിക്കുമൊരു ഒട്ടകപക്ഷിയാവണം.. മാംസത്തിനും മജ്ജക്കും അപ്പുറം മനസ്സിന്റെ കുളിര്‍ന്ന താഴ്വരയില്‍ സ്നേഹത്തിന്റെ മഴില്‍ പീലികള്‍ സൂക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ടവളെ ഓര്‍ത്തോര്‍ത്തു സ്വന്തം സ്വപ്നങ്ങളിലേക്ക് മുഖം പൂഴ്ത്തുന്ന ഒരു ഒട്ടക പക്ഷി.. കഥയും കഥ പറഞ്ഞ രീതിയും മനോഹരമായിരുന്നു. ആദ്യമായാണ്‌ ഈ ബ്ലോഗില്‍ വരുന്നത്.. ഇനിയും വരാം... പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ മെയില്‍ വഴി അറിയിക്കൂ.. പോസ്റ്റുകള്‍ മിസ്സാവാതെ വായിക്കാന്‍ അത് വലിയ ഉപകാരമായിരിക്കും... ശുഭാശംസകള്‍..

    ReplyDelete
  65. കവിത പോലെ മനോഹരം... സുന്ദരം...

    ReplyDelete
  66. നേരത്തേ കണ്ടിരുന്നു...
    ഇതിനകം, വഴിയില്‍ തങ്ങാത്ത എല്ലാവരും വന്നുപോയി എന്ന് കരുതുന്നു.

    എന്തൊക്കെയാ പറയേണ്ടത്?
    ആശയം നന്ന്,
    അവതരണം സാഹസികം,
    ചിന്തകള്‍ ചര്‍ച്ചാവിഷയം,
    കമന്‍റുകള്‍ വിവാദം,
    അങ്ങനെയങ്ങനെ...

    കൈവിട്ടുപോകാന്‍ എളുപ്പമായിരുന്ന ഒരു വിഷയം നല്ല കയ്യൊതുക്കത്തോടെ അവതരിപ്പിച്ചു. ആശയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ല, ഇത് ഒരു ലേഖനമല്ലല്ലോ, കഥയല്ലേ? പ്രതികാരത്തിന്റെ ചൂടുള്ളതുകൊണ്ടാവാം, പ്രണയത്തിന്‍റെ ഭാവങ്ങള്‍ കൂടുതല്‍ തീവ്രമാണ് ഇവിടെ. അത് വാക്കുകളില്‍ പകര്‍ന്നു നല്‍കാന്‍ കഥാകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വരികളില്‍, ആവിഷ്കരണത്തില്‍ ശക്തിയും പുതുമയുമുണ്ട്. നിലനിര്‍ത്തുക. ആശംസകള്‍.

    ReplyDelete
  67. ഒട്ടകപക്ഷി.. ആ പേര് അന്വര്ത്വമാക്കുന്ന രചന. ഗംഭീരം. കിടിലന്‍ ഡയലോഗുകള്‍..
    വായിക്കുമ്പോള്‍ ആദ്യം ഒരു ചളിപ്പു തോന്നി. പിന്നെ പിന്നെ അറിയാതെ വായനയില്‍ മുഴുകി.
    ദാമ്പത്യ ജീവിതത്തില്‍ ഇങ്ങനെയുള്ള അവിഹിത ബന്ധങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് സ്വ മനസാക്ഷിയുടെ മുമ്പില്‍ (സമൂഹത്തിന്റെ വിലയിരുത്തല്‍ മാറ്റി നിര്‍ത്തി ചിന്തിക്കുക) ഒരിക്കലും നീതി കിട്ടില്ല. സ്ര്തീ ആയാലും പുരുഷന്‍ ആയാലും മരണം അവരെ ആ തെറ്റിന് അടിമ ആയിരിക്കും. ഇങ്ങനെയുള്ള അവിഹിത ബന്ധങ്ങള്‍ക്ക് പ്രായശ്ചിത്തം അസാധ്യം. പശ്ചാത്തപിച്ചു മടങ്ങുബോഴേക്കും സ്വന്തം ദാബത്യ ജീവിതം നൂല് പൊട്ടിയ പട്ടം പോലെയാകും. ഇങ്ങനെയുള്ള അളിഞ്ഞ ബന്ധങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍ക്ക് ഈ കഥ നല്ലൊരു മുന്നറിയിപ്പാക്കട്ടെ....

    ഈ നട്ടെല്ലുള്ള കഥാകാരിക്ക് ഒരായിരം ആശംസകള്‍..

    സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  68. ഒരു മാറ്റത്തിനു വേണ്ടി, ആദ്യം അഭിപ്രായങ്ങളാ വായിച്ചതു..
    പ്രതീക്ഷിച്ചതു പോലെ കഥാ വയന കൂടുതല്‍ നന്നായി...

    വളരെ നന്നായിരിക്കുന്നു, അധികപ്രസംഗം നടത്തുന്നില്ല...
    ഇനിയും വരാം..

    ReplyDelete
  69. ജാനകി, ഒരു കമലയെ മണക്കുന്നല്ലോ!!! how dare?? എന്ന് സമൂഹം മുദ്രകുത്തും, ആസമയം രമേശിനേ പോലുള്ളവരേ തിരികത്തിച്ചാൽ പോലും കാണില്ലട്ടോ!! “ഇഷ്ടപ്പെട്ടു ചെയ്യുന്നത് തെറ്റാണ്
    ഇഷ്ടപ്പെടാതെ ചെയ്യുന്ന ശരിയെക്കാള്‍ ഏറെ ആസ്വാദ്യകരം“ രമേശ് അത് തെറ്റാണ് എന്ന് സമൂഹം നൂറുവട്ടം നിങ്ങളോട് പറഞ്ഞത് കൊണ്ടാണ് ആ തെറ്റ് നൂറ്റൊന്ന് വട്ടം ചെയ്യാൻ നിങ്ങൾക്ക് ഉത്സാഹമുണ്ടാകുന്നത്. എല്ലാം അടച്ച് വെച്ചത് കൊണ്ടാണ് സ്ത്രീ‍യെ ഇന്നും നാലാളുകൾ നോക്കുന്നത്. എല്ലാം തുറന്നിട്ടകാലം തിരിച്ചുവന്നാൽ സ്ത്രീ‍യെ ആരും മൈന്റ് പോലും ചെയ്യില്ലെട്ടോ!!! ഈ ഒട്ടകപക്ഷികൾ പോലും. (മതങ്ങൾകൊണ്ട് ഇങ്ങനെ ചില നല്ലകാര്യങ്ങളും ഉണ്ടായിട്ടുണ്ട്)

    ReplyDelete
  70. Dear friend, Story is very good. But much improvement you can bring in craft. You are a very good and strong writer. But same time you must be careful about the words. Unnecessary addition of symbols and phrase will weaken the thread. In the above story total space and time is short. But for making size you have mixed a lot. You can do it in still better way. But the work you did is surely very good.

    ReplyDelete
  71. വലിച്ചു നീട്ടിയില്ല.. ശക്തമായ വാക്യങ്ങള്‍ ..
    ആറ്റിക്കുറുക്കി എഴുതുക എന്നൊക്കെ നമ്മള്‍ പറയില്ലേ
    അത് തന്നെ.. അവതരിപ്പിച്ച രീതി ആണ് ഇതിന്റെ ഹൈലൈറ്റ്
    എന്നെ എനിക്ക് തോന്നുന്നു .. മറ്റൊരിടത് തുടങ്ങി ഇവിടെ തന്നെ അവസാനിപ്പിചിരുന്നെങ്കിലും
    ഇതിലും നന്നാവുമായിരുന്നില്ല.. അവിടെയാണ് ഒരു കഥാകാരിയുടെ വിജയവും ...
    ഭാഷയും രീതിയും എന്നും എല്ലാ കഥകളിലും ഒരാള്‍ക്ക് ഒരു പോലെ ആയിരിക്കും ..
    ഏതു രീതിയില്‍ നമ്മള്‍ അവതരിപ്പിക്കുന്നു എന്നതിന് അപ്പോഴാണ്‌
    പ്രാധാന്യം വരുന്നത്... ഞാന്‍ ഉദ്ദേശിച്ചത് മനസിലായോ എന്ന് എനിക്കറിയില്ല..
    ഇത്രയും പറയാന്‍ ഞാന്‍ ആളല്ല. മനസ്സില്‍ തോന്നിയത് പറഞ്ഞു .. അത്ര മാത്രം ..
    അഭിനന്ദനങ്ങള്‍ ..

    ReplyDelete
  72. സ്നേഹാ..,
    അനീഷ്...,
    പ്രജിൽ..,
    ആസാദ്..,
    ജെകെ...,
    സോണി..,
    ശങ്കരേട്ട..,
    ഷൈജു..,
    പാർവ്വനം..,
    നന്ദന..,
    കാണാക്കൂർ...,
    യാത്രക്കാരൻ..,
    ഹരിശങ്കർ..,

    ഇവിടെ വന്നതിനും വായിച്ചതിനും നല്ല അഭിപ്രായം പറഞ്ഞതിനും അതിനിടയിലുണ്ടായ കൊച്ചു കൊച്ചു വിമർശനങ്ങൽക്കും എല്ലാം വളരെ നന്ദി

    ReplyDelete
  73. അനാമികയുടെ ബ്ലോഗില്‍ നിന്നും ഇവിടെയെത്തി.
    ഇയിത്രയേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടും അതില്‍ ഒട്ടും പുകഴുവാന്‍ ഇഷ്ടപ്പെടാത്ത നിങ്ങളുടെ ചിന്താഗേതിയെ അല്പം
    അതിശയോക്തിയോട് തന്നെ നോക്കി, കഥയിലേക്ക് കടന്നപ്പോള്‍ കഥ പറച്ചിലിന്റെ ശരിക്കുള്ള സുഖം അനുഭവപ്പെട്ടു
    എന്ന് തന്നെ പറയെട്ടെ, കഥകള്‍ മൊത്തത്തില്‍ നന്നായിരിക്കുന്നു എല്ലാം വായിച്ചില്ല കേട്ടോ തുടര്‍ന്നും വരാം വായിക്കാം
    പറയാം കഥയുടെ കരുതിനെപ്പറ്റി
    നന്ദി നമസ്കാരം
    വീണ്ടും വരാം
    വളഞ്ഞവട്ടം പി വി ഏരിയല്‍
    സിക്കന്ത്രാബാദ്

    ReplyDelete
  74. നന്നായി പറഞ്ഞുവന്ന കഥയിലെ അവസാനഭാഗത്തെ ‘സാധാ’ ചാര പ്രസംഗം മുഴച്ചുനില്ക്കുന്നില്ലേ????
    ആശംസകൾ.

    ReplyDelete
  75. കഥ പറഞ്ഞ ശൈലി ഇഷ്ടായി.. കഥയും മികച്ചു നില്‍ക്കുന്നു... പ്രത്യേകിച്ച് ചില വാചകങ്ങള്‍..

    അഭിനന്ദനങ്ങള്‍..

    ReplyDelete
  76. Nice Janaki, Haunting style of narration. Go on...

    ReplyDelete