Thursday, July 14, 2011

പുതിയ ദൈവം

അതൊരു  ഗൂഡാലോചനയായിരുന്നു.....അവർ മൂന്നുപേർ...!


                ഒക്കെ വെറുതെയായി പോയി..33 വയസ്സ്..ആ നല്ല പ്രായത്തിലാണു കുരിശിലേറ്റപെട്ടത്...എന്നിട്ടെന്തു നേടി...എല്ലാവരും അകറ്റി നിർത്തിയിരുന്ന കുരിശിന്റെ നല്ല കാലം., അല്ലെങ്കിലതൊരു ശവപ്പെട്ടി പോലെയോ.., ചിതപോലെയോ..തൂക്കുമരംപോലെയൊ..ദുശ്ശകുനമായിരുന്നേനേ..കുരിശോളം വരുമോ യേശു..അതോ യേശുവോളം വരുമോ കുരിശ്..?പള്ളികളിൽ ഞാനൊരു വിൽ‌പ്പന ചരക്കായി മാറിയിരിക്കുന്നു..കാശെറിഞ്ഞു പറയിക്കുന്ന ദിവ്യാനുഭങ്ങളിൽ ഞാൻ എന്നോടുള്ള ചതി മണക്കുന്നു...എനിക്കൊന്നും ചെയ്യാനാകുന്നില്ല .......“

                                     
                                     മാറാല പിടിച്ച താടിരോമങ്ങളിലും എണ്ണ കാണാ‍ത്ത മുടിയിലും.വിരലുകൾ കോർത്തു വലിച്ച് നീളൻ കുപ്പായത്തിനുള്ളിൽ  എല്ലും തോലുമായി ക്ഷീണിച്ച്, കുരിശിൽ ,കിടക്കുന്നതിനേക്കാൾ ദയനീയമായി നിന്ന് യേശുക്രിസ്തു ആത്മരോക്ഷം കൊണ്ടു


                               
                                    അപ്പോ ഞാനോ...?“ നീലവർണ്ണം ഏതാണ്ട് കരിവർണ്ണമായ കോലത്തിൽ കൃഷ്ണൻ ഇടപെട്ടു...കുളിക്കാൻ, കാളിന്ദിയിൽ കാളിയൻ വസിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൊടിയ വിഷങ്ങളാണ് ഇപ്പോഴത്തെ നദികളിലെന്ന് അദ്ദേഹം ദിവ്യ ദൃഷ്ടിയാൽ മനസ്സിലാക്കിയിരുന്നു.നിറംമങ്ങി ചരിഞ്ഞുവീണു കിടക്കുന്ന മയിൽ പീലി നേരെയാക്കി കൃഷ്ണൻ തുടർന്നു.


                                     മനുഷ്യജന്മമെടുത്തിട്ടും..മനുഷ്യന്മാർ ദൈവീക പരിവേഷമാണു തന്നത്..എന്തൊക്കെ നുണകളായിരുന്നു  വാതുറന്നപ്പോ ഭൂമി....എനിക്കു പൊക്കിയെടുക്കാൻ  ഒരു ഗോവർദ്ധനഗിരി.....എനിക്കൊറ്റ ജോലിയേ ഉണ്ടായിരുന്നുള്ളു അമ്മാവനെ കൊല്ലുക..ഇപ്പോൾ ആലോചിക്കുമ്പോൾ സ്വയരക്ഷയ്ക്കു വേണ്ടി അദ്ദേഹം ചെയ്ത കൊലപാതകപാപങ്ങൾ നിയമത്തിന്റെ കണ്ണിൽ സാധൂകരിക്കപ്പെടും .....പിന്നെ മറ്റൊന്ന്  സുന്ദരിയായൊരു സ്ത്രീ മുല തന്നപ്പോൾ അതു കുടിക്കാതെ കൊല്ലാൻ എനിക്കെന്താ ഭ്രാന്തോ..?..അതൊക്കെ പോട്ടെ ഇത്രയും ദൈവീക പരിവേഷമുള്ള ഞാൻ കേവലം ചപലനായ ഒരുത്തന്റെ തേരോട്ടക്കാരനായില്ലെ..അതും എത്ര ഉപദേശിച്ചിട്ടാണ് ആ ഭീരു അമ്പും വില്ലുമെടുത്തത്..ഭഗവത്ഗീത പോലും....എന്നിട്ടോ എന്തു ഫലമുണ്ടായി..യുദ്ധങ്ങൾ അവസാനിച്ചോ...?ഭീരുക്കൾധൈര്യംസംഭരിച്ചോ..?എന്നെയുൾ പ്പടെ ദൈവങ്ങളെയെല്ലാം  വിഗ്രഹമാക്കി അമ്പലങ്ങളെ കച്ചവടസ്ഥാപനമാക്കിയതല്ലാതെ..ചത്തുപോയ സിംഹത്തി ന്റെ ഗർജ്ജിക്കുന്ന ചിത്രം കാ‍ട്ടി പിന്നെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന ഭോഷത്വം..”




                                            നബി കുലുങ്ങി ചിരിച്ചു......“കൃഷ്ണാ നിന്റെ പക്വതയില്ലായ്മവാക്കുകളിലൂ‍ടെ വെളിപ്പെടുത്താതിരിക്കു..ഈ  പ്രതിസന്ധി ഘട്ടത്തിൽ പോലും   നീ സുന്ദരികളായ സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്നു.....എന്റെ കാര്യം നോക്കു ഒരു കാലഘട്ടത്തിൽ അനിവാര്യമായി തോന്നി ഉപദേശിച്ച ബഹുഭാര്യാത്വ സംവിധാനം  ഇന്ന് അരോചകമായി ഇസ്ലാമിൽ കറുത്തപാടായിഅവശേഷിച്ച്തുടർന്നുകൊണ്ടേയിരിക്കുന്നു....വി
ധവകളുടെ കണ്ണുനീർ തുടക്കാൻ ഉദ്ദ്യേശിച്ചത് ഇന്ന് കണ്ണുനീർ ഒഴുക്കാൻ ഉതകിയിരിക്കുന്നു....ശാപങ്ങൾ നബിയ്ക്കും ഏൽക്കും....-ഇസ്ലാമിനെ കുറിച്ചറിയാൻ ഇസ്ലാമല്ലാത്ത സഹോദരീ സഹോദരന്മാർ വിളിക്കുക..പുസ്തകം പറയുന്ന മേൽ വിലാസത്തിൽ അയക്കുന്നതായിരിക്കും- പത്ര പരസ്യങ്ങളിൽമതതീവ്രവാദത്തിന്റെചുവതെളിയുന്നു..എന്തിന്..
എന്തിന്...ഖുറാനിൽഅങ്ങിനൊന്നുണ്ടോ.....ഞാൻപരിശോധി
ക്കേണ്ടിയിരിക്കുന്നു..“


                                                   നബി നിരാശയോടെ ഓടി തളർന്ന പോലെ തറയിൽ കുത്തിയിരുന്നു.കൃഷ്ണൻ അദ്ദേഹത്തെ താങ്ങി എഴുന്നേൽ‌പ്പിച്ചു

         

                                                   “തളർന്നു പോകരുത്....നമ്മളൊന്ന് തീരുമാനിച്ചിട്ടുണ്ടല്ലൊ അതു ചെയ്യുക അതു തന്നെ..”  കൃഷ്ണൻ വലതു കൈ നിവർത്തി നീട്ടി പ്പിടിച്ചു..പരസ്പരമൊന്നു നോക്കിയിട്ട് യേശുവും,.നബിയും  അവരുടെ കൈകൾ  കമിഴ്ത്തി  കൃഷ്ണന്റെ  കയ്യിലേയ്ക്ക് ചേർത്തു വച്ചു........എന്നിട്ട് ഒരുമിച്ച് പറഞ്ഞു



                                                “ അതേ നമ്മളതു ചെയ്യാൻ പോകുന്നു...”
                                             *     *       *       *      *       *     *       *     *     *
                   
                          പിറ്റേ ദിവസത്തെ പ്രഭാതത്തിനു പറയത്തക്ക പ്രത്യേകതകൾ ഒന്നുമുണ്ടായിരുന്നില്ല..പതിവുപോലെ സൂര്യൻ ഉദിക്കുകയും, ‘കിളികൾ ആദ്യം മനുഷ്യർ പിന്നെ‘ എന്ന ക്രമത്തിൽ ഉണരുകയും.., ഘടികാരങ്ങൾ അലാറം മുഴക്കുകയും ചെയ്തു....
                                     

                             ഒന്നു തൊട്ടു തൊഴുത്,   ശ്രീകോവിൽ പടി കയറി മണിവാതിൽ തുറന്ന പൂജാരി.ഞെട്ടി പുറകിലേയ്ക്കു മറിഞ്ഞു....വിഗ്രഹമിരുന്ന സ്ഥാനത്ത് എണ്ണ തീർന്ന് കരിന്തിരി കത്തുന്ന നിലവിളക്കിന്റെ  വെളിച്ചത്തിൽ ഖുറാനിൽ ധൃതിയോടെ ചൂണ്ടുവിരൽതൊട്ട്  വായിച്ച് പരതുന്ന നബി ചമ്രം പടഞ്ഞിരിപ്പുണ്ടായിരുന്നു....മറിഞ്ഞു വീണ പൂജാരിയെ ഒരു നിമിഷം നിർന്നിമേഷനായി അദ്ദേഹം നോക്കിയിട്ട് പിന്നെയും വായന തുടർന്നു.

                                  കുറുബാനയ്ക്കു മുൻപ് കപ്യാർക്കൊപ്പം അൾത്താരയിലെത്തിയ  വികാരിയച്ചൻ  കണ്ണടയൂരി ഒന്നു കൂടി നോക്കി..അതെഅതു മറ്റാരോ......എന്റീശോയെ..........സ്തംഭിച്ചു നിന്ന അച്ചന്റെ തല്യ്ക്കിട്ട് പുല്ലാങ്കുഴൽ കൊണ്ട് ഒരു കൊട്ടു കൊടുത്തു കൃഷ്ണൻ..... വാപൊത്തി നിന്ന കപ്യാരെ നോക്കി നാക്കു കടിച്ചു കാണിച്ചു...കൃഷ്ണന്റെ മറുകയ്യിലെ പാനപാത്രത്തിൽ യേശുവിന്റെ രക്തമായിരുന്നു..അത് ഊറ്റി..അവസാന തുള്ളിയും കുടിച്ചിട്ട് അദ്ദേഹം പുല്ലാങ്കുഴൽ ചുണ്ടിൽ വച്ച് ഇടതുകാൽ മടക്കി വലതുകാലിന്റെ മുന്നിലേയ്ക്കു വച്ച് മനോഹരമായി ചിരിച്ചു നിന്നു..

                                    മൈക്കിലൂടെ ബാങ്കു വിളിക്കു പകരം അലർച്ചയെന്നു തോന്നുന്ന നിലവിളികേട്ട്  നാടു ഞെട്ടി....ഒരാൾ മാ‍ത്രം ഇതൊന്നും കേൾക്കാതെ ശുഷ്ക്കിച്ച ശരീരം മടക്കിയിരുന്ന് അത്യന്തം ഭക്തിയോടെ നിസ്ക്കരിച്ചു കൊണ്ടിരുന്നു...ശേഷംനിസ്ക്കാരം മറന്നു ചുറ്റും കൂടിയവരെ നോക്കി ക്രിസ്തു പുഞ്ചിരിച്ചു...തിരുഹൃദയത്തിൽ നിന്നുമൊഴുകിയരക്തഛവിയിൽമുങ്ങിപ്പോയആചിരിഅവർക
ണ്ടില്ല


                                                  അകക്കണ്ണിൽ പരസ്പരം  നോക്കി അവർ മൂന്നുപേരും പറഞ്ഞു “ഇത്ര നിശബ്ദമായൊരു പുലർച്ച  ഇതു വരെ ഉണ്ടായിട്ടില്ല..എല്ലാം ശാന്തം.....ജനങ്ങൾക്ക് മിണ്ടാട്ടം മുട്ടിയിരിക്കുന്നു.....“   അവർ ജനങ്ങളെ അഭിമുഖീകരിച്ചു ഒരേ സ്വരത്തിൽ പറഞ്ഞു..ഇത്ര നാൾ  അരാധിച്ച ദൈവങ്ങളെ മറന്നേയ്ക്കു..ഞങ്ങൾക്കു വേണ്ടിയല്ല നിങ്ങൾക്കു വേണ്ടി   നോക്കുയഥാർഥത്രിമൂർത്തികൾഞങ്ങളാണ്..ഞങ്ങൾ....ഒറ്റപേരി
ൽനിങ്ങൾക്കുവിളിക്കാംആരാധിക്കാം.....“സ്തുബിഷ്ണൻ.....“ ക്രിസ്തു.., നബി..,കൃഷ്ണൻ....


                 ജനങ്ങൾ നോക്കിനിൽക്കേ  തമ്മിൽ തമ്മിലലിഞ്ഞ് സ്തുബിഷ്ണൻ  അപ്രത്യക്ഷമായി


                              **********************************************                                ‌                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               

                                      

                                                      
                                                        
                    
                                                           


                                                 

90 comments:

  1. സ്തുബിഷ്ണൻ...

    നല്ല രസമുണ്ടല്ലോ ചേച്ചി ...(യേശുവും നബിയും കൃഷ്ണനും) ത്രിമൂര്‍ത്തികള്‍ നല്ല പ്രയോഗം
    ആശംസകള്‍

    ReplyDelete
  2. ഒത്തിരി ഇഷ്ടായി ജാനകീ .... :) സഹികെട്ട് ത്രിമൂര്‍ത്തികള്‍ ഇപ്പൊ ശരിക്കും ഇങ്ങനെയൊരു ഗൂഡാലോചന നടത്തുന്നുണ്ടാവുമോ !! :))

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. വളരെ നന്ദി..സന്തോഷം പ്രദീപ് ..
    ഇതൊരു നല്ല കഥയൊന്നുമല്ല....ഞാൻ എഴുതിയതിൽ ഏറ്റവും മോശം എന്ന് എനിക്കു തന്നെ തോന്നിയ ഒന്നാണ്...മറ്റുള്ളവരുടെ അഭിപ്രായം അറിയാനുള്ള ആകാംക്ഷ കൊണ്ടു പോസ്റ്റ് ചെയ്തതാണ്...
    ലിപി ഇപ്രാവശ്യം ആദ്യം എത്തിയല്ലോ...എനിക്കു സന്തോഷമായി
    ഇഷ്ട്ട്പെട്ടു എന്നറിഞ്ഞപ്പോ എനിക്കു സംശയം. എന്നാലും നന്ദി കേട്ടൊ

    നെമോ.., അങ്കമാലിയിലെ അമ്മാവൻ ഊളമ്പാറയിലെ ഡോക്ടറാണ്.. തന്നെ അവിടെ വച്ച് നല്ല പരിചയമുണ്ടെന്നു പറഞ്ഞു..ഇനി എന്തെങ്കിലും അറിയണോ...?

    ReplyDelete
  5. ഈശ്വരനെ കൊണ്ടുപ്പോലും രക്ഷിക്കാനാവാത്തത്ര മതങ്ങള്‍ അധ:പതിച്ചിരിക്കുന്നു.ആത്മാര്‍ത്ഥമായ് ജാനകി എഴുതി.മനസ്സില്‍ കൊള്ളുന്ന ഭാഷ,ആശംസകള്‍.

    ReplyDelete
  6. എല്ലാമതത്തിലെ ഗെഡികളുമുണ്ടല്ലോ...
    സമാധാനം..!

    ReplyDelete
  7. നല്ല ചിന്ത
    നല്ല എഴുത്ത്
    പിന്നെ പേര് കൃഷ്‌ബിസ്ത്തു ആയാലും കുഴപ്പം ഇല്ല
    ഹ ഹ ഹ ഹ യേത്

    ReplyDelete
  8. നല്ല അർത്ഥമുള്ള കഥ ജാനകി...ദൈവങ്ങൾ‌ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു ഈ അവസ്ഥയ്ക്കൊരു മാറ്റത്തിനു..

    ReplyDelete
  9. ചേച്ചി രസമുണ്ട് വായിക്കാന്‍ ... font കുറച്ചുടെ വലുതാക്കുകയും bold ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ ... വായിക്കാനുള്ള ആയാസം കുറയ്ക്കാമായിരുന്നു... back ground bright ആയതു കൊണ്ടാവാം strain എടുക്കേണ്ടി വരുന്നത്... അപേക്ഷ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു...

    ReplyDelete
  10. മനോഹരമായ പ്രമേയം. ശക്തമായ എഴുത്ത്. ഈ തീം കണ്ടെത്തിയതില്‍ ആണ് അതിന്റെ ഹൈലൈറ്റ്. പണ്ട് ഞങ്ങളവതരിപ്പിച്ച ഒരു നാടകത്തില്‍ ഇത് പോലെ ഒരു കഥാപാത്രമുണ്ട്.. മുഹിക്രി.. പെട്ടന്ന് അതൊക്കെ ഓര്‍ത്തുപോയി. നല്ല ഒരു സബ്‌ജക്റ്റ് വിഷ്വലൈസ് ചെയ്തതിന് നന്ദി ജാനകീ.

    ReplyDelete
  11. ആശയം കൊള്ളാം.പക്ഷെ ഇതൊന്നും ഉള്‍ക്കൊള്ളാനാകാത്തവര്‍ കൂടിക്കൂടി വരുന്നു.

    ഇതിനോട് കൂട്ടി വായിക്കാന്‍ എനിക്ക് കിട്ടിയ ഒരു മെയിലിന്റെ പകര്‍പ്പ്

    We have 26 alphabets in English,

    With each alphabet getting a number, in chronological order,
    study the following, and bring down the total to a
    single digit and see the result yourself

    Hindu
    S h r e e K r i s h n a
    19+8+18+5+5+11+18+9+19+8+14+1=135=9

    M u s l i m
    M o h a m m e d
    13+15+8+1+13+13+5+4=72=9

    Jain
    M a h a v i r
    13+1+8+1+22+9+18=72=9

    Sikh
    G u r u N a n a k
    7+21+18+21+14+1+14+1+11=108=9

    Parsi
    Z a r a t h u s t r a
    26+1+18+1+20+8+21+19+20+18+1=153=9

    Buddhist
    G a u t a m
    7+1+21+20+1+13=63=9

    Christian
    E s a M e s s i a h
    5+19+1+13+5+19+19+9+1+8=99=18=9

    Each one ends with number 9

    THAT IS NATURE'S CREATION TO SHOW THAT GOD IS ONE.

    BUT MAN FIGHTS WITH MAN ON THE BASIS OF RELIGION.

    ReplyDelete
  12. സങ്കല്പങ്ങൾ..,
    മുരളിയേട്ട...,
    രതീഷ്..,
    ശങ്കരേട്ട..,
    അജിത്തേട്ട..,
    പ്രിയ സീതാ....., വളരെ സന്തോഷം കേട്ടോ

    അനാമികകുട്ടീ.., പറഞ്ഞപോലെ ചെയ്തിട്ടുണ്ടട്ടോ.പോരെ?
    മനോരാജ് ഇപ്രാവശ്യം വൈകിയല്ലോ..വായിച്ചു പറഞ്ഞ അഭിപ്രായം എന്നെ സന്തോഷിപ്പിച്ചു..

    പിന്നെ എല്ലാവരോടുമായി ഒരു അപേക്ഷ. ..പോസ്റ്റിന്റെ ഫോണ്ട് സൈസും മാറ്റുകയും ബോൾഡ് ആക്കുകയും ചെയ്തു..
    ഇനി ബ്ലോഗിന്റെ ബാക്ഗ്രൌണ്ട് ഡിസൈനും കളറും മാറ്റാൻ എന്താണു ചെയ്യുക..? ഞാൻ ശ്രമിച്ചു നോക്കിയിട്ടും കഴിയുന്നില്ല
    എന്നെഒന്നു സഹായിക്കാമോ...?

    ReplyDelete
  13. അതൊരു മഹത്തായ മെയിലായിരുന്നു..“ഞാൻ“.....
    അതു അറിയാൻ അവസരം തന്നതിനു നന്ദി...
    ഒപ്പം ആശയത്തെ അംഗീകരിച്ചതിനും

    ReplyDelete
  14. http://pravaahiny.blogspot.com/

    ReplyDelete
  15. കൊള്ളാം വ്യത്യസ്തമായ ഈ ചിന്തകള്‍. ഇഷ്ടപെടുവേം ചെയ്തു,
    തുടക്കത്തിലുള്ള ആ ഒരു മികവ് പോസ്റ്റിന്‍‍റെ അവസാനത്തില്‍ നഷ്ടപെട്ടു എന്ന് തോന്നി. എങ്ങനെ അവസാനിപ്പിക്കണം എന്നുള്ള കണ്‍‍‍ഫ്യൂഷന്‍ വന്നത് പോലെ. പക്ഷേ നല്ലൊരു ആശയമാണ് ഗൂഡാലോചനയിലൂടെ പറഞ്ഞത്.
    ആശംസോള്ട്ടാ..

    പിന്നൊരു തിരുത്തുണ്ട്. 32ആം വയസ്സിലല്ല, ഒരു വര്‍‍ഷം കൂടി കഴിഞ്ഞ് 33ആം വയസ്സിലാണ് ക്രൂശിതനായത്.

    ReplyDelete
  16. എന്റെ കഥയിലെ പോരായ്മകൾ പറഞ്ഞുതന്നതിന് ഒരായിരം നന്ദി..
    പിന്നെ 32 എന്നത് 33 ആക്കിയിട്ടുണ്ട്
    കഥയുടെ അവസാനം മാത്രമല്ല ചെറുതേ..മൊത്തം കൺഫ്യൂഷനാണു ഏതോ ഒരു ഫ്യൂസ് കണക്ഷൻ വിട്ടുകിടപ്പുണ്ട്...

    ReplyDelete
  17. ജാനകി,

    എന്റെ ഒരു ഒപീനിയന്‍ പറയുകയാണെങ്കില്‍ ബ്ലോഗിന് വൈറ്റ് പ്രതലമാണ് നല്ലത്. വായനക്ക് അത് തന്നെ ഏറ്റവും സുഖപ്രദം. ഒട്ടേറെ കളര്‍ പ്രതലങ്ങള്‍ ഉപയോഗിച്ച് ഒടുവില്‍ വെള്ളയില്‍ ചേക്കേറിയത് കൊണ്ട് പറയുന്നതാണ്. ബ്ലോഗിന്റെ ഡാഷ് ബോര്‍ഡില്‍ ടെം‌പ്ലേറ്റ് ഡിസൈനറില്‍ പോയി കളര്‍ മാറ്റാം.

    ReplyDelete
  18. ബ്ലോഗ്‌ ടെമ്പ്ലേറ്റുകള്‍ പരീക്ഷിക്കണമെന്നുന്ടെങ്കില്‍
    http://www.splashytemplates.com/
    http://www.splashytemplates.com/p/blogger-tips.html
    എന്നിവ നോക്കുക......
    ഉള്ളത് ഇല്ലാതെയാക്കിയിട്ടു എന്നെ കുറ്റം പറയരുത്
    മറ്റൊരു ബ്ലോഗ്‌ കൂടി ഉണ്ടാക്കി പരീക്ഷിച്ചു ഉറപ്പുവരുത്തിയിട്ടു ചെയ്യുക preview നോക്കി ശരിയെന്നു തോന്നിയാല്‍ മാത്രം മാറ്റുക.
    ആശംസകള്‍

    ReplyDelete
  19. This comment has been removed by a blog administrator.

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. ഇത് ഇഷ്ടായീ. മോശം കഥയൊന്നുമല്ല. അങ്ങനൊന്നും പറയേണ്ട.
    ജാതിയും മതവും മാത്രമല്ല, അത്യുല്പാദന ശേഷിയുള്ള എല്ലാ വേർതിരിവുകൾക്കും വളരാൻ ഏറ്റവും കൂടുതൽ വളക്കൂറുള്ള ഒന്നാണ് മനുഷ്യ മനസ്സ്.

    അഭിനന്ദനങ്ങൾ

    ReplyDelete
  22. >>എന്നെയുൾ പ്പടെ ദൈവങ്ങളെയെല്ലാം വിഗ്രഹമാക്കി അമ്പലങ്ങളെ കച്ചവടസ്ഥാപനമാക്കിയതല്ലാതെ. <<

    സ്വയം ദൈവമായി അവര്‍ കരുതുന്നു എന്നാണോ ??

    എഴുത്ത് കൊള്ളാം :)

    ReplyDelete
  23. അവതരണത്തില്‍ അല്പം കൂടി സൂക്ഷ്മത പുലര്‍ത്താമായിരുന്നെങ്കിലും ആശയം വളരെ മികച്ചത് തന്നെ. സുമനസ്സുള്ളവരുടെ ഉള്ളില്‍ നിന്നുയരുന്ന ഒരു സ്വപനം!
    നടക്കാത്ത സ്വപ്നമാണ് കാരണം , ഒന്നായാല്‍ നന്നാവുമെങ്കിലും അവയിലെ പുരോഹിതവര്‍ഗം അതിനു സമ്മതിക്കില്ല. ഇത്തിള്‍ക്കണ്ണികളായ ഇവരുടെ കുതന്ത്രം മൂലമാണ് സകല പ്രശ്ങ്ങളു ഉല്‍ഭവിക്കുന്നത്.
    നമുക്ക് സ്വപ്നം കാണാനേ കഴിയൂ..
    ഇനിയും ഇത്തരം സോദ്ദേശചിന്തകള്‍ പിറക്കട്ടെ.

    ReplyDelete
  24. ജാനകി കുട്ടി
    ഇത്തവണ അടിച്ചു പൊളിച്ചു കേട്ടോ .വളരെ നന്നായി എഴുതി .പലപ്പോഴും ചിന്തിച്ചു പോകാറുണ്ട് എല്ലാരും ഒത്തൊരുമയോടെ ....എവടെ !ഒന്നും നടക്കില്ല !ഉള്ളില്‍ തന്നെ പരസ്പരം തല്ലുന്നു.പിന്നെയല്ലേ പുറതൂനിന്നൊരു കൂടിച്ചേരല്‍ .
    ഇസ്മായില്‍ കുറുമ്പടി (തണല്‍) ലിന്റെ അഭിപ്രായത്തിനടിയില്‍ എന്റെ കൈയ്യൊപ്പ് .
    സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സോന്നെറ്റ്

    ReplyDelete
  25. ദേ...ഞാന്‍ വന്നു...!! :)) ഇനി വായിക്കട്ടെ...!!

    ReplyDelete
  26. ജാനകീ ആശയം ഗംഭീരം... നല്ല പുതുമയുണ്ട്... അവതരണവും മികച്ചത്... പിന്നെ എന്‍റെ കൃഷ്ണനെക്കൊണ്ട് ചോര കുടിപ്പിക്കേണ്ടിയിരുന്നില്ല..!!
    രൌദ്രഭാവം കൃഷ്ണന് എവിടേയും ചാര്‍ത്തിക്കൊടുത്തിട്ടില്ല ട്ടോ........

    ReplyDelete
  27. നഗരത്തിലെ മല ദൈവവും ,വേശ്പയും എഴുതിയ ജാനകിയുടെ തൂലിക മനസ്സില്‍ വച്ചാണ് ഈ കഥ ഞാന്‍ വായിച്ചത് .അത് വച്ച് നോക്കുമ്പോള്‍ ജാനകിയുടെ മനസ്സില്‍ തോന്നിയത് പോലെ തന്നെ ബ്ലോഗില്‍ എഴുതിയത്തില്‍ വച്ച് അത്ര സുഖം ഇല്ലാത്ത കഥയെന്നെ ഞാനും ഇതിനെ വിളിക്കൂ .മനോരാജ് പറഞ്ഞത് പോലെ എഴുപതുകളിലോ മറ്റോ കണ്ട ഏതോ അമേച്വര്‍ നാടകം പോലെ തോന്നി. മനുഷ്യരായി പിറന്നിട്ടും ദൈവങ്ങളായി ആരാധിച്ചു ,തമ്മില്‍ കലഹിച്ചു എന്നൊക്കെ പറയുമ്പോളും നദികളും പുഴകളും കാളിന്ദി യെക്കാളും വിഷമയം ആയി എന്ന് കൃഷ്ണന്‍ ദിവ്യ ദൃഷ്ടി കൊണ്ട് കണ്ടു എന്ന് പറഞ്ഞല്ലോ ,ദൈവമല്ല ഇവര്‍ .അതുകൊണ്ട് ഇവര്‍ക്ക് ദിവ്യദൃഷ്ടി യും ഇല്ല. ഏതു കണ്ണ് പൊട്ടനും അറിയാന്‍ കഴിയും വിധം ലോകം മുഴുവന്‍ വിഷമയമായി എന്നത് കാണാന്‍ അല്ലെങ്കില്‍ തന്നെ മറ്റൊരു ദിവ്യ ദൃഷ്ടി എന്തിനു ? മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും അതീതമായ ഒരു സംസ്കാരം ഇവിടെ ഉണ്ടാവണം എന്ന കാഴ്ചപ്പാട് ഉദാത്തമാണ് .ആ ആശയം മനസ്സില്‍ സൂക്ഷിക്കുന്നതിന് ജാനകിക്ക് ഒരു സലാം :)
    നല്ല ആശയങ്ങള്‍ മനസ്സില്‍ ഉണ്ടല്ലോ ..നല്ല കഥകളും..ഒരുപാട് പ്രത്യേകതകള്‍ ഉള്ള രചനകളുമായി ഇനിയും വരിക .എല്ലാ ആശംസകളും...മറ്റൊന്ന് ഫെമിനിസം എന്നോക്കെ പറഞ്ഞു നടക്കാന്‍ മാത്രം കൊള്ളാം ..നല്ല അടി കിട്ടുമ്പോള്‍ ന്ഘീ ...എന്ന് കരഞ്ഞു വിളിച്ചും നടക്കുന്നതും കാണാം :)

    ReplyDelete
  28. മനോരാജ് .., ഞാൻ..,
    നിങ്ങൾ ഉപദേശിച്ചപോലെ എന്തൊക്കെയോ ചെയ്ത് ഞാൻ ആകെ കുളമാക്കി..അറിഞ്ഞില്ലേ..എന്റെ പേരൊക്കെ മാറിപ്പോയി.
    കുറച്ചു ദിവസം കഴിഞ്ഞിട്ടാണു ഞാൻ തന്നെ അതറിഞ്ഞത് ഇപ്പോ അതു ശരിയാക്കി. ഒരു കാര്യം മനസ്സിലായി..ഇതൊന്നും എനിക്കു പറ്റിയ പണിയല്ല വിവരമുള്ളവർ ചെയ്യേണ്ടതാണെന്ന്

    നെഓ..,
    ആദ്യത്തെ അഭിപ്രായം എവിടെ..? അതായിരുന്നു നല്ലത്

    എച്ചുകുട്ടി.., നല്ല അഭിപ്രായം പറഞ്ഞതിനു നന്ദി.എഴുതാൻ ഒരു ധൈര്യം കിട്ടുന്ന ഫീലിങ്ങ് കമന്റ് വായിച്ചപ്പോൾ

    ബഷീർ.., എന്തുകൊണ്ട് അവർക്കങ്ങിനെ സ്വയം കരുതിക്കൂട
    അഥവാ അവരങ്ങിനെ കരുതിയില്ലെങ്കിലും മറ്റുള്ളവർ കരുതിയങ്ങ് ഉറപ്പിച്ചു വച്ചിരിക്കയല്ലേ...നമ്മളുൾപ്പടെ...

    ഇസ്മായിൽ..,നടക്കാത്ത സ്വപ്നങ്ങളെ കുറിച്ചാവുമ്പോൾ എന്തും എഴുതാം എന്നൊരു സാധ്യത കൂടി അവിടെയുണ്ട്...എങ്കിലും കുറച്ചുപേരെങ്കിലും ഇങ്ങിനെയൊക്കെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്..

    സോണറ്റ്..., സന്തോഷം തൊന്നുന്ന അഭിപ്രായം...നന്ദി..
    ‘ഉള്ളിൽ തന്നെ പരസ്പരം തല്ലുന്നു‘ എത്ര ശരിയും സത്യവുമാണത്

    ആരിത്..?!!!!!!!! വേദാത്മികാപ്രിയദർശിനിയോ... വന്നതിനു ആദ്യമേ തന്നെ നന്ദി..പിന്നെ കൃഷ്ണൻ ചോരയല്ലാട്ടോ കുടിച്ചത്..യേശൂന്റെ രക്തം എന്നും പറഞ്ഞ പരസ്യമായി പള്ളിലച്ചന്മാർ പാനം ചെയ്യുന്ന വീഞ്ഞായിരുന്നു (വൈൻ) ഈ പറഞ്ഞ സാധനം റോഡുവക്കിലിരുന്ന് കുറച്ചു ചെറുപ്പക്കാർ കഴിച്ചു നോക്കട്ടെ പൊക്കി അകത്തിടും അല്ലെങ്കിൽ നാ‍ട്ടുകാർ കൈ വയ്ക്കും..അൽത്താരയിൽ വിശുദ്ധം അല്ലെങ്കിൽ അശുദ്ധം..

    രമേശേട്ട..... ഞാൻ പറഞ്ഞല്ലോ..നടക്കാത്ത കാര്യമാകുമ്പോൾ എന്തും എഴുതാമെന്ന സൌകര്യം.വാസ്തവത്തിനോട് ഒരു നൂലിഴ ബന്ധമെങ്കിലും ഉണ്ടാകണം എന്നത് ന്യായം..അല്ലാത്ത പക്ഷം കൃഷ്ണനെ ജ്ഞാനദൃഷ്ടി യിലൂടെയല്ല കബ്യൂട്ടറും തുറന്നു വയ്പ്പിച്ച് അപ്റ്റുഡേറ്റായി കാര്യങ്ങൾ അറിയിപ്പിക്കാൻ വരെ പറ്റും...
    പിന്നെന്താ..എന്നെ തല്ലുമെന്നോ...?ഈ ഫെമിനിസത്തെ രണ്ടായി തരം തിരിക്കാം 1: തല്ലുകൊള്ളേണ്ട ഫെമിനിസം 2:കേട്ടിട്ട് വെറുതേ വിട്ടു കളയാവുന്ന ഫെമിനിസം. ഞാനിതിൽ രണ്ടാമത്തെ വിഭാഗത്തിലാ(അതായിരിക്കും എന്റെ ആരോഗ്യത്തിനും കുടുമ്പഭദ്രതയ്ക്കും നല്ലത്)

    അനിൽ....വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി
    ഒറ്റവാക്കിൽ ഒതുക്കിയല്ലോ..

    ReplyDelete
  29. ഞാനിപ്പോഴാണു ഇവിടെ എത്തുന്നത്...
    ഇതു കൊള്ളാം ബാക്കി കൂടെ വായിക്കട്ടെ

    ReplyDelete
  30. ആദ്യകാല പോസ്റ്റ് ഓര്‍മ്മ വന്നു. ആ പോസ്റ്റും ഇതിനൊപ്പം വെക്കാം.

    ഇന്ത്യയിലെ ഭൂരിപക്ഷദൈവങ്ങളേയും കൂട്ടിച്ചേര്‍ത്ത് പൊള്ളത്തരത്തിന്റെ കാലേല്‍ പിടിച്ച് നിലത്തടിച്ച കാഴ്ച(എഴുത്ത്)യ്ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. nemo .. i think, i may not cross the limits of my imagination and some of the realities surrounding us.. iam not an atheist iam also believer of god.. thank you very much nemo

    ReplyDelete
  33. നോക്കു...എല്ലാപരിമിതികളെയും ഞാൻ മാനിക്കുന്നുണ്ട്..ദൈവങ്ങളേയും....
    ഞാൻ എഴുതിയത് അവർക്കു വേണ്ടിക്കൂടിയാണ്..മനസ്സിലാക്കുമെന്നു വിശ്വസിക്കുന്നു...
    മറ്റൊരർഥത്തിൽ ആരെങ്കിലും ഇതു കാണുന്നുണ്ടെങ്കിൽ ഞാൻ ക്ഷമചോദിക്കുന്നു ഇതെഴുതിയതിൽ...

    ReplyDelete
  34. ഹ്ഹ്ഹ്ഹ്ഹ് ഇത്രേം അഭിപ്രായത്തില്‍ ഒരെണ്ണം ഒന്ന് റൂട്ട് മാറിയപ്പോഴേക്കും ഇങ്ങനെ അസ്വസ്ഥത കാണിക്കണോ.
    കൂള്‍ കൂള്‍

    ReplyDelete
  35. ഇഷ്ടമായി അവതാരത്തിന്റെ പുതിയ രൂപം

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. ഇത് ഇവിടെ പോസ്ടുന്ന്തു ശര്യാണോ എന്നറിയില്ല ..കാരണം ഈ കഥ യെകുരിച്ചുള്ള

    ഒന്നുമില്ല ഇതില്‍ . ജാനകിയുടെ എന്‍റെ ബ്ലോഗിലെ കമന്റ്‌ ആണ് ഇതിനു കാരണം .

    അതില്‍ ജാനകിയുടെ ഓർമ്മപ്പാടുകൾ എന്ന കഥയെക്കുറിച്ച് പറഞ്ഞല്ലോ ..എനിക്കും ആകാംക്ഷയായി

    ആ കഥ വായിക്കാന്‍ ദയവായി എനികാ കഥ ഒന്ന് മെയില്‍ ചെയുംമോ satheesh.sats@gmail.com

    ReplyDelete
  38. ചെറുതേ..മറ്റുള്ളവരുടെ വിഷമം കാണുമ്പോ ഇങ്ങിനെ ചിരിക്കാ‍മോ

    നെമോ ഈ കളി നല്ല രസമുണ്ട്.......

    സതീഷ് ഞാൻ അയക്കാം

    ReplyDelete
  39. ജാനകീ,
    ഒരു നിറകുടം സള്‍ഫ്യൂരിക്കാസിഡ് തലയില്‍ ചുമക്കുന്ന അപകട കരമായ കൃത്യമാണ് ചെയ്തിരിക്കുന്നത് . ഒന്ന് ചുവടു പിഴച്ചാല്‍ അസ്ഥികള്‍ വരെ ദ്രവിച്ചു പോകും . ഇന്ത്യയുടെ മത വീര്യത്തിനു ആസി ഡി നേക്കാള്‍ മാരകമായ വീര്യമാണ്. മനുഷ്യന്റെ ചിന്തകള്‍ അധപതിച്ചു. മതം ഏറെ തെറ്റിധരിക്കപ്പെട്ടു .അതിന്റെ ധര്‍മ്മം സ്നേഹം, ദയ ,സാഹോദര്യം ഒന്നുമല്ലാതായി; ഞാന്‍ എന്റെ മതം എന്ന മുദ്രാവാക്യം എല്ലാ മനസ്സിലും പ്രതിഷ്ടിച്ചു കഴിഞ്ഞു. ആശയം ഗംഭീരം , ആശംസകള്‍.

    ReplyDelete
  40. അവതരണം ഇഷ്ടായി ,ചിന്തകള് ‍അതിമനോഹരം

    ReplyDelete
  41. ഈ കഥ വായിച്ചപ്പോള്‍ പണ്ട് ഞങ്ങള്‍ കോളേജില്‍ അവതരിപ്പിച്ച ഒരു മൈം ഓര്മ വന്നു. ഒരു ഗാന്ധിജിയുടെ പ്രതിമയും അതുമായി ബന്ധപെട്ട സംഭവങ്ങളും. ഒരു ഹിന്ദു മത വിശ്വാസി ഗാന്ധിയെ കൃഷ്ണന്‍ ആക്കുകയും, ഒരു ക്രിസ്ത്യന്‍ കൃഷ്ണനെ യേശു ആക്കുകയും പിന്നീട് ഇസ്ലാം മതവിശ്വാസി ക്രിസ്തുവിനെ മുട്ട് കുത്തി പ്രാര്‍ഥിക്കുന്ന രൂപത്തില്‍ ആക്കുകയും ചെയ്യുന്നു. ഇതിലെല്ലാം സഹികെട്ടു ഗാന്ധിജി രോഷം കൊല്ലുന്നതായിരുന്നു തീം. കുറച്ചു കൂടി തന്റെതായ ശൈലിയില്‍ ആരും ചിന്തിക്കാത്ത ഒരു രീതിയില്‍ പഴക്കമുള്ള ഒരു വിഷയം പുതുക്കത്തോടെ അവതരിപ്പിച്ചതിന് ജാനകിക്ക് എണ്പതു മാര്‍ക്ക്‌ :)

    ReplyDelete
  42. കഥയുടെ തന്തു നല്ലതു.
    ഇതുകൊണ്ട് ലോകം ഒരു നിമിഷമെങ്കിലും നിശബ്ദമാവുമെങ്കില്‍ ഇത്രയും നല്ല ഉപായം വേറെ ഉണ്ടാവില്ല.

    "വിശ്വാസം മനസ്സില്‍ സൂക്ഷിക്കനുല്ലതാണ് അല്ലാതെ മറ്റുള്ളവരെ കാണികാനുള്ളതല്ല "

    ReplyDelete
  43. This comment has been removed by the author.

    ReplyDelete
  44. നല്ല അവതരണം...ചിന്ത കൊള്ളാം... ആശംസകള്‍...

    ReplyDelete
  45. നല്ല ഐഡിയ ആണ് കേട്ടോ... നന്നായി.

    ReplyDelete
  46. വികാരമോ ആശയമോ ലോകവീക്ഷണമോ സ്പഷ്ട്ടമായി ആവിഷ്ക്കരിക്കാത്തതൊന്നും കലാസൃഷ്ട്ടിയല്ല.
    അതിനാല്‍ ഇത് മ്ലേച്ചമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു മാഡം.

    ബ്ലോഗില്‍ ജല്പനങ്ങള്‍ നടത്തുന്നവര്‍ സദയം വായനക്കാരെ രക്ഷിക്കണം. അപേക്ഷയാണ്.

    ReplyDelete
  47. theertthum O.M.R paranjathinodu yojikkunnu....vaakkukal undenkilum ellaaa vakkukalum parayanullathalla,athupole ezhutthundenkilum ellaa ezhutthukalum ezhuthuvanullathalla,nalla samskaaram pratheekshikkunnu....

    ReplyDelete
  48. പ്രിയപെട്ട ഒ എം ആർ..,
    നസീർ....,
    വളരെ നന്ദി....’ പിന്നെ മാങ്ങയുള്ള മാവിലേ കല്ലെറിയൂ....അതെനിക്കു നന്നായറിയാം അതു കൊണ്ട് ഈ രണ്ടുകമന്റിൽ നിന്നും ഞാൻ ഉറപ്പിച്ചു- ഞാൻ എഴുതിയതിൽ കാര്യമായെന്താണോ അതുണ്ട്...
    അല്ലെങ്കിൽ എന്റെ മറ്റു പോസ്റ്റുകൾക്കു കല്ലെറിയാൻ പോയിട്ട് വെറുതെയൊന്നു നോക്കാൻ പോലും വരാത്ത നിങ്ങൾ ഇവിടെ വന്ന് കല്ലെറിയില്ല...
    പിന്നെ എന്റെ ജല്പനങ്ങൾ കേൾക്കാൻ അരെയും വലിച്ചിഴച്ച് ബ്ലോഗിലേയ്ക്ക് കൊണ്ടുവരാറില്ല വേണമെങ്കിൽ വന്നു വായിക്കാം അത്രേയുള്ളു
    ഇനി സംസകാരം - എഴുത്തിലുടെ സംസ്ക്കാരമളക്കാനുള്ള അളവുകോൽ ഉണ്ടോ..? എങ്കിൽ വാത്സ്യായനന്റെ സംസ്ക്കാരമെന്താണ്..? മഹത്തായ കൃതികൾ എഴുതിയിട്ടുള്ള ലോകക്ലാസിക്കുകൾ എഴുതിയിട്ടുള്ള പല എഴുത്തുകാരുടേയും വ്യക്തിജീവിതം പടുകുഴിയിലായിരുന്നു.... അപ്പോൾ അതൊന്നുമല്ല കാര്യം....അതു കൊണ്ട് ഇതെഴുതിയതിലൂടെ എന്റെ സംസ്ക്കാരമളക്കാൻ മാത്രം അറിവൊന്നും എന്നെ കുറിച്ച് നിങ്ങൾക്കുണ്ടാവില്ല..

    ഇപ്പോൾ നിങ്ങൾ രണ്ടു പേരോ ഇനിയിതിൽ കൂടുതൽ പേരോ പറഞ്ഞാലും എനിക്കു തോന്നുന്നത് ഞാനെഴുതും..... അംഗീകരിക്കാം.....,വിമർശിക്കാം....സംസ്ക്കാരത്തെ പറ്റി വർണ്ണിക്കാം അതൊക്കെ വായിക്കുന്നവരുടെ ഇഷ്ടം.. പക്ഷേ എനിക്കു പറയാനുള്ള മറുപടി ഞാൻ പറഞ്ഞിരിക്കും

    ReplyDelete
  49. വായനക്കാരെ പറ്റി ഒരക്ഷരം മിണ്ടരുത് ഒ എം ആര്‍‍. ഒരു പത്രപ്രവര്‍‍ത്തകന്‍‍റെ നിലവാരത്തില്‍‍ സാധാരണ വായനക്കാര്‍‍ക്ക് ചിന്തിക്കാനും എഴുതാനും കഴിയില്ലെന്നൊരിക്കലും മറക്കരുത് രാമാ.

    ജാനകി, വിനീതയാകൂ, പ്രകോപനങ്ങളില്‍‍ എളിമ കൈവിടാതിരിക്കു.

    അപ്പൊ ഇതിലെ കമന്‍‍റ്സ് ഫോളോ ചെയ്തതിന് ഗുണമുണ്ടായി.
    ആശയസംഘട്ടനം നടക്കട്ടെ (( നടക്കുവോ എന്തോ)) ;)

    ReplyDelete
  50. നല്ല ആശയം.. എന്റെ ദൈവം എന്ന് പറഞ്ഞു മതത്തിനു വേണ്ടി ചാകാനും കൊല്ലാനും നടക്കുന്നവരുടെ അകക്കണ്ണ് തുറക്കാന്‍ ഇതിനു കഴിഞ്ഞിരുന്നുവെങ്കില്‍..

    എല്ലാ ആശംസകളും..

    ദൈവം എന്നാല്‍ ഒന്നേ ഉള്ളു എന്നതിന് അടിവരയിടുന്നതാണ് "ഞാന്‍ " കമന്റായി എഴുതിയിരിക്കുന്നത്..

    ReplyDelete
  51. ജാനുവേ,,
    സത്യം പറഞ്ഞാ മനസ്സില്‍ കൊണ്ടൂട്ടോ..

    പൊതു സ്ഥലങ്ങളില്‍ വരെ പ്രതിപക്ഷ ബഹുമാനമില്ലാതെ
    ക്രഷ്ണനെയും മുഹമ്മദ്‌ നബിയും യേശുവിനെയും ക്രൂഷിക്കുന്നവര്‍
    ഇത് വായിക്കണമെന്ന് തോന്നുന്നു.

    നിന്റെ അല്ലാഹുവും നിന്റെ യഹോവയും നിന്റെ ക്രഷ്ണനും
    നമ്മുടെ സ്തുബിഷ്ണനാണെന്നു മനസ്സിലാക്കാന്‍ എന്നാണാവോ നമുക്ക് മറ്റൊരു ഹൃദയമുണ്ടാവുക .

    ReplyDelete
  52. WOW! WOW! WOW! തീം സൂപ്പർ.. നല്ല അവതരണം..

    ReplyDelete
  53. @ജാനകി..

    ‘സംസ്കാര’സമ്പന്നരായ പാങ്ങോടന്‍-OMR സാഹിബുമാര്‍ എറിഞ്ഞത് കല്ലെന്ന് എനിക്കഭിപ്രായമില്ല. അത്തരം കല്ലുകള്‍ എറിയുമ്പോള്‍ മാത്രമാണ് കല്ല് എന്ന് മനസ്സിലാക്കുക. അത് ഏല്‍ക്കുമ്പോള്‍ പൂക്കളാവുന്നത് തിരിച്ചറിയുക.

    @ചെറുത്
    പത്രപ്രവര്‍ത്തകന്റെ നിലവാരം എന്താണെന്ന് മനസ്സിലായില്ല. അത്രക്കൊക്കെ താഴേക്ക് പോകണമെന്നാണോ എന്ന് ഒരു സംശയം? ചെറുത് ഉ‘ത്തേ’ശിച്ചത് അ‘ഥാ’ണാ? (മാന്യരും വിശാലമനസ്കരുമായ പത്രപ്രവര്‍ത്തകര്‍ ഈ കമന്റില്‍ തലയിടേണ്ടാട്ടാ, ഹ് മം.)

    ReplyDelete
  54. ഇവിടെ വൈകിയെത്തിയതിന്
    ക്ഷമാപണം.
    ആസുര കാലഘട്ടത്തിനു
    ആവശ്യമുള്ള കഥ.
    വീണ്ടുമെഴുതുക.
    ഭാവുകങ്ങള്‍.

    ReplyDelete
  55. നിശാസുരഭി......,
    ‘പൂക്കൾ‘ ഞാനിവിടെ എടുത്തു വച്ചിട്ടുണ്ട്

    ReplyDelete
  56. This comment has been removed by the author.

    ReplyDelete
  57. കാട്ടിൽ അബ്ദുൾ നാസർ
    മയിൽ പീലി
    മാഡ്
    മനോജ്
    നെല്ലിക്ക...,
    ആളവന്താൻ...,
    വില്ലേജ്മാ‍ൻ...,
    സുനിൽ....,
    വാല്യക്കാരൻ....,
    കണ്ണൻ നിശാസുരഭി...,
    റഹ് മാൻ....,
    വായിച്ച് അഭിപ്രായം എഴുതാൻ കാട്ടിയ സന്മനസ്സിനു നന്ദി കേട്ടൊ
    ഒരുപാടു സന്തോഷവും

    ReplyDelete
  58. This comment has been removed by the author.

    ReplyDelete
  59. ദേ...ഞാnum വന്നു...!! :)) ഇനി വായിക്കട്ടെ...!!

    ReplyDelete
  60. ആശയം ഗംഭീരം. അവതരണവും തരക്കേടില്ല, ഇങ്ങനെ ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്, ദൈവങ്ങളുടെ പേരില്‍ വഴക്കുണ്ടാക്കുന്നവര്‍ വാസ്തവത്തില്‍ ആ ദൈവങ്ങളോടു കടുത്ത തെറ്റാണ് ചെയ്യുന്നത്. ജാനി പറഞ്ഞ മൂന്നു ദൈവങ്ങള്‍ക്കുമായി മൂന്നു ശ്രീകോവിലുള്ള ഒരു ആരാധനാലയം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു ഉട്ടോപ്യന്‍ ആശ എനിക്കുമുണ്ട്. യഥേഷ്ടം നിബന്ധനകളില്ലാതെ ഓരോരുത്തര്‍ക്കും എവിടേയും പ്രവേശിക്കാവുന്ന ഒരിടം. അങ്ങനെ ഒന്നുണ്ടായാല്‍ മൂന്നിടത്തും വന്ദിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ആവും കൂടുതല്‍, തീര്‍ച്ച. ഇനിയും കാണാം.

    ബിലാത്തിപ്പട്ടണം വഴിയാണ് ഇവിടെയെത്തിയത്.

    ReplyDelete
  61. കുരിശോളം വരുമോ യേശു..
    അതോ യേശുവോളം വരുമോ കുരിശ്..?

    കൊള്ളാം.
    നന്നായിരിക്കുന്നു.

    ReplyDelete
  62. എല്ലാ ആശംസകളും.

    ReplyDelete
  63. very good!!!!!!!
    welcome to my blog
    blosomdreams.blogspot.com
    if u like it follow and support me!

    ReplyDelete
  64. ഒരു മെയിലയക്കണമെന്നുണ്ട്. ഐ ഡി ഇല്ല. അതുകൊണ്ടാണ് കമന്റായി വിവരമറിയിയ്ക്കുന്നത്. ക്ഷമിയ്ക്കുമല്ലോ.

    ReplyDelete
  65. കഥയില്‍ പറഞ്ഞതുപോലെ നേരം വെളുക്കുമ്പോള്‍ ആരാധനാലയങ്ങളിലെ ദൈവങ്ങള്‍ മാറിപ്പോയാല്‍ വിശ്വാസികള്‍ വലിയ കോലാഹലമാക്കും ഉണ്ടാക്കുക.

    അപ്പോള്‍ കഥാകാരിയോ ദൈവങ്ങളോ പ്രതീക്ഷിച്ചതിനു വിപരീതം സംഭവിക്കുകയും ചെയ്യും. മതമില്ലാത്ത ദൈവമില്ലാത്ത മനുഷ്യന്‍ ആണ് ഉണ്ടാകേണ്ടത്. എല്ലാ മതങ്ങളും പ്രവാചകന്മാരും സ്വന്തം മതത്തെ മാത്രമാണ് ഉയര്ത്തിപിടിച്ചിട്ടുള്ളത്. എന്നിലൂടെ മോക്ഷം എന്നാണ്. മതേതരമായി മനുഷ്യന്‍ ചിന്തിക്കുന്നതിലൂടെയെ ശരിയായ മോചനം സാദ്ധ്യമാകു.

    ReplyDelete
  66. @ഭാനു കളരിക്കല്‍'s comment
    +1

    ReplyDelete
  67. ഹ ഹ ഹ..മതേതര മനുഷ്യനോ.....
    എന്തിനും ജാതി തെളിയിക്കുന്ന സർട്ടിഫികറ്റോ അല്ലെങ്കിൽ ജാതിയോ ചോദിക്കാതിരിക്കുന്ന ഒരു കാലമെങ്കിലും വന്നാൽ വന്നു..... മരീചിക എന്നപോലെ ഇല്ലാത്ത ഒന്നു ഉണ്ടെന്നു തോന്നുന്ന അവസ്ഥ....അതു പോലൊരു വാക്കാണ് മതേതരത്വം..

    ReplyDelete
  68. മുതലാളിത്തം ഫ്രാന്‍സിലും ജര്‍മ്മനിയിലും അമേരിക്കയിലും ബ്രിട്ടനിലും എല്ലാം പള്ളിയെയും മതത്തെയും കശക്കി എറിഞ്ഞതും അവിടങ്ങളില്‍ പള്ളിക്കോ മതത്തിനോ ഒരു സ്ഥാനവും ഇല്ല എന്നതും ജാനകി കാണാതെ പോയോ? പോപ്പിന്റെ തിരു വചനങ്ങള്‍ക്ക് കേരളത്തില്‍ ഉള്ള സ്വാധീനം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇല്ല എന്നതും കാണണം. വിപ്ലവം മരീചികയല്ല. അത് പല ഇടങ്ങളില്‍ നടന്ന വസ്തുനിഷ്ഠ യാഥാര്ത്ത്യം ആണ്. മുതലാളിത്തം വികസിത രാജ്യങ്ങളില്‍ നടപ്പിലാക്കിയ വിപ്ലവകരമായ ഒന്നാണ് മതേതരത്വം. നമ്മുടേത്‌ പോലുള്ള രാജ്യങ്ങളില്‍ ആ വിപ്ലവം നടക്കാതെ തടഞ്ഞു നിര്ത്തേണ്ടത് വികസിത രാജ്യങ്ങളുടെ താല്പര്യമാണ്. നമ്മള്‍ മത ജാതി ഭാഷ പ്രശങ്ങള്‍ ഉന്നയിച്ചുകൊണ്ട് തമ്മിലടിക്കുന്നതാണ് അവരുടെ ദല്ലാളുകള്‍ ആയ നമ്മുടെ ഭരണാധികാരികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും എല്ലാം വേണ്ടത്. ഒരു എഴുത്തുകാരി എന്ന നിലക്ക് കാര്യങ്ങളെ കണ്ണു തുറന്നു കാണാന്‍ ശ്രമിക്കാതെ ഇത്തരം പ്രസ്താവനകള്‍ വളരെ ലാഘവത്തോടെ പ്രസ്താവിക്കുന്നത് നല്ലതാണോ?

    ReplyDelete
  69. സർ.., കാര്യങ്ങൾ തുറന്നു കാണാൻ കഴിയാഞ്ഞിട്ടല്ല.കണ്ടിട്ടും കാര്യമില്ല എന്ന അവസ്ഥയിൽ അതിനോട് പൊരുത്തപ്പെടുക എന്ന സാമാന്യരീതി പുലർത്തുക മാത്രമാണ്. ശുഭാപ്തി വിശ്വാസം അതെല്ലാവർക്കുമുള്ളതാണ് എനിക്കും.. മതേതരത്വം നടപ്പിലാകും എന്ന ശുഭാപ്തി വിശ്വാസം. പക്ഷേ ജാതിഭേദ വേർതിരിവുകൾ ഇല്ലാതായിട്ടുണ്ടൊ..ഇപ്പോഴും..? ചെറിയൊരു ഉദാഹരണത്തിനു ഗുരുദേവന്റെ 157 ത് ജയന്തി ആഘോഷിച്ചു...ഈ 157 കൊല്ലം മുൻപ് ഇവിടെ ഈഴവർ ഉണ്ടായിരുന്നില്ലെ..അവർക്കു വേണ്ടി ഒരു ദൈവം എന്നു പറയാൻ ആരുണ്ടായിരുന്നു... ഒരു മനുഷ്യനായി ജനിച്ചു ജീവിച്ചു മരിച്ച ഒരു നല്ല മനുഷ്യനെ ദൈവമായി ചിത്രീകരിച്ച് വിഗ്രഹാരാധന പാടില്ല എന്നു പറഞ്ഞ അദ്ദേഹത്തെ തന്നെ വിഗ്രഹമാക്കി അവഹേളിച്ചു കൊണ്ടിരിക്കുന്ന കാഴ്ച്ചയാണിന്ന് ഇവിടെ. (ഞാൻ എ എൻ ഡി പി യോഗം ബോർഡ് മെമ്പറുടെ മരുമകളാണ് എന്നാലും ഇതൊക്കെ തന്നെ ഞാൻ പറയും) . എന്റെ എളിയ അറിവ് വച്ച് ഞാൻ ഇതിൽ നിന്നും മനസ്സിലാക്കിയത് ദൈവങ്ങളെ ആവശ്യമുള്ളവർ സൃഷ്ടിച്ചു കൊണ്ടിരിക്കും സർ.. നേരത്തെ പറഞ്ഞ ശുഭാപ്തി വിശ്വാസം എല്ലാ‍വരും മനസ്സിൽ സൂക്ഷിക്കുന്നു. എന്തു കൊണ്ട് ആരും അത് പുറത്തെടുത്ത് ഒരു വിപ്ലവം സൃഷ്ടിക്കാൻ തയ്യാറാവുന്നില്ല..? എല്ലാവരും സ്വയം പറയുമായിരിക്കും ഞാൻ തയ്യാറാണെന്ന്...അന്നാഹസാരെ ചെയ്തപോലെ ഒരാൾ ഒരു നിരാഹാരം നടത്തിയാൽ പരിഹരിക്കപ്പെടാവുന്ന പ്രശ്നമല്ല
    വർഗീയത എന്നാണെനിക്കു തോന്നുന്നത്...എന്നാൽ തന്നെ എന്റെ ആഗ്രഹം..എന്റെ പ്രതീക്ഷ.. ആഗോള തലത്തിലേയ്ക്കൊന്നും പോകാതെ തീർത്തും സ്വാർഥപരമായി എന്റെ നാടും എന്റെ നാട്ടുകാരും എന്ന രീതിയിൽ ചിന്തിച്ചതിന്റെ ഫലമായിട്ട് എഴുതിയതാണീ കഥ... ഈ കഥ എന്റെ ശുഭാപ്തി വിശ്വാസമാണ്..ഒരു പക്ഷെ സർ എഴുതിയ പോലെ സമൂഹം ബഹളമായിരിക്കും ഉണ്ടാക്കുക..എന്നാലും ഞാൻ അഗ്രഹിക്കുന്നു സമൂഹം ഒരൊറ്റ ദൈവം എന്ന യാഥാർത്ഥ്യത്തിനു മുന്നിൽ നിശബ്ദരാകണമെന്ന്... വളരെ നന്ദി സർ വിശദമായി വായിച്ചതിന്റെ ഫലമാണല്ലൊ അഭിപ്രായങ്ങൾ ഉണ്ടാവുന്നത്..

    ReplyDelete
  70. ഈഴവ ശിവനെ പ്രതിഷ്ഠിച്ച നാരായണഗുരു, ഇനി നമുക്ക് പള്ളിയല്ല വേണ്ടത് പള്ളിക്കൂടമാണ് വേണ്ടത് എന്നു പറയുന്ന രീതിയില്‍ വളര്‍ന്നപ്പോള്‍ SNDP ക്ക് ഗുരുവിനെ വേണ്ടാതായി. ഗുരു ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈഴവ പ്രമാണികളും SNDP യും ഗുരുവിനെ തിരസ്ക്കരിച്ചിരുന്നു. ഗുരു തിരിച്ചും. സത്യത്തില്‍ നവോത്ഥാനം ഇന്ത്യയെ ഒരു മുതലാളിത്ത വിപ്ലവത്തിലേക്കും അതുവഴി ജാതി മതങ്ങളേയും (യൂറോപ്പിലേതുപോലെ) പിഴുതെറിയുമായിരുന്നു. പക്ഷേ ഇന്ത്യയിലെ സംബന്നവര്‍ഗ്ഗങ്ങളും ബ്രിട്ടീഷ് ഭരണാധികാരികളും അത് ആഗ്രഹിച്ചില്ല. ഇവിടെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം RSS ഉം മുസ്ലീം ലീഗും ഇന്ത്യയില്‍ ഉടലെടുത്തത് ബ്രിട്ടീഷുകാരുടെ കാര്‍മ്മികത്വത്തില്‍ ആയിരുന്നു എന്നുള്ളതാണ്. അല്‍ഖോയ്ദക്കും താലിബാനും അമേരിക്ക ജന്മമേകിയതുപോലെ. ഏതൊരു രാജ്യത്തിന്റെയും വിധി നിര്‍ണ്ണയിക്കുന്നത് സമ്പന്ന വര്‍ഗ്ഗങ്ങളും ഭരണകൂടങ്ങളും ആണ്. അഥവാ മൂലധനമാണ്.

    താങ്കളുടെ ആത്മാര്‍ഥതയെ ഞാന്‍ ഒരിക്കലും ചോദ്യം ചെയ്തില്ല. വസ്തുതകള്‍ ചൂണ്ടിക്കാണിച്ചു എന്നു മാത്രം. വര്‍ഗ്ഗീയത പരിഹരിക്കപ്പെടുക മതേതര കാഴ്ചപ്പാടുകൊണ്ടാണെന്നും ദൈവ വിശ്വാസം കൊണ്ടല്ല എന്നുമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. മതേതരത ഒരു ഉട്ടോപ്യ അല്ലതാനും. പലരാജ്യങ്ങളില്‍ സംഭവിച്ചു കഴിഞ്ഞത് എങ്ങനെ ഉട്ടോപ്പ്യ ആകും?

    എന്റെ വാക്കുകള്‍ താങ്കളെ മുറിപ്പെടുത്താനല്ല. ഒരു സംവാദത്തില്‍ ജയിക്കാനുമല്ല ഞാന്‍ ഇത്രയും പറഞ്ഞത്.

    ReplyDelete
  71. മുറിപ്പെട്ടില്ലല്ലൊ...... സംവാദമായി എനിക്കും തോന്നിയിട്ടില്ല..
    അഭിപ്രായങ്ങൾ എഴുതണമല്ലോ..

    എന്താണീ +1 നിശാസുരഭി..?
    വല്ലതും പറയാനുണ്ടെങ്കിൽ അതു ചെയ്യൂ...
    എനിക്കൊന്നും മനസ്സിലായില്ല...

    ReplyDelete
  72. ആരോഗ്യപരമായ സംവാദത്തിന് മാര്‍ക്കിട്ടതാ.. ഫുള്‍ മാര്‍ക്ക്..!

    ReplyDelete
  73. ഇങ്ങിനെ പോയാൽ ഞാൻ വേറെ പേരിടും...നിശാസുരഭിയെക്കാൾ ചേരുന്നത് അതായിരിക്കും....
    ആദ്യത്തെ അക്ഷരം നാലിലുണ്ട് അഞ്ചിലില്ല
    രണ്ടാമത്തേത് കരയിലുണ്ട് കടലിലില്ല
    മൂന്നാമത്തേത് കന്മദത്തിലുണ്ട് മൺകലത്തിലില്ല
    നാലാമത്തെചുമ്മാ ഒരു ചില്ലക്ഷരമാണ് അറിയാല്ലൊ...ങ്ഹാ......

    ReplyDelete
  74. ഇത് കള്ളകളി. ആ പേരില് വേറൊരു പ്രൊഫൈലുണ്ട്, നിശാസുരഭിക്ക് കൊട്ക്കാന്‍ പറ്റില്ലാ.

    ഒരു കുരിശ് (+1) എന്നാണ് നിശാസുരഭി ഉത്തേശിച്ചതെന്ന് പറഞ്ഞാലെന്നെ തല്ലാന്‍ വരുവോ ;)

    ReplyDelete
  75. നായകന്‍ എന്നല്ലേ, ആ പേരിലെവ്ടാ ചെര്‍ദേഏഏഏഏ ബ്ലോഗ് പ്രൊഫൈല്?

    ഉവ്വാ, താനും കൂടി ചേര്‍ന്നപ്പൊ രണ്ട് കുരിശായീ!!

    ReplyDelete
  76. ശക്തമായ ഭാഷയിൽ എഴുതാൻ കഴിയുക എന്നുള്ളത് സംസ്ക്കാര സംമ്പന്നതയുടെ അടയാളമാണ്, എഴുതുക എല്ലാഭാവുകങ്ങളും.

    സമൂഹത്തിൽ ഇങ്ങനെ മൂന്നും കൂടിയ ഒരു ദൈവത്തിന്റെ ആവശ്യം കാണുന്നുണ്ടോ?? എന്തായാലും സമൂഹ മതമനസാക്ഷിയെ ഞെട്ടിക്കാൻ ഈ കഥയുടെ സിരകളിലൂടെ ഒഴുകിയ രക്തത്തിനു കഴിഞ്ഞു എന്നുള്ളതിൽ തീർച്ചയായും ജാനകിക്ക് അഭിമാനിക്കാം * അതാണല്ലോ ചില കമന്റുകൾ വിളിച്ചുപറയുന്നത്.....മംഗളങ്ങൾ വാരിക്കോരി ചൊരിയാം.....

    ReplyDelete
  77. കഥയെക്കാള്‍ ഇഷ്ടപ്പെട്ടത് കഥയുടെ പേരാണ്...
    നന്നായിട്ടുണ്ട്.. ഒരുപാടു ആളുകള്‍ പറഞ്ഞ കാര്യം തന്നെ ..
    എങ്കിലും അതിന്റെ അവതരണം കൊണ്ട് വ്യത്യസ്തത പുലര്‍ത്തി ..
    ഭ്രാന്തന്‍ ചിന്തകള്‍ കോറിയിടുന്ന ഒരാളാണോ? ആണെന്ന് തോന്നി ..
    അങ്ങനെയെങ്കില്‍ അതും കൂടി പോസ്റ്റ്‌ ചെയ്യുക ..
    നല്ലതോ ചീത്തയോ ആവട്ടെ.. ഇവിടെ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടാവില്ല ..
    ചിലപ്പോള്‍ ആ ഭ്രാന്തന്‍ ചിന്തകലാവം കൂടുതല്‍ ഇഷ്ടപെടുന്നത്..
    ആശംസകള്‍ ..

    ReplyDelete
  78. like it...good thought....different thinking

    ReplyDelete
  79. ജാനകി ചേച്ചീ , ഈ [+1] അത്ര മോശം സംഭവമൊന്നുമല്ല കേട്ടോ . . .
    It is a button from Google to promote something . . . It is equivalent to [Like] of Facebook.

    എനിക്ക് തോന്നുന്നു നിശസുരഭി +1 എന്ന് കമന്റ്‌ ഇട്ടതു തെറ്റിദ്ധരിക്കപ്പെട്ടു എന്ന്...

    ReplyDelete
  80. This comment has been removed by the author.

    ReplyDelete
  81. ജാനകി ........ഒരു ലളിതമായ ഒരു നല്ലപേര് .........ജാനകി ടീച്ചരിന്റെ മനസിലെ നന്മകള്‍ വിരിയുന്നത് പോലെ തോന്നി കഥ വായിച്ചപ്പോള്‍ .... ഇതുപോലുള്ള കഥ ഞാന്‍ ആദ്യമായി വായിക്കുന്നതാണ് ....വളരെ വളരെ നന്നായിട്ടുണ്ട് ....ആശംസകള്‍

    ReplyDelete
  82. എന്റെ പ്രിയപ്പെട്ട എഴുത്തുകാരീ... ഈ ബൂലോകതിരക്കിൽ എവിടെയൊ നിന്നെ എനിക്കു നഷ്ടമായിപ്പൊയി.. ഒഹ്: വീണ്ടും തിരികെ കിട്ടിയല്ലോ.

    പുതിയ ദൈവം നീണാൾ വാഴട്ടേ. ഈ ചിന്തക്കു ഈ അവതരണത്തിന്ന് അമ്മൂന്റെ കുട്ടിക്ക് ഒരുപാടാശംസകൾ.

    ഇനി എല്ലാപോസ്റ്റുകളും വായിക്കാട്ടെ എന്നിട്ടുവമാം.
    ആ കണ്ണുകൾക്കു വേണ്ടിയും പ്രാർഥിക്കുന്നു.

    ReplyDelete
    Replies
    1. ഈ നല്ല രചനക്ക് ഒരിക്കൽക്കൂടി ആശംസകൾ പറയാതെ വയ്യ....

      Delete
  83. നല്ല ആശയം, പക്ഷേ അവസാനഭാഗം എനിക്കെന്തോ ഇഷ്ടമായില്ല...
    കുറച്ചുകൂടി താങ്കള്‍ക്ക് നന്നാക്കാന്‍ പറ്റും ആശംസകൾ

    ReplyDelete