Saturday, July 9, 2011

ഭ്രൂണ വിചാരം

                        


പിളർക്കുന്നു മാംസഭിത്തികൾ പുറം ലോകകാഴ്ച്ചയാൽ.-                           
അതിൻമതിഭ്രമ ജ്വാലയാലെന്നുടൽ നനവൂറ്റിടുന്നു
‘റ‘ കാര സുഷുപ്തിയിൽ മുറിവേറ്റുണർന്നു ഞാൻ‌
കൺ തുറക്കേ കണ്ടു “ഹാ.., കഷ്ടം ഞാനും പെണ്ണു താനോ.?

 എത്തിനോക്കീയിളം കഴുത്തൊന്നുയർത്തി- ദാ..
തൂക്കു ത്രാസിലളവേറ്റും പിടച്ച പെണ്മാംസം!?
അറുത്ത കൈ അഛന്റെ.,കൊടുത്ത കൈ ചേട്ടന്റെ..,
ആർത്തലച്ചഭയം തേടുവാൻ ബാക്കിയേതുകൈകൾ..!!??

ആകുമോയേകുവാൻ ഉറപ്പോടെ നിൻ മുല-
പാലിന്റെ സത്യമോടമ്മേ സുഖനിദ്ര..?
ഉറങ്ങുമോ നീയും..,കാവൽക്കാരിയായ് പാറാവുജീവിതം-
മുൻജന്മ പാപങ്ങൾ ഫലമാക്കുമെന്നിലൊടുക്കുമോ..?

വിടില്ല, പൊക്കിൾക്കൊടിമേൽ മുറുക്കുമെൻ കൈകൾ
വരില്ല ഗർഭപാത്ര കവചം കടന്നു ഞാൻ.
ക്ഷമിക്ക നീയമ്മേ- അറുക്ക ഭർതൃ,പുത്രഗളം ഭേദമന്യേ,
വിരിയ്ക്ക-ജീവിതം,ശേഷമണയ്ക്ക മാറോടെന്നെ
                             

31 comments:

  1. ഇരകളായ പെൺകുഞ്ഞുങ്ങൾക്ക്..,
    ലോകത്തെ നോക്കി നിഷ്കളങ്കമായി ചിരിച്ചു കൊണ്ടിരിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക്...,
    ജനിക്കാനിരിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക്

    ReplyDelete
  2. വരില്ല ഗർഭപാത്ര കവചം കടന്നു ഞാൻ.

    അവിടം കടന്നാല്‍ പിന്നെ സുരക്ഷിതത്വമില്ല. എല്ലായിടത്തും വലവിരിച്ച് കാത്തിരിക്കുന്ന വേട്ടക്കാര്‍ മാത്രം...അല്ലേ

    ReplyDelete
  3. ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു കാരണങ്ങള്‍.
    കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  4. വളരെ ഇഷ്ടപ്പെട്ടു ...
    ഇതു ഒരുകവിത അല്ല പെണ്‍കുഞ്ഞുങ്ങളുടെ കരച്ചിലാന്നു
    തലമുറയെ ഉണ്ടാക്കുവാനും സ്ത്രി ഇല്ലാതെ പറ്റില്ല ...പിന്നെന്തിനു ഈ ആക്രമണം പെണ്ണിനോടെ. വല്ലാതെ വിഷമം തോന്നുന്നു ...

    ReplyDelete
  5. കവിത നന്നായി
    ഇതേ വിഷയം ഇന്ന് തന്നെ മറ്റേതോ ബ്ലോഗില്‍ കഥയായി കണ്ടിരുന്നു. ആശംസകള്‍!

    ReplyDelete
  6. എത്തിനോക്കീയിളം കഴുത്തൊന്നുയർത്തി- ദാ..
    തൂക്കു ത്രാസിലളവേറ്റും പിടച്ച പെണ്മാംസം!?
    അറുത്ത കൈ അഛന്റെ.,കൊടുത്ത കൈ ചേട്ടന്റെ..,
    ആർത്തലച്ചഭയം തേടുവാൻ ബാക്കിയേതുകൈകൾ..!!??

    ഒരു കൈകളും സഹായത്തിനില്ലാത്തവർ...!

    ReplyDelete
  7. എനിക്കൊട്ടും വഴങ്ങാത്ത കവിത...എന്റെ ജീവിതത്തിൽ ആദ്യമായെഴുതിയതാണിത്...നല്ല അഭിപ്രായം നൽകിയ
    അജിത്തേട്ട,
    റാംജിസർ..,
    പ്രദീപ്...,
    ചെറുതേ..,
    മുരളിയേട്ട.,
    എല്ലാവർക്കും നന്ദി...
    ഇതിലുള്ള ന്യൂനതകളും ചൂണ്ടിക്കാണിച്ചു തരണം കേട്ടോ

    ReplyDelete
  8. ഈ വിഷയം ഇപ്പോള്‍ ഒരുപാട് കേള്‍ക്കുന്നു.. ചിലയിടങ്ങളില്‍ ഇന്നും പെണ്‍കുട്ടിയെങ്കില്‍ ഭ്രൂണഹത്യ നടക്കുന്നു എന്ന് കേള്‍ക്കുന്നു. പക്ഷെ ഇന്ന് ഭാര്യ- ഭര്‍ത്താക്കന്മാരോട് വരെ കുട്ടിയേതെന്ന് പറയാത്ത കാലമാണ്. എന്നിട്ടും ഇതൊക്കെ നടക്കുന്നത് വേദനാജനകം തന്നെ.

    ReplyDelete
  9. ആശയത്തെ സമീപിച്ച രീതിയും അവതരണവും നന്നായി.
    എന്നാല്‍ ഇത്തരം ആശയങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനോട് പൂര്‍ണ്ണമായി എനിക്ക് യോജിപ്പില്ല.ഇന്നത്തെ ലോകത്തിന്റെ ഒരു പകര്പ്പെന്ന രീതിയില്‍ പലതരം ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുണ്ട്.ഓരോന്നും എതിര്‍ക്കപ്പെടെണ്ടാതാണ്.ഇത് അതില്‍ ഒന്ന് മാത്രം ദുര്‍ബലമായ എന്തും ഇന്നത്തെ ലോകത്ത് നിസ്സഹായമാണ് കുഞ്ഞുങ്ങള്‍ തന്നെ ആണെന്നോ പെണ്ണെന്നോ ഇല്ലാതെ വെട്ടയാടപ്പെടുന്നുണ്ട്. അതോടൊപ്പം സംരക്ഷിക്കാന്‍ ബാധ്യസ്ഥര്‍ കൂടുതല്‍ ജാഗരൂകര്‍ ആകുന്നുമുണ്ട്.
    പെന്കുഞ്ഞിനോടുള്ള എതിര്‍പ്പോ ക്രൂരതയോ ചിത്രീകരിക്കുന്നത് ഒരു പ്രത്യേക പൊതുസ്വഭാവങ്ങളോടെ ആകുമ്പോള്‍ അത് വേണ്ടത്ര രീതിയില്‍ ശ്രദ്ധ കിട്ടാതെ പോകുന്നുണ്ടെന്നു ഒരു തോന്നല്‍.ഞാന്‍ പറയാന്‍ ശ്രമിച്ചത് മനസ്സിലായിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.എഴുതാന്‍ ശ്രമിച്ചത് നന്നായിട്ടുണ്ടെന്ന് ഒരിക്കല്‍ക്കൂടി.....

    ReplyDelete
  10. അറുത്ത കൈ അഛന്റെ.,കൊടുത്ത കൈ ചേട്ടന്റെ..,
    ആർത്തലച്ചഭയം തേടുവാൻ ബാക്കിയേതുകൈകൾ..!!??
    തിരിച്ചറിവുകള്‍ ഭയാനകം ...........
    ഈ ഭ്രൂണ വിലാപം ഹൃദയഭേ ദകമായി പ്രതി ധ്വനിപ്പിച്ചു ..ജാനകീ :)

    ReplyDelete
  11. കാലിക പ്രസക്തമായതും കുത്തിനോവിക്കുന്നതും .എല്ലാവരുടെയും ക്രൂരതകള്‍ക്ക് ഞാന്‍ മാപ്പു ചോദിക്കുന്നു.

    ReplyDelete
  12. വളരെ അൽഭുതമായിരിക്കുന്നു...
    മൂന്ന് ദിവസമാകുന്നു ഈ കവിത പോസ്റ്റ് ചെയ്തിട്ട്..,
    പക്ഷേ ഒറ്റ സ്ത്രീ ബ്ലോഗർമാരിൽനിന്നും കമന്റ് ഉണ്ടായിട്ടില്ല..
    കമന്റ് ചെയ്തതൊക്കെ പുരുഷന്മാർ..!!!
    എന്റെ വിചാരം നേരെ തിരിച്ചാ‍യിരുന്നു..
    ഒരു കാര്യം മനസിലാകുകയും ചെയ്തു-
    പുരുഷന്മാർ വിശാലമനസ്കർ കൂടിയാണ് അല്ലേ

    അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒരുപാടു നന്ദി

    ReplyDelete
  13. നന്നായി എഴുതി ജാനകി. മറ്റു പോസ്റ്റുകളും കണ്ടു
    :-)

    ഉപാസന

    ReplyDelete
  14. ഞാനീ ബ്ലോഗ് കണ്ടു. കൊള്ളാം കേട്ടോ. എല്ലാം വായിക്കാൻ പറ്റിയില്ല. വായിച്ചിട്ട് അഭിപ്രായം പറയാം

    ReplyDelete
  15. ജാനകി ഒരു രണ്ടു പെണ്ണുങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ലെന്ന് കാര്ന്നോന്മാര്‍ പറഞ്ഞിട്ടില്ലേ !! അതും നല്ല നല്ല കാര്യങ്ങളെ പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ! (വേറെ സ്ത്രീകള്‍ ആരും ഇല്ലല്ലോ അല്ലെ !)
    കുശുമ്പ് പറയുന്ന ഒരു പോസ്റ്റ് ഇടൂ ..തിരക്ക് കാണാം ..പിന്നെ അവരുടെ ബ്ലോഗുകളിലും പോയി കൊള്ളാം ,എന്നൊക്കെ പറയുന്നതല്ലേ ഒരു ബ്ലോഗു നീതി ...:)

    ReplyDelete
  16. ആരു പറഞ്ഞു..രമേശേട്ടാ..ഞാൻ എല്ലാവരുടേയും ബ്ലോഗിൽ ചാടിക്കയറി നോക്കറുള്ളതാ.. നല്ല നല്ല അഭിപ്രായങ്ങളും പാസ്സാക്കാറുണ്ട്..
    ഉപദേശിച്ച പോലുള്ള പോസ്റ്റ് ഒരെണ്ണം തട്ടിവിട്ടേക്കാം..നോക്കാലോ
    പക്ഷേ ആ പറഞ്ഞത് എനിക്കു കൂടി ബാധകമല്ലേ..സ്ത്രീജനങ്ങളെ കുറ്റം പറയാൻ പാടില്ല

    ReplyDelete
  17. എത്തിനോക്കീയിളം കഴുത്തൊന്നുയർത്തി- ദാ..
    തൂക്കു ത്രാസിലളവേറ്റും പിടച്ച പെണ്മാംസം!?
    അറുത്ത കൈ അഛന്റെ.,കൊടുത്ത കൈ ചേട്ടന്റെ..,
    ആർത്തലച്ചഭയം തേടുവാൻ ബാക്കിയേതുകൈകൾ..!!?

    ഗൌരവമുള്ള വളരെ ശക്തമായ വരികൾ.
    അഭിനന്ദനങ്ങൾ ജാനകി.

    ReplyDelete
  18. ആദ്യമെഴുതിയ കവിതയെന്ന് പറഞ്ഞാലും വാക്കുകളിൽ തീ കത്തുന്നുണ്ടല്ലോ. ഭംഗിയായി പറഞ്ഞു. അഭിനന്ദനങ്ങൾ. ഇനിയും കവിത വരട്ടെ.....

    ReplyDelete
  19. ജാനകി

    ഭ്രൂണഹത്യയെ കുറിച്ചുള്ള കവിത ഇഷ്ടായി..ഇതേ വിഷയം അവതരിപ്പിച്ച പോസ്റ്റിനെ കുറിച്ച് പലരും ഇവിടെ സൂചിപ്പിച്ചു..റഷീദിക്കയുടെ ആ പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെയുണ്ട്

    "ഊരും പേരും ഇല്ലാത്തവളുടെ ദയാഹര്‍ജി"
    http://sunammi.blogspot.com/2011/05/blog-post_07.html

    ReplyDelete
  20. പ്രിയപെട്ടവരേ..ഭ്രൂണഹത്യയേ അല്ല ഇതിന്റെ വിഷയം...
    ഒരു പെണ്ണായി ഭൂമിയിൽ ജനിക്കാൻ ഇഷ്ടമില്ലാത്ത ഒരു പെൺഭ്രൂണത്തിന്റെ പ്രതിഷേധമാണു..മറ്റാരും അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നില്ല ആഗ്രഹികുന്നില്ല പിന്നെങ്ങിനെയാ‍ണ് ഭ്രൂണഹത്യയാവുക

    ഒന്നു കൂടി വായിച്ചു നോക്കു
    എന്റെ പരാജയം ഞാൻ മനസ്സിലാക്കുന്നു

    ReplyDelete
  21. ഈ ക്രൂരതകള്‍ കാണുമ്പോള്‍ പെണ്‍കുഞ്ഞുങ്ങള്‍ ഈ ലോകത്ത് ഇനി ജനിക്കുകയെ വേണ്ടെന്നു തോന്നിപ്പോകുന്നു... അങ്ങനെയെങ്കിലും കുറെ നാള്‍ കഴിയുമ്പോള്‍ ഒരു പെണ്‍കുഞ്ഞിനു വേണ്ടി ആളുകള്‍ തപസ്സിരിക്കുമല്ലോ.... ഈ കവിത വേദനിപ്പിക്കുന്നു ജാനകീ...

    ReplyDelete
  22. ആദ്യം കമന്റ് ഇട്ടു കഴിഞ്ഞാണ് ജാനകിയുടെ കമന്റ് ശ്രദ്ധയില്‍ പെട്ടത് , ജാനകി ഒരുതരത്തിലും പരാജയപ്പെട്ടിട്ടില്ല എന്ന് പറയാനാ വീണ്ടും എഴുതുന്നത്‌... കവിത ദഹിക്കാത്ത എനിക്കുപോലും ആശയം മനസിലായി, പിന്നെങ്ങനെ ഇത് പരാജയമാവും !! പിന്നെ മെയില്‍ വഴി ലിങ്ക് കിട്ടുന്നത് വായിച്ചു തീരുമ്പോള്‍ തന്നെ വൈകും അതാണ്‌ട്ടോ ഇവിടെ എത്താന്‍ വൈകുന്നത്.... സ്ത്രീ ബ്ലോഗർമാരിൽനിന്നും കമന്റ് കണ്ടില്ല എന്നൊരു പരാതി കണ്ടു അതാണ്‌ പറഞ്ഞത്. :)

    ReplyDelete
  23. പ്രിയപ്പെട്ട ലിപി....
    ഈ കമന്റ് ഒരു താങ്ങു കിട്ടിയ പോലെ ആശ്വാസം തന്നു..
    നന്ദി നന്ദി നന്ദി.........

    ReplyDelete
  24. റേഞ്ച് വിട്ടു പോയല്ലോ സഖാവെ

    ReplyDelete
  25. മുമ്പേ വായിച്ചിരുന്നു,
    കവിത നന്നായിരിക്കുന്നു, വിഷയത്തിന്റെ കാര്യഗൗരവം കൊണ്ട് ശ്രദ്ധേയമായി.

    ReplyDelete
  26. എന്റെ ജാനകി കുട്ടി ...
    കൈവെച്ചതെല്ലാം പൊന്നാണല്ലോ??വിജയിച്ചിരിക്കുന്നു !ആശംസകള്‍ .കൂടെ പ്രാര്‍ത്ഥനയും .ഇവിടെ എത്താന്‍ വൈകി .ഞാന്‍ പറഞ്ഞിട്ടില്ലേ എന്റെ കാര്യങ്ങള്‍ .ചിലപ്പോള്‍ ഇങ്ങനെയാണ് മനസ്സെതുന്നിടത് ശരീരം എത്താന്‍ പണിപ്പെടും!പ്രാര്‍ഥിക്കില്ലേ ?പിണങ്ങല്ലേ ...
    ഒരുപടിഷ്ടതോടെ സൊണെററ്

    ReplyDelete
  27. കവിത നന്നായി ......ആശംസകള്‍

    ReplyDelete
  28. നന്നായിരിക്കുന്നു... നല്ല അവതരണം... ആശംസകള്‍

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. ശക്തമായ വരികള്‍ .... ഭ്രൂണം എന്ന വാക്ക് കേട്ടപ്പോള്‍ , ഹത്യ എന്ന കയര്‍ എടുത്തതാവാം ചിലര്‍ക്ക് ആശയക്കുഴപ്പമുന്ടായത് ..
    പെണ്മാംസങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടാതിരിക്കട്ടെ (കഴുകന്മാര്‍ക്ക് വംശനാശം വരും വരെ ) ... പെണ്മനസ്സുകള്‍ ഉറക്കെ ചിന്തിക്കട്ടെ ..

    ReplyDelete